ബിഗ് ബോസ് താരത്തിന്റെ ലിപ് ലോക്കും സെക്‌സും! ഓവിയയുടെ സിനിമ കുടുംബ സമേതം കാണരുതെന്ന് അഭ്യാര്‍ത്ഥന!!
ബിഗ് ബോസ് തമിഴ് സീസണ്‍ വണ്ണിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഓവിയ. കേരളത്തിലടക്കം ഓവിയ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഓവിയ വാര്‍ത്തകളില്‍ നിറയുന്നത് പുതിയ സിനിമയുടെ പേരിലാണ്. 90 എംഎല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ഓവിയയുടേതായി വരാനിരിക്കുന്നത്. സിനിമയില്‍ നിന്നും പുരത്ത് ഓവിയ അഭിനയിക്കുന്ന സിനിമയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
അഡള്‍ട്ട് കോമഡി ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗില്‍ എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ മാര്‍ച്ച് ഒന്നിന് സിനിമ തിയറ്ററുകളിലേക്ക് എത്തും. സിനിമയുടെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഈ ഗ്രൂപ്പ് ആണ്. ഈ ചിത്രം കുടുംബ സമേതം കാണരുത് എന്ന് ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

സ്വതന്ത്രയായി ജീവിക്കുന്ന പെണ്‍കുട്ടികളുടെ ജീവിതരീതിയും കാഴ്ചപാടുകളും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. സെന്‍സറിംഗ് പൂര്‍ത്തിയായതിന് പിന്നാലെ സിനിമയില്‍ നിന്നും ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രണയം, വിവാഹം, സെക്‌സ് എന്നിങ്ങനെ മോഡേണ്‍ യുഗത്തിലെ പെണ്‍കുട്ടികള്‍ ചെയ്യുന്നതെല്ലാം അതുപോലെ പകര്‍ത്തിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. അഡള്‍റ്റ് ഓണ്‍ലി ആണെന്നും ഹെഡ് ഫോണ്‍ ഉപയോഗിക്കണമെന്നും ട്രെയിലറില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ഓവിയയുടെ ലിപ് ലോക്കും സെക്‌സ് രംഗങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയായിരുന്നു ട്രെയിലര്‍ വന്നത്. തമിഴ് നടന്‍ ചിമ്പു ആദ്യമായി സംവിധാന സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്‍സന്‍ പോള്‍, മസൂം ശങ്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 90 എംഎല്‍ എന്ന ചിത്രത്തിനൊപ്പം തമിഴില്‍ തന്നെ നിര്‍മ്മിക്കുന്ന നാലോളം ചിത്രങ്ങളാണ് ഓവിയയുടേതായിട്ട് വരാനിരിക്കുന്നത്.


Click it and Unblock the Notifications