പലരുമായിട്ടും പ്രണയമുണ്ടായി, പങ്കാളിയ്ക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കണമെന്നാണ് ഞാന്‍ കരുതിയിരുന്നതെന്ന് നയന്‍താര
നയന്‍താരയുടെ വിവാഹ വീഡിയോയ്‌ക്കൊപ്പം അവരുടെ സിനിമയെയും ദാമ്പത്യ ജീവിതത്തെ കുറിച്ചുമൊക്കെയുള്ള കഥകള്‍ ഡോക്യുമെന്ററിയായി പുറത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് നയന്‍താരയുടെ നാല്പതാം ജന്മദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി റിലീസ് ചെയ്യുന്നത്.
തന്റെ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ഇതില്‍ നയന്‍താര തുറന്നു സംസാരിച്ചിരുന്നു. പിന്നാലെ 2011ല്‍ താന്‍ സിനിമ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍. പ്രഭുദേവയുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് നടി അങ്ങനൊരു തീരുമാനം എടുത്തത്. ഹോളിവുഡ് റിപ്പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

പ്രഭുദേവയുമായി ഉണ്ടായിരുന്ന പ്രണയത്തിന്റെ പേരിലാണ് നയന്‍താര ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ പ്രഭുദേവ ആദ്യഭാര്യ കൂടെയുള്ളപ്പോള്‍ തന്നെയാണ് നടിയുമായി ഇഷ്ടത്തിലാവുന്നത്. ആ ബന്ധം തകര്‍ത്തു എന്ന ആരോപണം പില്‍ക്കാലത്ത് നയന്‍താരയെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. മാത്രമല്ല ഇദ്ദേഹത്തെ വിവാഹം കഴിക്കുന്നതിനു വേണ്ടി നടി മതം മാറുകയും ചെയ്തു.
എന്നാല്‍ അധികം വൈകാതെ നടി ഈ റിലേഷന്‍ഷിപ്പില്‍ നിന്ന് പിന്മാറി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് മറ്റൊരു ഓപ്ഷനും ഇല്ലായിരുന്നു. അന്ന് സിനിമയില്‍ നിന്നും മാറി നില്‍ക്കാമെന്ന് ചിന്തയിലേക്ക് വരെ എത്തിയെങ്കിലും പ്രണയം ഉപേക്ഷിച്ച് താന്‍ തിരിച്ച് വരികയായിരുന്നു എന്നാണ് അടുത്തിടെ നയന്‍താര വെളിപ്പെടുത്തിയിരുന്നത്.
'സിനിമയില്‍ വ്യത്യസ്തമായ പ്രണയബന്ധങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നാണ് നടിയിപ്പോള്‍ വെളിപ്പെടുത്തുന്നത്. അതൊക്കെ മോശമാണെന്ന് താന്‍ പറയുന്നില്ല. ഈ മേഖലയില്‍ അങ്ങനെയാണ് കുറേക്കാലമായി കണ്ടുവരുന്നത്. രണ്ടാം വിവാഹം പോലെ ജീവിതത്തില്‍ സ്‌നേഹത്തിനു വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നാണ് എന്നിലുള്ള പെണ്‍കുട്ടി കരുതിയിരുന്നത്.

നമ്മുടെ പങ്കാളിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് നമ്മളും ത്യജിക്കേണ്ടി വരുമെന്നാണ് പ്രണയത്തെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയിരുന്നത്. ആ ബന്ധമാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. പ്രണയത്തെ കുറിച്ചുള്ള എന്റെ ധാരണകള്‍ മാറിയത് ഭര്‍ത്താവായ വിഘ്‌നേഷിനെ കണ്ടത് മുതലാണ്. ഉപാധികളില്ലാതെ പ്രണയം എന്നത് നിലനില്‍ക്കുന്ന ഒന്നാണെന്ന് ഞാന്‍ മനസ്സിലാക്കിയതും അദ്ദേഹത്തിലൂടെയാണെന്നും', നയന്‍താര പറയുന്നു.
കരിയറിന്റെ ഉയര്‍ച്ചയിലിലേക്ക് വളരുന്നതിനിടയിലാണ് നയന്‍താരയും പ്രഭുദേവയും പ്രണയത്തിലാകുന്നത്. അന്നിത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായെങ്കിലും പിന്നീട് താരങ്ങള്‍ വേര്‍പിരിഞ്ഞത് നയന്‍താരയുടെ കരിയറിലും ഗുണമായി മാറി. രാജാറാണി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നടി പിന്നീട് നായകന്മാര്‍ക്ക് പ്രാധാന്യം ഇല്ലാതെ സിനിമകളില്‍ അഭിനയിച്ച് സൂപ്പര്‍ ഹിറ്റുകളാക്കി മാറ്റി. ഇതോടെ തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പേര് ലഭിക്കാനും കാരണമായി.
ഇന്ന് സംവിധായകന്‍ വിഗ്‌നേഷ് ശിവന്റെ ഭാര്യയും രണ്ട് ഇരട്ട ആണ്‍മക്കളുടെ അമ്മയുമാണ് നയന്‍താര. ഒപ്പം സിനിമാഭിനയവും നിര്‍മ്മാണവും മറ്റു ബിസിനസുകളും ഒക്കെ ഒരുമിച്ച് കൊണ്ടുപോവുകയാണ്. ഇതിനിടയില്‍ നടന്‍ ധനുഷുമായി ചില വിവാദങ്ങള്‍ ഉണ്ടായതിനെക്കുറിച്ചും നടി തുറന്ന് സംസാരിച്ചിരുന്നു.


Click it and Unblock the Notifications