'എവിടെ വിഘ്നേഷ് ശിവനും ഉയിരും...?'; ഇരട്ടകളിൽ ഒരാളായ ഉലകിനൊപ്പം നയൻസ് കൊച്ചിയിൽ, ചോദ്യങ്ങളുമായി ആരാധകർ!

പേര് പോലെത്തന്നെ മക്കൾ രണ്ടുപേരും ഉയിരും ഉലകവും എന്ന് കരുതി ജീവിക്കുന്ന മാതാപിതാക്കളാണ് നയൻ‌താരയും ഭർത്താവ് വിഘ്നേഷ് ശിവനും. ഉയിർ രുദ്രോനിൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നിവരാണ് ദമ്പതികളുടെ ഇരട്ടക്കുട്ടികൾ. മക്കളുടെ പേരിൽ എൻ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്.

ഇരുവരെയും വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാരയ്ക്കും വിക്കിക്കും മക്കളായി ലഭിച്ചത്. ഷൂട്ടിങ്ങിന് പോയാൽ പോലും മക്കളെ കൂടെക്കൂട്ടുന്ന പ്രകൃതക്കാരിയാണ് നയൻ‌താര. മക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നതും നയൻതാര തന്നെയാണ്. മക്കൾ പിറന്നശേഷം താനും നയൻതാരയും ഒരുപാട് മാറിയെന്ന് പലപ്പോഴായി വിഘ്നേഷ് ശിവൻ തന്നെ പറഞ്ഞിട്ടുണ്ട്.

Nayanthara

രണ്ട് കുഞ്ഞോമനകളുടെ അച്ഛനും അമ്മയുമാണ് നമ്മൾ. നിന്നെ എനിക്ക് വളരെ അടുത്തറിയാം. നീ എത്ര കരുത്തുളളവളാണെന്നും അറിയാം. നിൻെറ ജീവിതത്തിലെ വ്യത്യസ്ഥ താളുകളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ട് കാണുമ്പോൾ അത് കൂടുതൽ പൂർണത നൽകുന്നതായി എനിക്ക് തോന്നുന്നു. ഇപ്പോൾ നീ അധികം മേക്കപ്പ് ചെയ്യാറില്ല. കാരണം നമ്മുടെ കുട്ടികൾ നിനക്ക് എപ്പോഴും ഉമ്മ തരുന്നുണ്ടല്ലോ.

നിന്റെ മുഖത്തുളള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നാണ് അടുത്തിടെ നയൻതാരയെ കുറിച്ച് വിഘ്നേഷ് ശിവൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. എവിടെ പോയാലും രണ്ട് മക്കളേയും ഭർത്താവിനേയും ഒപ്പം കൂട്ടാറുള്ള നയൻതാരയുടെ ഒരു വീഡിയോ വലിയ രീതിയിൽ ആരാധകർക്കിടയിൽ വൈറലാവുകയാണ്. വീഡിയോയിൽ നയൻതാരയ്ക്കൊപ്പം ഇരട്ടകളിൽ ഒരാൾ മാത്രമെയുള്ളു.

ഫ്ലൈറ്റിറങ്ങി കാറിലേക്ക് കയറാൻ നയൻസും മകൻ ഉലകും പോകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഉലകിനെ താരം കയ്യിലെടുത്തിരിക്കുകയാണ്. കൂടെ രണ്ടുപേർ സ​ഹായത്തിനുമുണ്ട്. ജീൻസും ഷർ‌ട്ടുമാണ് വേഷം. എന്നാൽ ഭർത്താവ് വിഘ്നേഷ് ശിവനും ഇരട്ടകളിൽ മറ്റൊരാളായ ഉയിരും നയൻസിനൊപ്പമില്ല. എവിടെ പോയാലും രണ്ട് മക്കളേയും ഒപ്പം കൂട്ടാറുള്ള നയൻതാര ഉയിരിനേയും വിഘ്നേഷ് ശിവനേയും ഈ യാത്രയിൽ നിന്ന് എന്തിന് ഒഴിവാക്കി എന്ന സംശയമാണ് ആരാധകർക്ക്. നയൻതാരയുടെ അമ്മയും പിതാവും കൊച്ചിയിൽ സെറ്റിൽഡാണ്.

പിതാവ് ഏറെ നാളുകളായി അസുഖ ബാധിതനായി കിടപ്പിലാണ്. അതിനാൽ തന്നെ സമയം കിട്ടുമ്പോൾ കുടുംബസമേതം കൊച്ചിയിൽ വന്ന് പോകാറുണ്ട് നയൻ‌താര. അടുത്തിടെ പിതാവിന്റെ പിറന്നാളിന് നയൻസും വിക്കിയും മക്കളും കൊച്ചിയിൽ വന്നിരുന്നു. പുതിയ വീഡിയോ വൈറലായതോടെ ഉയിരിനേയും വിക്കിയേയും ആരാധകർ തിരിക്കുന്നുണ്ട്.

Nayanthara

അതേസമയം വിക്കി പുതിയ സിനിമ എൽഐസിയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകളുടെ പണിപ്പുരയിലാണ്. ഏഴ് വര്‍ഷത്തെ പ്രണയത്തിനുശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു വിവാഹ ഡോക്ക്യുമെന്ററി റിലീസ്‌ ചെയ്യുമെന്ന് വിവാഹശേഷം പ്രഖ്യാപിച്ചിരുന്നു.

നെറ്റ്ഫ്‌ളിക്‌സ് ഇതിന്റെ പകര്‍പ്പവകാശവും നേടിയിരുന്നു. നയന്‍താര- ബിയോണ്‍ഡ് ദി ഫെയറിടെയില്‍ എന്ന് പേര് നൽകിയിരിക്കുന്ന ഡോക്യൂമെൻററി പക്ഷെ വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും റീലിസ് ചെയ്തിട്ടില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X