»   »  വിവാഹിതനായ നിര്‍മാതാവുമായി ബന്ധം; നടി രാധയ്ക്ക് വധ ഭീഷണി

വിവാഹിതനായ നിര്‍മാതാവുമായി ബന്ധം; നടി രാധയ്ക്ക് വധ ഭീഷണി

Posted By: Rohini
Subscribe to Filmibeat Malayalam

ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി തമിഴ് നടി രാധ. വാട്‌സ് ആപ്പില്‍ അയച്ച സന്ദേശത്തിന്റെ തെളിവുകളുമായാണ് നടി പൊലീസ് സ്റ്റേഷനിലെത്തിയത്. തനിക്ക് സംരക്ഷണം വേണമെന്ന് രാധ ആവശ്യപ്പെട്ടു.

മുനിവെല്‍ എന്ന നിര്‍മാതാവില്‍ നിന്നും വിട്ടു നിന്നില്ലെങ്കില്‍ കൊല്ലും എന്നാണ് ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. വിവാഹിതനായ നിര്‍മാതാവ് മുനിവെലുമായ നടി ബന്ധത്തിലാണെന്ന് വാര്‍ത്തകളുണ്ട്.

ഈ പറക്കും തളികയിലെ നായിക

ഈ പറക്കും തളിക എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ സുന്ദര ട്രാവല്‍സിലൂടെയാണ് രാധ ശ്രദ്ധിക്കപ്പെട്ടത്. അന്തരിച്ച തമിഴ് നടന്‍ മുരളിയായിരുന്നു ചിത്രത്തിലെ നായകന്‍

നിര്‍മാതാവുമായി പ്രണയത്തില്‍, കൊല്ലുമെന്ന് ഭീഷണി

നടിയ്ക്ക് നിര്‍മാതാവ് മുനിവെലുമായി പ്രണയ ബന്ധമുണ്ടെന്നും, മുനിവെലില്‍ നിന്ന് അകന്ന് പോയില്ലെങ്കില്‍ കൊല്ലും എന്നുമാണ് ഭീഷണി. വധ ഭീഷണിയെ തുടര്‍ന്ന് നടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു.

ഇതാദ്യമല്ല രാധ വാര്‍ത്തകളില്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫൈസുല്‍ എന്ന ആള്‍ ചതിച്ചു എന്ന് പറഞ്ഞ് നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആറ് മാസം ഒരുമിച്ച് ജീവിച്ച ഫൈസുല്‍, ഇപ്പോള്‍ തന്റെ സ്വാകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു അന്ന് പരാതി

ഈ സംഭവത്തിന് പിന്നിലും ഫൈസുല്‍

ഇപ്പോള്‍ വന്നുകൊണ്ടിരിയ്ക്കുന്ന ഭീഷണിയ്ക്ക് പിന്നിലും ഫൈസുല്‍ ആണെന്നാണ് രാധ ആരോപിയ്ക്കുന്നത്.

English summary
Tamil actress Radha, who starred opposite the late Murali in 'Sundara Travels' has approached the police stating a man from Puzhal Central prison in Chennai has threatened to kill her. She has sought police protection and has given as evidence a Whatsapp conversation of a rowdy Vairam from the Puzhal jail, threatening to finish her off if she does not stay away from Munivel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam