Just In
- 23 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 26 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 2 hrs ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
Don't Miss!
- News
കൊവിഡ്: അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകള്‍ കര്‍ശനമാക്കി; പുതിയ ചട്ടം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍
- Finance
ആമസോൺ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന: സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ്
- Sports
IND vs AUS: ഇന്ത്യ എയും ശാസ്ത്രിയുടെ വാക്കുകളും- വിജയരഹസ്യം തുറന്നു പറഞ്ഞ് ശര്‍ദ്ദുല്‍ താക്കൂര്‍
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്ലാപ്ബോർഡുമായി നയൻസ്!! അഭിനയത്തിൽ നിന്ന് സംവിധാനത്തിലേയ്ക്ക്? വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ
അഭിനയത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും തായ്യാറാകാത്ത നടിയാണ് നയൻതാര. ഇതു തന്നെയാണ് താരത്തിന്റെ വിജയത്തിനും കാരണവും. ചെറിയ കാലയളവിനുളളിലാണ് നയൻസ് തെന്നിന്ത്യൻ സൂപ്പർ ലേഡിയായത്. മലയാളത്തിൽ നിന്ന് ആരംഭിച്ചുവെങ്കിലും ഇപ്പോൾ തെന്നിന്ത്യ സിനിമ ലോകം ഒന്നടങ്കം നയൻസിന്റെ ആരാധകരാണ്.
രാക്ഷസൻ ഹിറ്റാക്കാനുളള കാരണമിതോ? ചിത്രത്തിനുളളിൽ ഒളിപ്പിച്ച രഹസ്യങ്ങൾ പുറത്ത്, ഈ വീഡിയോ കാണൂ
തെന്നിന്ത്യയിലെ മറ്റ് താരങ്ങൾക്കൊന്നും ലഭിക്കാത്ത സ്നേഹം പരിഗണനയും നയൻസിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നുണ്ട്. മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി അത്രയധികം ആരാധകരാണ് താരത്തിനുളളത്. അതേസമയം താരത്തിന് അഭിനയം മാത്രമല്ല സംവിധാനത്തിലും ഒരു കൈ നോക്കാൻ താൽപര്യമുണ്ടത്രേ. ബിഹൈൻഡ് വുഡ്സ് ബെബ്സൈറ്റിനു സ്റ്റിൽ ഫോട്ടോഗ്രാഫർ ചിത്രാരസ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ടോപ്പ് ലെസിൽ അതീവ ഗ്ലാമറസായി ഇഷ തൽവാർ!! കുറച്ച് കൂടിപ്പോയെന്ന് ആരാധകർ, ഫോട്ടോ നീക്കം ചെയ്യണം..

സംവിധാനത്തിൽ താൽപര്യം
നയൻസിന് സംവിധാനത്തിൽ താൽപര്യമുണ്ടെന്ന് ചിത്രരാസ് പറഞ്ഞു. അജിത് നയൻസ് കേന്ദ്രകഥാപാത്രത്തിയ ചിത്രമായ ആരംഭം. ഈ ചിത്രത്തിൽ താരം അസിസ്റ്റന്റ് ഡയറക്ടറയി പ്രവർത്തിച്ചിട്ടുണ്ടെന്നും ചിത്രദാസ് പറഞ്ഞു. ഈ സമയത്ത് ഇദ്ദേഹം പകർത്തിയ ഫോട്ടോയെ കുറിച്ച് സംസാരിക്കുമ്പോഴാണ് നയൻസിന്റെ സംവിധാന മോഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

നയൻസ് ഇങ്ങോട്ട് ആവശ്യപ്പെട്ടു
നയൻതാര -അജിത് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ആരംഭം. ഈ ചിത്രത്തിൽ നായികയായിരുന്നു നയൻസ്. ആദ്യത്തെ ഒരാഴ്ചയോളം നയൻസിന് ചിത്രത്തിൽ ഷൂട്ടിങ്ങില്ലായിരുന്നു. ഈ സമയത്താണ് സംവിധായകൻ വിഷ്ണുവിനോട് അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തതോട്ടേ എന്ന് ചോദിച്ചത്. വിഷ്ണു സമ്മതിക്കുകയായിരുന്നു. ഒരു ആഴ്ചയോളം താരം ചിത്രത്തിന്റെ അസിസ്റ്റന്റായി വർക്ക് ചെയ്തിരുന്നു.

സത്യം പുറത്തു കൊണ്ടു വന്നത് ആ ചിത്രം
ചിത്രരാസിന്റെ ആ ഫോട്ടോയാണ് നയൻസിന്റെ ആഗ്രഹം പുറം ലോകത്തെ അറിയിച്ചത്. അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്ന ആ ചിത്രം നയൻസിന്റെ കയ്യിൽ പോലും ഇല്ലെന്നും ഇദ്ദേഹം പറഞ്ഞു. കൂടാതെ സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായവും നിർദ്ദേശവും ഇവർ പറയുമായിരുന്നു. ഭാവിയിൽ നയൻസ് വലിയൊരു സംവിധായിക ആയോക്കും എന്നുളള പ്രതീക്ഷയും ചിത്രദാസ് അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്.

വീണ്ടും അജിത് നയൻസ്
അജിത്തിന്റെ ആരംഭം എന്ന ചിത്രത്തിലായിരുന്നു നയൻ അസിസ്റ്റ് ഡയറക്ടർ കുപ്പായം അണിഞ്ഞത്. എന്നാൽ വീണ്ടും അജിത് നയൻസേ കോമ്പോ വീണ്ടും ബിഗ് സ്ക്രീനിലെത്തുകയാണ്. വിശ്വാസം എന്ന ചിത്രത്തിലാണ് തമിഴകത്തെ സൂപ്പർ ജോഡികൾ വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന് കാഴ്ചകളും താരങ്ങളും ഗെറ്റുപ്പും മുൻപേ പുറത്തു വന്നിരുന്നു. ചിത്രത്തിനു വേണ്ടിയുളള കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ