തള്ളി താഴെയിടാന്‍ ആര് നോക്കിയാലും ഈ രണ്ട് കാര്യം ജീവിതത്തിലുണ്ടായാല്‍ മതിയെന്ന് നടി നയന്‍താര
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നതിലുപരി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായി തിരക്കേറിയ ജീവിതം നയിക്കുകയാണ് നടി നയന്‍താര. മാസങ്ങള്‍ക്ക് മുന്‍പാണ് നയന്‍താര നാല്‍പതാം ജന്മദിനം ആഘോഷിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ചില വിവാദങ്ങളും നടിയുടെ പേരിലുണ്ടായി.
അങ്ങനെ കുറച്ച് നാളുകളായി നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു നടി. എന്നാല്‍ അതൊന്നും തന്റെ ജീവിതത്തെ കാര്യമായി ബാധിക്കില്ലെന്ന് നയന്‍താര പറഞ്ഞിരുന്നു. മക്കളുടെയും ഭര്‍ത്താവിനുമൊപ്പം പുതുവര്‍ഷം ആഘോഷിച്ചതിന്റെ ചിത്രങ്ങളും നടി പങ്കുവെച്ചു. മാത്രമല്ല ആരൊക്കെ നശിപ്പിക്കാന്‍ നോക്കിയാലും തളര്‍ന്ന് പോകില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍.

തമിഴിലെ പ്രമുഖ നടന്‍ ധനുഷുമായിട്ടുണ്ടായ പ്രശ്‌നങ്ങളാണ് നയന്‍താരയെ വാര്‍ത്തകളില്‍ നിറച്ചത്. നയന്‍താരയുടെ ഡോക്യൂമെന്ററിയില്‍ ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത് നയന്‍താര നായികയായി അഭിനയിച്ച സിനിമയില്‍ നിന്നൊരു ദൃശ്യം ഉള്‍പ്പെടുത്താന്‍ ധനുഷ് സമ്മതിക്കുന്നില്ല എന്നായിരുന്നു നടിയുടെ ആരോപണം. ധനുഷ് തന്നോട് പ്രതികാരം ചെയ്യുകയാണെന്നും നടി തുറന്നടിച്ചു.
എന്നാല്‍ പിന്നീട് പകര്‍പ്പവകാശത്തിന് ധനുഷ് കേസ് കൊടുക്കുകയും നയന്‍താരയോട് നഷ്ട പരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തോട് അനുബന്ധിച്ച് നിരവധി പേര്‍ നടിയെ അനുകൂലിക്കുന്നുണ്ടെങ്കിലും വ്യാപക വിമര്‍ശനവും നേരിടേണ്ടതായി വന്നു. അങ്ങനെയിരിക്കുമ്പോഴാണ് ജീവിതത്തിലെ പ്രധാനപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞത്.
സിനിമയില്‍ സജീവമായി നില്‍ക്കുന്നതിനൊപ്പം നയന്‍താര ഫെമി 9 എന്ന പേരില്‍ ചില ബിസിനസ്സുകളും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുകയാണ്. അഭിനയത്തിന് പുറമേ പ്രൊഡക്ഷനിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മാത്രമല്ല മധുരയില്‍ നടന്ന ഫെമി 9 എന്ന ഷോയില്‍ പങ്കെടുത്ത നയന്‍താരയ്ക്ക് വലിയ സ്വീകരണം ആരാധകര്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഈ വേദിയില്‍ വച്ചാണ് ജീവിതത്തില്‍ എന്ത് സംഭവിച്ചാലും, ആര് നമ്മളെ തള്ളി താഴെയിടാന്‍ നോക്കിയാലും രണ്ട് കാര്യങ്ങള്‍ എന്നും കൂടെ ഉണ്ടാവണമെന്ന് നടി പറഞ്ഞത്. ഈ കാര്യങ്ങള്‍ ജീവിതത്തില്‍ നിലനിര്‍ത്തിയാല്‍ എന്ത് നഷ്ടപ്പെട്ടാലും ജീവിതം മികച്ച രീതിയിലേക്ക് കൊണ്ട് വരാന്‍ സാധിക്കുമെന്നും നയന്താര പറഞ്ഞു.
'എല്ലാവരും ജീവിതത്തില്‍ ആത്മാഭിമാനവും ആത്മവിശ്വാസവും ഉള്ളവരായിരിക്കണമെന്നും അതിനേക്കാള്‍ വലുതായി എന്തെങ്കിലും ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ല,' എന്നാണ് നടി പറഞ്ഞത്. ആരൊക്കെ എന്ത് പറഞ്ഞാലും, നമ്മള്‍ എത്ര താഴ്ന്നു സംസാരിച്ചാലും എത്ര മോശമായി പെരുമാറിയാലും, എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് നമ്മുടെ ജോലി നന്നായി ചെയ്താല്‍ ഞങ്ങള്‍ക്ക് നമ്മില്‍ തന്നെ വിശ്വാസമുണ്ടാകും. അത് നമ്മുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും,' നടി കൂട്ടിച്ചേര്‍ത്തു.
2022 ജൂണിലായിരുന്നു നയന്താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാവുന്നത്. അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രണയത്തിലായിരുന്ന താരങ്ങള്‍ രഹസ്യമായി രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നു. പിന്നാലെ വാടകഗര്‍ഭധാരണത്തിലൂടെ ഇരുവരും ഇരട്ട ആണ്‍മക്കള്‍ക്ക് ജന്മം കൊടുത്തു.


Click it and Unblock the Notifications