'ഇത്രയൊക്കെ പണം നയൻതാര മുടക്കാറുണ്ടോ... ലുക്കിൽ മാത്രമെ സിംപ്ലിസിറ്റിയുള്ളു'; ചർച്ചയായി നയൻതാരയുടെ വാച്ച്!

മലയാളികൾക്ക് എന്നും അഭിമാനമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറായ നയൻതാര. ​ഗോഡ് ഫാദേഴ്സ് ഇല്ലാതെയാണ് പത്തൊമ്പതാം വയസിൽ ലൈം ലൈറ്റിലേക്ക് നയൻതാര എത്തുന്നത്. അവിടെ നിന്ന് പിന്നോടങ്ങോട്ട് നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ ഫലമായാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്നത്. തെന്നിന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായിക നടി നയൻതാരയാണ്. നയൻതാരയെന്ന പേരിന്റെ പിൻബലത്തിൽ കച്ചവടമാകുന്ന സിനിമകൾ തമിഴിൽ പിറക്കുന്നുണ്ട്.

സ്വന്തം ചുമലിൽ സിനിമകൾ വഹിച്ച് വിജയിപ്പിക്കാനുള്ള ഊർജം പല യുവനടിമാരും ആർജിക്കുന്നത് നയൻതാരയെ കണ്ടാണ്. ഏറ്റവും സിംപിളും എല​ഗന്റുമായി വസ്ത്രധാരണം നടത്തുന്ന തമിഴിലെ ഒരേയൊരു നായികയാണ് നയൻതാരയെന്ന് പറഞ്ഞാലും തെറ്റില്ല. ആഭരണങ്ങൾ വലിച്ച് വാരി ധരിച്ചോ ​ഗ്ലാമറസ് വേഷങ്ങൾ ധരിച്ചോ പൊതുവേദികളിൽ നയൻതാര പ്രത്യക്ഷപ്പെടാറില്ല.

Nayanthara

ട്രെഡീഷണലായാലും മോഡേളായാലും തന്റെ ലുക്കിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ താരം ശ്രമിക്കാറുണ്ട്.‌ പക്ഷെ സിംപിളായി ഒരുങ്ങി രാജകീയ പ്രൗഢിയോടെയാണ് ഏത് ചടങ്ങിലും താരം പ്രത്യക്ഷപ്പെടാറുള്ളത്.

അതിനാൽ തന്നെ ഫാഷൻ പ്രേമികൾക്കെല്ലാം നയൻതാരയെ ഇഷ്ടമാണ്. അത്തരത്തിൽ കുറച്ച് ദിവസം മുമ്പ് സംവിധായകൻ ശങ്കറിൻ്റെ മകൾ ഐശ്വര്യ ശങ്കറിൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയൻതാര എത്തിയിരുന്നു. അന്ന് ആ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരിൽ ഏറ്റവും വ്യത്യസ്തമായ ലുക്ക് നയൻതാരയുടേതായിരുന്നു. കണ്ണിൽ കുത്തിക്കയറുന്ന നിറത്തിലുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ ഇല്ലാതെ സിംപിൾ സാരി ലുക്കിൽ‌ അതീവ സുന്ദരിയായാണ് താരം എത്തിയത്.

ഇളം ലാവണ്ടർ നിറത്തിലുള്ള സാരിയും സിൽവറും കറുപ്പും നിറത്തിലുള്ള ഹെവി ചോക്കറും ജുംകയുമാണ് നയൻതാര ധരിച്ചിരുന്നത്. ഒപ്പം വലിയ ആഡംബര മില്ലാതെ മുല്ലപ്പൂവ് കൂടി ഉൾപ്പെടുത്തി ബൺ ഹെയർസ്റ്റൈലുമാണ് താരം തന്റെ ലുക്കിനായി ഉപയോ​ഗിച്ചിരുന്നത്. കൂടുതൽ അഴകേകാൻ ചുവന്ന നിറത്തിലുള്ള ഒരു പൊട്ടും കുത്തിയിരുന്നു. ഇപ്പോഴത്തെ പൊള്ളുന്ന ചൂടിന് ഏറ്റവും കംഫേർട്ടായ ലുക്കായിരുന്നു നടി തെരഞ്ഞെടുത്തത്.

ലാവണ്ടർ നിറത്തുള്ള ബോർഡറുള്ള മുണ്ടും ഷർട്ടുമായിരുന്നു വിഘ്നേഷ് ശിവന്റെ വേഷം. ലുക്ക് സിംപിൾ ആയിരുന്നുവെങ്കിലും ഐശ്വര്യ ശങ്കറിന്റെ റിസപ്ഷൻ ചിത്രങ്ങൾ വൈറലായപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് നയൻതാര അന്നേ ദിവസം കയ്യിൽ ധരിച്ചിരുന്ന വാച്ചായിരുന്നു. റോളക്സിന്റെ ഓയ്സ്റ്റർ പെർപെച്വൽ വ്രിസ്റ്റ് വാച്ചാണ് താരം കയ്യിൽ അണിഞ്ഞത്.

Nayanthara

5.3 ലക്ഷമാണ് ഈ വാച്ചിന്റെ വില. സ്ലീക് യെറ്റ് ഡ്യൂറബിൾ സ്ട്രാപ്പാണ് മറ്റ് മോഡലുകളിൽ നിന്നും ഈ വാച്ചിനെ വ്യത്യസ്തമാക്കുന്നത്. നയൻതാരയുടെ കൈവശം‌ ഈ റോളക്സ് വാച്ച് മാത്രമല്ല. കഴിഞ്ഞ വർഷം നടന്ന അന്നപൂരണി ഫിലിം ഇവൻ്റിൽ നയൻതാര ധരിച്ചിരുന്നത് 5.57 ലക്ഷം രൂപ വിലയുള്ള റോളക്സ് സിപ്പി പെർപെച്വൽ വാച്ചായിരുന്നു.

വാച്ചും വിലയും ചർച്ചയായതോടെ ഇത്രയൊക്കെ പണം നയൻതാര വാച്ചിനായി മുടക്കാറുണ്ടോയെന്നാണ് ആരാധകരിൽ നിന്നും അമ്പരപ്പോടെ ഉയരുന്ന ചോദ്യങ്ങൾ. നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. ഒരു ചിത്രത്തിന് 10 മുതൽ 12 കോടി വരെയാണ് താരം ഈടാക്കുന്നതെന്നാണ് സൂചന. ഏറ്റവും പുതിയ വിവരം അനുസരിച്ച് ലേഡി സൂപ്പർസ്റ്റാറിന്റെ ആസ്തി ഏകദേശം 183 കോടിയാണ്.

അന്നപൂരണിയാണ് ഒടുവിൽ റിലീസിനെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയുൾപ്പെടെ നിരവധി പ്രൊജക്റ്റുകൾ നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ നിഴലിൽ അവസാനമായി അഭിനയിച്ച നയൻതാര തന്റെ പുതിയ മലയാള ചിത്രം വിഷു ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. നടൻ നിവിൻ പേളിയാണ് ചിത്രത്തിന്റെ നിർമ്മാണം.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X