തന്നെ ഐറ്റം എന്ന് വിളിച്ചയാള്‍ക്ക് ഓവിയ നല്‍കിയ കിടിലന്‍ മറുപടി! വെെറലായി ട്വീറ്റ്
മലയാളത്തില്‍ തുടക്കം കുറിച്ച് തമിഴില്‍ ശ്രദ്ധേയയായി മാറിയ നടിമാരില്‍ ഒരാളാണ് ഓവിയ നെല്‍സണ്‍. തമിഴിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഓവിയ എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നത്. ബിഗ് ബോസിലെ ഓവിയയുടെയും ആരവിന്റെയും പ്രണയം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്താണ് നടി മുന്നേറികൊണ്ടിരിക്കുന്നത്.
അടുത്തിടെ രാഘവേന്ദ്ര ലോറന്‍സിന്റെ നായികയായുളള കാഞ്ചന 3യായിരുന്നു ഓവിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴില്‍ നിരവധി ആരാധകര്‍ ഉളള താരം കൂടിയാണ് ഓവിയ. കഴിഞ്ഞ ദിവസം തന്റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി നടി ചാറ്റ് ചെയ്തിരുന്നു.

എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാനിട്ടായിരുന്നു ഓവിയ എത്തിയിരുന്നത്. ഇതിനിടെ നടിക്കെതിരെ മോശം കമന്റുമായി ഒരാള്‍ എത്തിയിരുന്നു. ഓവിയയെ ഐറ്റം എന്ന് വിളിച്ച ഇയാള്‍ വിവാഹം കഴിച്ചു എന്ത് ചെയ്യാന്‍ പോകുന്നുവെന്നും നടിയോട് ചോദിച്ചു. ചോദ്യത്തിന് മറുപടിയായി മോശമായി കമന്റ് ചെയ്തയാളുടെ അമ്മയ്ക്കെതിരെ പരാമര്‍ശിച്ചുകൊണ്ടാണ് നടി എത്തിയത്.


Click it and Unblock the Notifications











