ദീപക്കിന്റെ പ്രണയാഭ്യര്‍ത്ഥ പൂജ സ്വീകരിച്ചു
'പന്തയക്കോഴി' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയായ തെന്നിന്ത്യന്‍ നടി പൂജയും വിവാഹിതയാകുന്നു. അടുത്ത കൂട്ടുകാരനില്‍ നിന്ന് വന്ന പ്രണയാഭ്യര്‍ത്ഥന പൂജ സ്വീകരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ 17ന് പൂജയുടെ ജന്മദിനാഘോഷത്തിലാണ് അത് സംഭവിച്ചത്. അടുത്ത കൂട്ടുകാരന്‍ കൂടെയായ ദീപക് ഷണ്‍മുഖനാഥ് പൂജയോട് ഇഷ്ടമാണെന്ന് പറഞ്ഞത്രെ. പിറന്നാളിന് ലഭിച്ച സമ്മാനമെന്നോളം പൂജ ആ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കുകയായിരുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കും.

നേരത്തെ 'നാന്‍ കാതലന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കവെ പൂജയയുടെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷ അത് അഭിനയിച്ച ചിത്രത്തിലെ ഒകു രംഗം വളച്ചൊടിക്കപ്പെടുകയായിരുന്നു. എന്തായാലും ഇത്തവണ അങ്ങനെയല്ലെന്ന് വശ്വസിക്കാം.
അതുപോലെ, ആദ്യ ചിത്രത്തില്‍ തന്റെ നായകനായ ആര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പൂജ പറഞ്ഞിരുന്നു. കൗതുകത്തോടെയും ഞെട്ടലോടെയുമാണ് കോളിവുഡ് ലോകം ഈ വാര്‍ത്ത കേട്ടത്.


Click it and Unblock the Notifications











