twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പിറന്നാൾ നിറവിൽ ലേ‍ഡി സൂപ്പർസ്റ്റാർ, നയൻസിനെ നെഞ്ചോട് ചേർത്ത് വിക്കി'

    |

    ഇന്ത്യൻ സിനിമയിൽ ഏറ്റവും വിലപിടിപ്പുള്ള നായികമാരിൽ ഒരാളാണ് നടി നയൻതാര. ഡയനാ കുര്യൻ എന്ന തിരുവല്ലക്കാരി തെന്നിന്ത്യ കീഴടക്കിയ ലേഡി സൂപ്പർ സ്റ്റാറായി വളർന്നതിന് പിന്നിൽ ആരെയും അതിശയിപ്പിക്കുന്ന കഥകളുണ്ട്. ഇന്ന് ഇന്ത്യൻ സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത പേരാണ് നയൻതാര എന്നത്. നായകന്മാർ അടക്കിവാഴുന്ന തെന്നിന്ത്യൻ സിനിമാ ലോകത്ത് നയൻതാര എന്ന പേര് മാത്രം പോസ്റ്ററിൽ മതി സിനിമ വിജയിക്കാൻ. നായകന്റെ തണലിൽ രണ്ട് പാട്ടിലും ഒരു പ്രണയ സീനിലും മാത്രം വന്നുപോകുന്ന നായികയല്ല ഇന്ന് നയൻതാര. ഒരു നടിയെ വെച്ച് സിനിമ ചെയ്താലും വാണിജ്യ വിജയം നേടാൻ സാധിക്കുമെന്ന് തെളിയിച്ച അഭിനേത്രിയാണ്. നയൻസ്

    ബിഗ് ബി 2 മുതല്‍ ഭീഷ്മ പര്‍വ്വം വരെ, 5 വമ്പന്‍ ചിത്രങ്ങളുമായി മമ്മൂട്ടി

    സിനിമാ പാരമ്പര്യമോ ചാൻസ് വാങ്ങികൊടുക്കാൻ ആളുകളോ തുടക്കകാലം മുതൽ നയൻതാരയ്ക്കുണ്ടായിരുന്നില്ല. അവതാരികയായിട്ടാണ് ലൈംലൈറ്റിലേക്ക് ഡയാന കുര്യൻ എത്തുന്നത്. മലയാളത്തിലെ നിരവധി ചാനലുകളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൊടിയാട്ട് കുടുംബത്തിൽ കുര്യൻ ഓമന ദമ്പതികളുടെ മകളായി 1984 നവംബർ 18നാണ് നയൻതാരയുടെ ജനനം. അച്ഛൻ വ്യോമസേന ഉദ്യോഗസ്ഥൻ ആയിരുന്നതിനാൽ ഇന്ത്യയിലെ പല സ്ഥലങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം നേടി ശേഷം തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. കോളജ് കാലഘട്ടം മുതലെ മോഡലിങ്ങ് ചെയ്തിരുന്ന നയൻസിനെ സത്യൻ അന്തിക്കാട് ശ്രദ്ധിച്ചത് ജീവിതത്തിലെ വഴിത്തിരിവായി.

    മേഘ്‌ന വിന്‍സെന്റ് മുതല്‍ കൃഷ്ണകുമാര്‍ വരെ, ഇങ്ങനെ വേണം തിരിച്ചുവരാന്‍! ടെലിവിഷനിലേക്ക് തിരികെ വന്നവർ

    ഡയാന കുര്യനിൽ നിന്ന് നയൻതാരയിലേക്ക്

    2003ൽ മനസിനക്കരെയിൽ ജയറാമിന്റെ നായികയായി സിനിമാ മേഖലയിലേക്ക് നയൻതാര എത്തി. ആദ്യ ചിത്രത്തിന്റെ വിജയം നിരവധി അവസരങ്ങൾ നയൻതാരയ്ക്ക് നേടികൊടുത്തു. ഡയാന കുര്യനെന്ന പേര് സിനിമയിലേത്തിയപ്പോഴാണ് നയൻതാര എന്ന് മാറ്റിയത്. 2004ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം വിസ്മയത്തുമ്പത്തിലും ഷാജി കൈലാസ് ചിത്രം നാട്ടുരാജാവിലും നയൻതാര പിന്നീട് അഭിനയിച്ചു. 2005ൽ ഹരി ചിത്രമായ അയ്യയിലൂടെ തമിഴകത്തേക്ക് അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ മനസ്സിനക്കരെ കണ്ട ചന്ദ്രമുഖിയുടെ സംവിധായകൻ പി.വാസുവിന്റെ ഭാര്യയുടെ റെക്കമെന്റെഷനിലൂടെ ചന്ദ്രമുഖിയിൽ സൂപ്പർസ്റ്റാർ രജനിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. ചന്ദ്രമുഖിയും ശേഷം അവസരം ലഭിച്ച ഗജിനിയും വൻ വിജയങ്ങളായി മാറി. പിന്നീട് തസ്കരവീരൻ, രാപ്പകൽ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മലയാളത്തിലേക്ക് വന്നു. 2006ൽ ലക്ഷ്‌മിയിലൂടെ തെലുങ്കിലേക്കും 2010ൽ കന്നഡ തെലുങ്ക് ബൈലിങ്ക്വൽ ആയ സൂപ്പറിലൂടെ കന്നടയിലേക്കും പ്രവേശിച്ചു.

    മതംമാറ്റവും പ്രണയ ബന്ധങ്ങളും വിവാ​ദവും

    ഇടക്കാലത്ത് ഗ്ലാമർ വേഷങ്ങളിലേക്ക് ചുരുങ്ങിയ നയൻസ് ദുബായ് സീനു, ബില്ല, യാരടി നീ മോഹിനി, ആദവൻ തുടങ്ങി പല ഹിറ്റ് ചിത്രങ്ങളിലും ഭാഗമായി. 2010 കാലഘട്ടത്തിൽ പ്രഭുദേവയുമായി ഉണ്ടായ റിലേഷൻഷിപ്പും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കാരണം മീഡിയയിൽ നിറസാന്നിധ്യമായി മാറി. 2011ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന സിനിമയിലെ സീതയുടെ വേഷത്തിലൂടെ ഫിലിംഫെയർ, നന്തി പുരസ്കാരങ്ങൾ നയൻതാര കരസ്ഥമാക്കി. ഒരുകാലത്ത് ​ഗ്ലാമർ വേഷങ്ങൾ മാത്രമാണ് നയൻതാര ചെയ്തത്. ക്രിസ്ത്യൻ സമുദായത്തിൽ പെട്ട നയൻ‌താര മതവും മാറി എന്ന തരത്തിലുള്ള പ്രചാരണവും നടന്നിരുന്നു. കൂടാതെ വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രിക്രിയ നടത്തി എന്നൊരു ഗോസിപ്പ് കൂടി നയൻസിനെ കുറിച്ചുണ്ട്. തമിഴിൽ വർഷം കഴിയുന്തോറും നയൻതാര പ്രഭലയായ നടിയായി മാറി. അന്ന് തമിഴിലെ ​ഗ്ലാമർ താരങ്ങളായിരുന്ന തൃഷ, ശ്രിയ ശരണ്‍ തുടങ്ങിയ നായികമാര്‍ക്ക് വെല്ലുവിളിയായിരുന്നു നയന്‍താരയുടെ വളര്‍ച്ച.

    രാജാറാണിയിലൂടെ തിരിച്ചുവരവ്

    നയൻതാര എന്ന നടി ​ഗ്ലാമർ വേഷങ്ങൾ ഉപേക്ഷിച്ച് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്ത് തുടങ്ങിയത്. 2013 മുതലാണ്. ആരും പ്രതീക്ഷിക്കാതിരുന് തിരിച്ചുവരവ് തെന്നിന്ത്യൻ സിനിമയിൽ നയൻതാരയ്ക്കുണ്ടായത് 2013 മുതലുള്ള വർഷങ്ങൾ തൊട്ടാണ്. രാജ റാണി, ആരംഭം എന്നീ ചിത്രങ്ങളാണ് താരത്തിന് കരിയർ ബ്രേക്കായത്. പുതിയ രൂപത്തിലും ഭാവത്തിലുമാണ് നയൻസ് പിന്നീട് പ്രത്യക്ഷപ്പെട്ടത്. മായ എന്ന തമിഴിലെ മികച്ച ഹൊറർ ചിത്രത്തിലും നാനും റൗഡി താൻ, തനി ഒരുവൻ എന്നീ സൂപ്പർഹിറ്റുകളിലും നയൻസ് നായികയായി. അറം, കൊലമാവ് കോകില എന്നീ ചിത്രങ്ങളിൽ രണ്ട് വ്യത്യസ്ത തലങ്ങളിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മുൻനിര നായകന്മാർ ഇല്ലാത്ത ഈ രണ്ട് ചിത്രങ്ങൾ വിജയങ്ങളാക്കി മാറ്റിയതോടെ നയൻസ് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെട്ട് തുടങ്ങി. തമിഴ്നാട് സ്റ്റേറ്റ് അവാർഡ്, നന്തി അവാർഡ്, ഫിലിംഫെയർ അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കി. കഴിവുകൊണ്ടും പ്രയത്നം കൊണ്ടും തന്റേതായ സ്ഥാനവും നായക നടന്മാർക്കൊപ്പം നിൽക്കുന്ന പ്രതിഫലവും നയൻതാര സ്വന്തമാക്കി. നയൻതാര എന്ന പേരിന് അത്രത്തോളം വാല്യു അവർ കഴിവിലൂടെ നേടിയെടുത്തു.

    ലേഡിസൂപ്പർസ്റ്റാറായുള്ള വളർച്ച

    ഇന്ന് ഒരുപിടി നല്ല സിനിമകളുടെ ഭാ​ഗമാണ് നയൻതാര. 2016ൽ പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ച ശേഷം മലയാളത്തിൽ നിന്നും വിട്ടുനിന്ന നയൻതാര ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് തിരികെ എത്തിയത്. ശേഷം 2021ൽ പുറത്തിറങ്ങിയ കു‍ഞ്ചാക്കോ ബോബൻ സിനിമ നിഴലിലും നയൻതാര അഭിനയിച്ചു. ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത് നയൻസിന്റേയും സുഹൃത്തും സംവിധായകനുമായ വിഘ്നേഷ് ശിവന്റേയും വിവാഹത്തിനായിട്ടാണ്. ആറ് വർഷമായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടെ പങ്കെടുത്ത അഭിമുഖത്തിൽ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞതായി നയൻസ് വെളിപ്പെടുത്തിയിരുന്നു. കാമുകിക്ക് വേണ്ടി വിപുലമായ പിറന്നാൾ ആഘോഷമാണ് വിഘ്നേഷ് സംഘടിപ്പിച്ചത്. 'കണ്മണിക്ക് എന്റെ തങ്കത്തിന് എന്റെ എല്ലാം എല്ലാം ആയവൾക്ക് ആശംസകൾ' എന്ന് കുറിച്ചുകൊണ്ടാണ് വിക്കി നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. എന്നേക്കും സുന്ദരിയായി തുടരാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും വിക്കി കുറിച്ചു.

    Recommended Video

    50 സെക്കന്‍ഡ് പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും | Filmibeat Malayal
    അഭിനയവും നിർമാണവും

    നയൻ എന്നെഴുതിയ വലിയ കേക്ക് മുറിച്ചും പിറന്നാളിന് ആഘോഷപൂർവമായ പാർട്ടി ഒരുക്കിയുമാണ് വിഘ്നേഷ് സന്തോഷം പങ്കിട്ടത്. വിഘ്നേശിന്റെ നെഞ്ചിൽ ചേർന്ന് നിന്ന് സ്നേഹം പങ്കിട്ട ശേഷമാണ് നയൻതാര കേക്ക് മുറിച്ചത്. പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡ്, കാത്തു വാക്കുള രണ്ടു കാതൽ എന്നിവയാണ് റിലീസിനെത്താനുള്ള നയൻതാര സിനിമകൾ. വിഘ്നേശ് ശിവനാണ് കാത്തു വാക്ക്ലെ രണ്ടു കാതൽ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

    Read more about: nayanthara
    English summary
    actress Nayanthara celebrated her 37th birthday with her fiance Vignesh Shivan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X