പഴയ നയന്‍താരയില്‍ നിന്നും ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചിരുന്നോ? നടിയുടെ സ്റ്റൈലിഷ് ലുക്കും മാറി
കരിയറില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയ തെന്നിന്ത്യന്‍ നടിമാരില്‍ ഒരാളാണ് നയന്‍താര. മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി ഇന്ന് സൗത്ത് ഇന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. പുരുഷകേന്ദ്രീകൃതമായ സിനിമാ ഇന്‍ഡസ്ട്രിയില്‍ നായകന്മാരെ പോലും വെല്ലുന്ന പ്രകടനമായിരുന്നു നയന്‍താരയുടേത്.
നായകന്മാരില്ലാത്ത സിനിമയിലാണ് അഭിനയിച്ചതെങ്കിലും പ്രേക്ഷകരെ തിയറ്ററുകൡലേക്ക് എത്തിക്കാന്‍ നയന്‍താരയ്ക്ക് കഴിയാറുണ്ട്. സക്രീനിന് മുന്നിലെ പ്രകടനം കൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ മനസിലേക്ക് ചേക്കാറാനും നടിയ്ക്ക് സാധിച്ചിരുന്നു. അതുപോലെ മറ്റെല്ലാ നടിമാരെയും പോലെ നയന്‍താരയ്ക്കും സ്‌റ്റൈലിലും ഗ്ലാമറിലും ചില കാഴ്ചപാടുകളുണ്ട്. ഇക്കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

സിനിമയിലാണെങ്കിലും വ്യക്തി ജീവിതത്തിലാണെങ്കിലും നയന്‍താരയ്ക്ക് സ്വന്തമായൊരു നിലപാടുണ്ട്. സ്വന്തം തീരുമാനങ്ങളില്‍ എല്ലാ കാലത്തും ഉറച്ച് നില്‍ക്കുന്നതാണ് നയന്‍താരയുടെ പ്രത്യേകതകളിലൊന്ന്. മറ്റ് നടിമാരെ പോലെ തന്നെ സ്റ്റൈലിഷ് വേഷത്തിന്റെ കാര്യത്തിലും നയന്‍സിന് വ്യക്തമായ കാഴ്ചപാടുകളുണ്ടെന്ന് നേരത്തെ തെളിഞ്ഞിട്ടുണ്ട്. സിനിമാ ഇന്‍ഡസ്ട്രി എന്ന് പറയുന്നത് തന്നെ ഫാഷന് പ്രധാന്യമുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

സെലിബ്രിറ്റികളുടെ പാഷന്‍ സെസന്‍സ് കൂടിയതോടെ സ്‌റ്റൈലിസ്റ്റുകളുടെ എണ്ണവും കൂടി. സ്‌ക്രീനില്‍ ആണെങ്കിലും സ്‌ക്രീനിന് പുറത്താണെങ്കിലും നടിമാര്‍ ഫാഷന്റെ കാര്യത്തില്‍ പല മാറ്റങ്ങളും വരുത്തി. അത്തരത്തില്‍ മേക്കപ്പിന്റെ കാര്യത്തില്‍ ഒരു കാലത്ത് പേരു കേട്ട തെന്നിന്ത്യന്‍ നടിയായിരുന്നു നയന്‍താര. എന്നാല്‍ ഇക്കാര്യത്തില്‍ നയന്‍സ് പരജായപ്പെട്ടു.
Recommended Video

എന്നാലിപ്പോള്‍ നയന്‍താരയില്‍ ഒരുപാട് കാര്യങ്ങള്‍ മാറിയെന്നാണ് ആരാധകര്‍ പറയുന്നത്. സ്റ്റൈലിന്റെ കാര്യത്തിലും ഫാന്‍സിനെ വിസ്മയിപ്പിക്കാന്‍ നടിയ്ക്ക് സാധിക്കുന്നുണ്ട്. മുട്ടിന് മുകളില്‍ നില്‍ക്കുന്ന ചെറിയ സ്‌കേര്‍ട്ട് ധരിക്കുന്നത് മുതല്‍ നയന്‍താരയുടെ ഏറ്റവും ഇഷ്ടപ്പെട്ട പുള്ളി നിറഞ്ഞ വസ്ത്രങ്ങളിലൂടെയും നടി സ്റ്റൈ്ല്‍ ഐക്കണ്‍ ആയി മാറി. അവാര്‍ഡ് വേദികളില്‍ സിംപിളായി ഒരു കോട്ടന്‍ സാരി ഉടുത്തിട്ടാണ് വരുന്നതെങ്കിലും ഫാഷനും മേക്കപ്പുമെല്ലാം മികച്ചതാക്കാന്‍ നയന്‍സിന് സാധിക്കാറുണ്ട്.

വസ്ത്രങ്ങള്‍ക്ക് മാറ്റം കൊടുക്കുന്നത് പോലെ ഇടയ്ക്ക് തന്റെ ലുക്കിന് തന്നെ ഒരു ട്വിസ്റ്റ് കൊടുക്കാനും ലേഡീ സൂപ്പര്‍സ്റ്റാര്‍ ശ്രമിക്കാറുണ്ട്. നടിയുടേതായി പുറത്ത് വന്നിട്ടുള്ള ചിത്രങ്ങളില്‍ നിന്നെല്ലാം അത് വ്യക്തമാവുന്നത്. യഥാര്‍ഥ ജീവിതത്തിലേത് പോലെ തന്നെ സിനിമകളിലും വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും അതിന് പറ്റിയ ഗെറ്റപ്പ് വരുത്താനും നടിക്ക് സാധിക്കാറുണ്ട്. ഇക്കാര്യങ്ങളൊക്കെ തന്നെയാണ് തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പേര് നയന്‍താരയുടെ പേരില്‍ വരാന്‍ കാരണവും.


Click it and Unblock the Notifications