നായികയുടെ ലിപ് ലോക്ക്, സെക്‌സ് രംഗങ്ങള്‍! നടി ഓവിയ വിവാദക്കുരുക്കില്‍, പരാതിയുമായി സംഘടനകള്‍!!
മലയാളത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലെത്തിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴ് ബിഗ് ബോസിലൂടെ ശ്രദ്ധേയായ നടിയാണ് ഓവിയ. കമല്‍ ഹാസന്‍ അവതാരകനായെത്തിയ ബിഗ് ബോസ് തമിഴ് സീസണ്‍ വണ്ണിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ ഓവിയയുടെ ഏറ്റവും പുതിയ സിനിമയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
മാര്‍ച്ച് ഒന്നിന് റിലീസിനെത്തിയ 90 എംഎല്‍ എന്ന ചിത്രമാണ് തമിഴ്‌നാട്ടില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിനെത്തിയത് മുതല്‍ വിമര്‍ശനങ്ങളായിരുന്നു. ഒടുവില്‍ സംസ്‌കാരത്തെയും യുവത്വത്തെയും കളങ്കപ്പെടുത്തിയെന്ന ആരോപണവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് പാര്‍ട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. ഓവിയയ്ക്കും സംവിധായിക അനിത ഉദീപിനുമെതിരെയാണ് എന്‍എല്‍പി ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്.

അമിതമായ അശ്ലീല പദപ്രയോഗങ്ങളും മദ്യപാനവുമെല്ലാം ഉള്‍പ്പെട്ട ട്രെയിലറിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഈ ചിത്രം കോളേജ് വിദ്യാര്‍ഥികളെയും യുവതികളെയും വഴിതെറ്റിക്കുമെന്നാണ് പ്രധാന പരാതി. സിനിമയുടെ ടൈറ്റില്‍ തന്ന മദ്യപാനികള്‍ ഉപയോഗിക്കുന്നതാണ്. ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
കുടുംബ സമേതം കാണരുത് എന്ന ടാഗ് ലൈനോട് കൂടിയായിരുന്നു ഓവിയയുടെ 90 എംഎല്‍ വന്നത്. സ്വതന്ത്രയായി ജീവിക്കുന്ന പെണ്‍കുട്ടികളുടെ ജീവിതരീതിയും കാഴ്ചപാടുകളും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. നേരത്തെ പുറത്ത് വന്ന ട്രെയിലര്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഓവിയയുടെ ലിപ് ലോക്കും സെക്‌സ് രംഗങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയായിരുന്നു ട്രെയിലര്‍ വന്നത്. ഇത് അഡള്‍റ്റ് ഓണ്‍ലി ആണെന്നും ഹെഡ് ഫോണ്‍ ഉപയോഗിക്കണമെന്നും ട്രെയിലറില്‍ പ്രത്യേകം പറഞ്ഞിരുന്നു.


Click it and Unblock the Notifications