അന്ന് ബൈ പറഞ്ഞ് പോയതാണ്; പിന്നെ എവിടെയും കണ്ടില്ല; വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയതിനെക്കുറിച്ച് നയൻതാര
തമിഴകത്ത് കൈ നിറയെ അവസരങ്ങളുമായി കരിയറിൽ മുന്നേറുകയാണ് നയൻതാര. 39 കാരിയായ നടി ഇന്നും താരമൂല്യത്തിൽ മുൻപന്തിയിലാണ്. 10 കോടി രൂപ പ്രതിഫലം വാങ്ങാൻ മാത്രം ബോക്സ് ഓഫീസ് മൂല്യമുള്ള തമിഴകത്തെ ഏക നടി നയൻതാരയാണ്. ജവാൻ എന്ന സിനിമയ്ക്ക് ശേഷം ബോളവുഡിൽ നിന്നും അവസരങ്ങൾ വന്നെങ്കിലും നടി ഇതുവരെ മറ്റൊരു ബോളിവുഡ് ചിത്രത്തിൽ ഒപ്പുവെച്ചിട്ടില്ല. തമിഴിലും തെലുങ്കിലും ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അന്നപൂർണിയാണ് നയൻതാരയുടെ പുതിയ ചിത്രം.
നവാഗതനായ നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ ജയ്, സത്യരാജ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. 2013 ൽ പുറത്തിറങ്ങിയ രാജാ റാണി എന്ന സിനിമയിലൂടെ ഹിറ്റ് ജോഡിയായി മാറിയവരാണ് നയൻതാരയും ജയും. സിനിമയിലെ സെക്കന്റ് ഹീറോ ആയിരുന്നു ജയ്. എങ്കിലും നയൻതാരയുമായുള്ള കോംബിനേഷൻ സീനുകൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. കരിയറിൽ നയൻതാരയ്ക്ക് വഴിത്തിരിവായ സിനിമയാണ് രാജാ റാണി.

സിനിമാ രംഗത്ത് നിന്നും മാറി നിന്ന ശേഷം തിരിച്ച് വരവിൽ നടി ചെയ്ത സിനിമയാണ് രാജാ റാണി. സിനിമ വൻ ഹിറ്റായി. പഴയ താര റാണി സ്ഥാനം നടിക്ക് തിരിച്ച് ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം അന്നപൂർണിയിൽ ജയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നയൻതാര. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ജയും താനും തമ്മിലുള്ള കെമിസ്ട്രി അന്നപൂർണിയിൽ ഉപകരിച്ചിട്ടുണ്ടെന്ന് നയൻതാര വ്യക്തമാക്കി.
രാജാ റാണിയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത് ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ആദ്യമായാണ് ഞങ്ങൾ ഒരുമിച്ച് അഭിമുഖം നൽകുന്നത്. രാജാ റാണിയുടെ ഷൂട്ടിംഗിന്റെ അവസാന ദിവസം ഞാൻ ബൈ പറഞ്ഞതാണ്. അതിന് ശേഷം എവിടെയും അദ്ദേഹത്തെ കണ്ടിട്ടില്ല. പത്ത് വർഷത്തിന് ശേഷമാണ് നടനെ അന്നപൂർണിയുടെ സെറ്റിൽ കണ്ടതെന്നും നയൻതാര വ്യക്തമാക്കി. ഞാൻ ഒരു സീനിൽ എങ്ങനെ എക്സ്പ്രഷൻ കൊടുക്കുമെന്ന് ജയ്ക്ക് അറിയാം.

ഇദ്ദേഹം എങ്ങനെ റിയാക്ട് ചെയ്യുമെന്ന് തനിക്കും അറിയാം ഇത് അഭിനയിക്കുമ്പോൾ ഉപകാരപ്രദമായിട്ടുണ്ടെന്നും നയൻതാര പറഞ്ഞു. അന്നപൂർണിയുടെ പ്രൊമോഷന് നയൻതാര എത്തിയതിൽ ആരാധകരും സന്തോഷത്തിലാണ്. പൊതുവെ പ്രൊമോഷണൽ ഇവന്റുകൾക്ക് നയൻതാര വരാറില്ല. ജവാന്റെ പ്രൊമോഷന് നടി എത്താത്തത് വിമർശനങ്ങൾ ഉയരാൻ കാരണമായി. അതിഥി വേഷം ചെയ്ത് ദീപിക പദുകോൺ വരെ പ്രൊമോഷന് എത്തിയിരുന്നു.
എന്നാൽ നയൻതാര എത്തിയില്ല. പിന്നാലെ സ്വന്തം സ്കിൻ കെയർ ബ്രാൻഡിന്റെ ലോഞ്ചിന് നടി എത്തുകയും ചെയ്തു. ഇതും വിമർശനങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ അന്നപൂർണിയുടെ പ്രൊമോഷന് എത്തി താരം ഈ ആരോപണങ്ങൾക്ക് മറുപടി നൽകി. മലയാളത്തിൽ ഗോൾഡ് ആണ് നയൻതാരയുടെ മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥിരാജാണ് നായകനായെത്തിയത്. സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീടിതുവരെ മറ്റൊരു മലയാള സിനിമയിൽ നടി ഒപ്പുവെച്ചിട്ടില്ല. ഗോൾഡിന് മുമ്പ് ചെയ്ത നിഴൽ എന്ന മലയാള സിനിമയും പരാജയപ്പെടുകയാണുണ്ടായത്.


Click it and Unblock the Notifications