പ്രതിഫലം കൂട്ടി ചോദിച്ചതോടെ ജ്യോതികയ്ക്ക് പ്രിയാമണി പ്രശ്‌നമായോ? സിനിമയിലെ അവസരം പോകുന്നതിന് കാരണമിത്!
സിനിമയില്‍ നടന്മാര്‍ തമ്മിലും നടിമാര്‍ തമ്മിലുമൊക്കെ മത്സരങ്ങള്‍ നടക്കാറുണ്ട്. സിനിമകള്‍ റിലീസ് ചെയ്യുന്നതും തിയേറ്ററുകളില്‍ ക്ലാഷ് ഉണ്ടാവുന്നതുമൊക്കെ പതിവാണ്. അതുപോലെ അവസരങ്ങള്‍ക്ക് വേണ്ടിയും ശക്തമായ മത്സരം നടക്കാറുണ്ട്. ഇതെല്ലാം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നവരുടെ കാര്യമാണെങ്കില്‍ അങ്ങനെയല്ലാത്ത ചില സംഭവങ്ങളുമുണ്ട്.
ഇപ്പോഴിതാ തെന്നിന്ത്യയുടെ പ്രിയപ്പെട്ട രണ്ട് താരസുന്ദരിമാരെ കുറിച്ചുള്ള കഥകളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. തമിഴിലും തെലുങ്കിലും സൂപ്പര്‍താരങ്ങളുടെ നായികമാരായി അഭിനയിച്ചിട്ടുള്ളവരാണ് ജ്യോതികയും പ്രിയാമണിയും. ഒരു കാലത്ത് തെന്നിന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ സ്റ്റാര്‍ ഹീറോമാരുടെ കൂടെ തിളങ്ങിയ നടിമാര്‍ ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഗ്യാപ്പ് എടുത്തിരുന്നു. ശേഷം അവര്‍ ഇരുവരും വ്യത്യസ്തമായ ജീവിതശൈലി നയിക്കുകയാണ്.

ശേഷം രണ്ടാം ഇന്നിംഗ്സിന് തുടക്കം കുറിച്ച് ഇരുവരും തിരികെ വരികയും ചെയ്തു. ഇപ്പോള്‍ ജ്യോതികയും പ്രിയാമണിയും ചെയ്യുന്ന കഥാപാത്രങ്ങള്‍ ഏകദേശം ഒരേ റേഞ്ചിലുള്ളതാണ്. തുടര്‍ച്ചയായി ഹിറ്റ് സിനിമകളിലൂടെ തെലുങ്കിലും തമിഴിലും യുവാക്കളെ മയക്കിയ സുന്ദരിമാര്‍ ഇപ്പോള്‍ സീനിയര്‍ റോളുകളില്‍ അഭിനയിച്ച് സംതൃപ്തരാവുകയാണ്. എന്നാല്‍ പ്രിയാമണി ജ്യോതികയ്ക്ക് തലവേദനയാവുകയാണെന്ന തരത്തിലാണ് ഇപ്പോഴൊരു വാര്‍ത്ത വൈറലാവുന്നത്.
നടന്‍ സൂര്യയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ശേഷം വര്‍ഷങ്ങളോളം വീട്ടില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു ജ്യോതിക. കുടുംബത്തിന്റെ കാര്യം നോക്കി വീട്ടമ്മയായി വര്‍ഷങ്ങളോളം ജീവിച്ചു. ശേഷം മക്കള്‍ വളര്‍ന്നതോടെയാണ് നടി വീണ്ടും അഭിനയിക്കാനെത്തുന്നത്. തിരിച്ചുവരവില്‍ ശക്തമായ സ്ത്രീപക്ഷ കഥാപാത്രങ്ങള്‍ ചെയ്ത് ജ്യോതിക പ്രേക്ഷക പ്രശംസ നേടി.
ജ്യോതികയെ പോലെ വിവാഹത്തോട് കൂടിയാണ് പ്രിയാമണിയും അഭിനയത്തില്‍ ഗ്യാപ്പ് ഇടുന്നത്. മറ്റ് ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്ന പ്രിയാമണി ഇപ്പോള്‍ അഭിനയത്തിലും സജീവമാണ്. ജ്യോതികയുടേതിന് സമാനമായ റോളുകള്‍ ചെയ്യാന്‍ പ്രിയാമണിയും തയ്യാറായതോടെ ജ്യോതികയുടെ അവസരങ്ങള്‍ നടിയെ തേടി എത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഫാമിലി മെന്‍ വെബ് സീരീസിനൊപ്പം വീരത പര്‍വ്വം, ജവാന്‍ തുടങ്ങിയ ചിത്രങ്ങളും പ്രിയാമണി ചെയ്തിരുന്നു. ഇതിലൂടെ ഒരു പ്രത്യേക ഇമേജ് കൊണ്ടു വരാനും നടിയ്ക്ക് സാധിച്ചു. മാത്രമല്ല സിനിമകള്‍ ഹിറ്റായത് പോലെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ ചെയ്ത് പ്രിയാമണിയും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു. എന്നാല്‍ ജ്യോതികയുടെ ഓഫറുകള്‍ പ്രിയാമണിക്ക് ലഭിക്കുന്നുണ്ടെന്നാണ് പുതിയ വിവരം.
അതിനു ചില കാരണങ്ങളുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു. തന്നിലേക്ക് വരുന്ന നിര്‍മ്മാതാക്കളോട് ജ്യോതിക കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അതിന് തയ്യാറാവാത്ത നിര്‍മാതാക്കള്‍ ജ്യോതികയ്ക്ക് പകരമായി ഒരാളെ കണ്ടെത്തി. അതാണ് നടി പ്രിയാമണി. അങ്ങനെ പ്രമുഖരുടെ പല സിനിമകളും പ്രിയാമണിയെ തേടിയെത്തുകയും അതിലെല്ലാം നടി ഗംഭീരപ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നു.
അങ്ങനെ ജ്യോതിക ചെയ്യാനിരുന്ന പല വേഷങ്ങള്‍ ഇപ്പോള്‍ പ്രിയാമണിക്ക് എത്തുകയാണ്. കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടില്ലെങ്കില്‍ പ്രിയാമണിയ്ക്ക് പകരം ആ റോളുകള്‍ നടി ജ്യോതിക ചെയ്യുമായിരുന്നു എന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications