പ്രണയ വാർത്ത സത്യം? കമൽ ഹാസനുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് നടി പൂജ കുമാർ
ഗോസിപ്പ് കോളങ്ങളിൽ സജീവ സാന്നിധ്യാമാണ് നടൻ കമൽഹാസൻ. നടി ഗൗതമിയുമായിട്ടുള്ള വേർപിരിഞ്ഞതിന് ശേഷമായിരുന്നു കമൽഹാസന്റെ പേര് വീണ്ടും ഗോസിപ്പ് കോളത്തിൽ സജീവമായത്. ഇന്ത്യൻ വംശജയും അമേരിക്കൻ നടിയുമായ പൂജ കുമാറിന്റെ പേരിനൊപ്പമാണ് താരത്തിന്റെ പേര് ഇപ്പോൾ പ്രചരിക്കുന്നത്. ഇവർ ഒന്നിച്ചുളള ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെയായിരുന്നു പ്രണയ വാർത്ത പ്രചരിച്ചത്.
ഗോസിപ്പ് കോളങ്ങളിൽ താരങ്ങളുടെ പേരുകൾ ധൃതി പിടിച്ച ചർച്ചയാകുമ്പോഴും ഡേറ്റിങ്ങ് വാർത്തകളിൽ മൗനം പാലിക്കുകയായിരുന്നു ഇവർ, ഇപ്പോഴിത കമൽ ഹാസനുമായുള്ള ബന്ധത്തെ കുറിച്ച് നടി പൂജ കുമാർ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഗോസിപ്പ് കോളങ്ങളിൽ സജീവ ചർച്ചയായിരിക്കവെയാണ് നടിയുടെ വെളിപ്പെടുത്തൽ.

കമൽ ഹാസൻ സാറിനെയും കുടുംബത്തെയും ഏറെ നാളായി അടുത്തറിയാം. അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിച്ചത് മുതലാണ് വീടുമായുള്ള ബന്ധം ആരംഭിക്കുന്നത്. കമൽ സാറിന്റെ സഹോദനെയും മക്കളായ ശ്രുതിയെയും അക്ഷരയെയും വളരെ അടുത്തറിയാം. അതുകൊണ്ടാണ് അവരുടെ ചില കുടുംബ ചടങ്ങുകളിൽ ഞാനും പങ്കുചേർന്നത്. - പൂജ അഭിമുഖത്തിൽ പറഞ്ഞു.

കമൽ ഹാസന്റെ പുതിയ ചിത്രമായ തലൈവൻ ഇരുക്കിറാൻ എന്ന ചിത്രത്തിൽ പൂജ എത്തുന്നു എന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അഭിമുഖത്തിൽ താരത്തിനോട് ഇതിനെ കുറിച്ച് ആരാഞ്ഞപ്പോൾ ഇല്ലാ എന്നാണ് മറപടി നൽകിയത്. താൻ ഇതുവരെ തലൈവൻ ഇരുക്കിറാൻ എന്ന ചിത്രത്തിന്റെ ഭാഗമല്ലെന്ന് നടി തുറന്ന് പറഞ്ഞു.

കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മൂന്ന് ചിത്രങ്ങളിലും പൂജ പ്രധാന വേഷത്തിൽ എത്തിയിരുന്നു. കമൽ ഹാസന്റെ വിശ്വരൂപം ഒന്നും രണ്ടും ഭാഗങ്ങളിലും ഉത്തമവില്ലനിലും ഇവർ ഭാഗമായിരുന്നു. 2013ൽ പുറത്തിറങ്ങിയ വിശ്വരൂപത്തിൽ കമലിന്റെ ഭാര്യയുടെ വേഷത്തിലാണ് പൂജ അഭിനയിച്ചത്. ഇവർ തമ്മിലുള്ള ചില രംഗങ്ങൾ ഏറെ ചർച്ചയായിരുന്നു. കമലിന്റെ പ്രൊഡക്ഷന്‍ ഹൗസ് രാജ് കമല്‍ ഇന്റര്‍നാഷണല്‍ ഉദ്ഘാടനത്തിൽ കുടുംബാംദൃഗങ്ങൾക്കൊപ്പം പൂജയും പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവരുടെ പേരുകൾ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായത്.

തന്റെയും കമലിന്റെയും പാതകള്‍ ഒരിക്കലും അടുക്കാത്ത വിധം അകന്നു പോയെന്നും ഹൃദയഭേദകമായ തീരുമാനമാണെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഗൗതമി അന്ന് വെളിപ്പെടുത്തിയത്. എന്നാൽ ഇതിന്റെ കൃത്യമായ കാരണം വെളിപ്പെടുത്താൻ നടി തയ്യാറായിരുന്നില്ല. 2016 ഒക്ടോബറിന് മുൻപ് തന്നെ ഞാനും കമലുമായി പിരിയുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു.. ഞങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ചില വ്യവസ്ഥകള്‍ തെറ്റിയതായിരുന്നു അകൽച്ചയ്ക്ക് കാരണമായത്. ഞാന്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തും. ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കത്തില്‍ കൈമാറിയ ചില മൂല്യങ്ങളാണ് എന്നെ തുടക്കത്തിൽ പിടിച്ച് നിർത്തിയത്, . ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











