8 വയസുള്ള ചെറിയ പയ്യന്‍ എന്നെ പറ്റിച്ചു! കാറില്‍ യാത്ര ചെയ്യുമ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് നിവേദ പേതുരാജ്

താരപുത്രി എന്നതിലുപരി ഇന്‍ഫ്‌ലുവന്‍സറും ബിസിനസുകാരിയുമൊക്കെയാണ് ദിയ കൃഷ്ണ. സിനിമ കുടുംബത്തില്‍ നിന്ന് വരികയാണെങ്കിലും അഭിനയത്തില്‍ ചുവട് ഉറപ്പിക്കാതെ സ്വന്തമായി ബിസിനസ് തുടങ്ങി അവിടെ ശോഭിക്കുകയാണ് ദിയ ചെയ്തത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിയയുടെ ബിസിനസിനെതിരായ ചില പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്.

'ഓ ബൈ ഓസി...' എന്ന പേരില്‍ ജ്വല്ലറി ബിസിനസ് ആണ് താരപുത്രി ചെയ്യാറുള്ളത്. എന്നാല്‍ ദിയയുടെ കയ്യില്‍ നിന്ന് വാങ്ങിയ ആഭരണം വളരെ മോശമായിരുന്നൊന്നും അത് തിരിച്ചയച്ചപ്പോള്‍ മോശമായ അനുഭവം നേരിടേണ്ടി വന്നുവെന്നും തുടങ്ങി പരാതിയുമായി ചിലര്‍ രംഗത്ത് വന്നു.

niveda-pethuraj

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ചില യൂട്യൂബ് ചാനലുകാരും ദിയക്കെതിരെ സംസാരിച്ചു. അവരുടെ ബിസിനസിനെ കുറിച്ച് മാത്രമല്ല പേഴ്‌സണല്‍ ജീവിതത്തെക്കുറിച്ചു വളരെ അശ്ലീലമായ പ്രതികരണങ്ങളും വന്നു. ഒടുവില്‍ വിഷയത്തില്‍ താരപുത്രി പ്രതികരിച്ചു. സത്യത്തില്‍ ദിയയുടെ കയ്യില്‍ നിന്ന് വാങ്ങുന്ന ആഭരണങ്ങള്‍ മോശമാണോ? എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് യൂട്യൂബര്‍ കൂടിയായ അസ്ല മാര്‍ലി.

തന്റെ സഹോദരന്റെ വിവാഹത്തിന് വേണ്ടി ദിയയുടെ കൈയില്‍ നിന്നും ആഭരണം വാങ്ങിയെന്നും അത് ഉപയോഗിച്ചപ്പോള്‍ ഉണ്ടായ അനുഭവം എന്താണെന്നുമാണ് അസ്ല വെളിപ്പെടുത്തിയത്. അര്‍ജന്റായി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ തനിക്ക് വേണമെന്ന് പറഞ്ഞാണ് താന്‍ ആഭരണത്തിന് ഓര്‍ഡര്‍ ചെയ്തത്. അതുപോലെ അത് കിട്ടുകയും ചെയ്തു. കൊടുത്ത പൈസയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ലതായിരുന്നു. ശരിക്കും ഇത് സ്വര്‍ണം ആണെന്ന് പോലും മറ്റുള്ളവര്‍ക്ക് തോന്നി. അങ്ങനെ ദിവ്യയുടെ ഓര്‍ണമെന്‍സില്‍ താന്‍ 100% സംതൃപ്തയാണെന്നും അസ്ല പറയുന്നു.

ഇതിനെക്കുറിച്ച് മുമ്പ് തന്നെ ഒരു വീഡിയോ ചെയ്യണമെന്ന് വിചാരിച്ചിരുന്നതാണ്. എന്നാലിപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇതാണ് നല്ല സമയമെന്ന് എനിക്ക് തോന്നി. ഇതൊരിക്കലും അവരുടെ കയ്യില്‍ നിന്ന് പൈസ വാങ്ങി പ്രമോഷന് വേണ്ടി ചെയ്യുന്നതല്ല. ഏതൊരു ബിസിനസിലും പ്രശ്‌നങ്ങളുണ്ടാവും. പക്ഷേ ഒരു ബിസിനസ് കൊണ്ടു നടക്കുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്.

niveda-pethuraj

ദിയയെ ഒരു ഇന്‍ഫ്‌ലുവന്‍സറായി എനിക്ക് തോന്നിയത് അവര്‍ കൊണ്ട് നടക്കുന്ന ഈ ബിസിനസ് കണ്ടിട്ടാണ്. ഈ പ്രായത്തില്‍ ഇത്രയധികം കസ്റ്റമേഴ്‌സിനെ കിട്ടുക എന്ന് പറയുന്നത് നിസ്സാര കാര്യമല്ല. ഞാന്‍ അവരുടെ ആഭരണം വാങ്ങിയത് ദിയ പോലും അറിഞ്ഞിട്ടുണ്ടാവില്ല. എന്നോട് സംസാരിച്ചതും കാര്യങ്ങള്‍ കൈകാര്യം ചെയ്തതും അവരുടെ സ്റ്റാഫാണ്. എന്നാല്‍ അതിലേക്ക് അവരുടെ പേഴ്‌സണല്‍ കാര്യങ്ങള്‍ കൂടി വലിച്ചിഴക്കുന്നത് ശരിയായ കാര്യമല്ല.

ഒരാള്‍ക്ക് ഒരു തെറ്റ് സംഭവിച്ചാല്‍ അതിനെ കുറിച്ച് പതിനായിരം കുറ്റം പറഞ്ഞ് ആളുകള്‍ ഇറങ്ങുകയാണ്. പലരും അന്ന് അങ്ങനെ സംഭവിച്ചു എന്നൊക്കെയാണ് പറയുന്നത്. പണ്ട് നടന്ന കാര്യമാണെങ്കില്‍ അപ്പോള്‍ പറയാത്തത് എന്താണ്? ഇപ്പോള്‍ അതും പറഞ്ഞു വരുന്നത് ആ ബിസിനസിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. ഒരാളുടെ കഷ്ടപ്പാടാണ് ആ ബിസിനസ്. ഫോണ്‍ ഓര്‍ഡര്‍ ചെയ്തിട്ട് സോപ്പുപെട്ടി വരുന്ന കഥകള്‍ വരെ നമ്മള്‍ കേട്ടിട്ടുണ്ട്. ഏതു ബിസിനസിലും ഏറ്റക്കുറച്ചിലുകള്‍ ഒക്കെ ഉണ്ടാവും. പാളിച്ചകളും പറ്റും. കുറച്ചൊക്കെ അഭിനന്ദിക്കാന്‍ പഠിക്കണം.

More from Filmibeat

Read more about: nivetha pethuraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X