കമല്‍ ഹാസനൊപ്പം ഹോട്ട് ബിക്കിനിയില്‍ മൂന്ന് നടിമാര്‍! മാധവിയുടെ ആ ധൈര്യത്തെ സമ്മതിക്കണമെന്ന് നടി രാധ
സിനിമയിലും അല്ലാതെയും ഗ്ലാമറസാവുന്നതിന്റെ പേരില്‍ നടിമാര്‍ വിമര്‍ശിക്കപ്പെടാറുണ്ട്. അടുത്തിടെ ബോളിവുഡില്‍ നടി ദീപിക പദുക്കോണ്‍ ബിക്കിനി വേഷം ധരിച്ചതിനും അതിന്റെ കളറിന്റെ പേരില്‍ പോലും വിമര്‍ശിക്കപ്പെട്ടിരുന്നു. കാലമെത്ര മാറിയാലും ഇത്തരം കാഴ്ചപ്പാടുകളില്‍ മാറ്റമില്ലെന്നുള്ളതാണ് പലരെയും വേദനിപ്പിക്കുന്നത്.
എന്നാല്‍ കുറേയേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിക്കിനി വേഷത്തിലെത്തി ഞെട്ടിച്ച നിരവധി നടിമാരുണ്ട്. സ്വപ്‌ന, മാധവി, രാധ എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നിന്ന ചില സൂപ്പര്‍ നായികമാരാണ് ആരാധകരെ ഞെട്ടിച്ചത്. അന്ന് ടിക് ടിക് എന്ന സിനിമയിലൂടെയാണ് നടിമാര്‍ അല്‍പം ഗ്ലാമറസായത്. അന്നത്് പ്രേക്ഷക പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലുമടക്കം ഒട്ടനവധി ചിത്രങ്ങളിലെ നായികയായി അഭിനയിച്ച താരസുന്ദരിയായിരുന്നു രാധ. നടി അംബികയുടെ സഹോദരി കൂടിയായ രാധ ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി തിളങ്ങിയിരുന്നു. അത്യാവശ്യം നല്ല വേഷങ്ങള്‍ ചെയ്തിട്ടുള്ള രാധ കമല്‍ ഹാസന്‍ നായകനായിട്ടെത്തിയ ടിക് ടിക് ടിക്കിലും അഭിനയിച്ചിരന്നു. ഇപ്പോഴിതാ സിനിമയയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയുമായി എത്തിയിരിക്കുകയാണ് നടി.
നടിമാരായ സ്വപ്‌നയ്ക്കും മാധവിയ്ക്കുമൊപ്പം ബിക്കിനി ധരിച്ചിരിക്കുന്ന ഫോട്ടോയാണ് രാധ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. അന്ന് ലൊക്കേഷനില്‍ ഇവരുടെ മുന്നില്‍ സിനിമയിലെ നായകനായ കസേരയിൽ കമല്‍ ഹാസന്‍ ഇരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കമലിന് പിന്നിലായിട്ടാണ് മൂന്ന് നടിമാരും ഗ്ലാമറസായി നില്‍ക്കുന്നത്. നടി മാധവി മാത്രം കുറച്ചധികം ഗ്ലാമറസായതിനാല്‍ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്ന് ചിത്രത്തിന് നല്‍കിയ ക്യാപ്ഷനില്‍ രാധ സൂചിപ്പിച്ചിരിക്കുകയാണ്.
'ടിക് ടിക് ടിക് സിനിമയുടെ ഷൂട്ടിംഗ് നാളുകളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നാണിത്. അന്ന് അത് ജോലിയുടെ ഭാഗമായി തോന്നിയേക്കാം, എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കിയാല്‍ അങ്ങനെ നോക്കാന്‍ ഞങ്ങള്‍ നടത്തിയ പോരാട്ടത്തെയും ശക്തിയെയും അത്ഭുതപ്പെടുത്തുന്നതും അഭിനന്ദനീയമാണെന്നും തിരിച്ചറിയുന്നു. ഒപ്പം ആ അനായാസമായ നോട്ടത്തോടെ നില്‍ക്കുന്ന മാധവിയേയും പ്രത്യേകം അഭിനന്ദിക്കുന്നു.

തന്റെ ശരീരം കൊണ്ട് അഭിനയിക്കാന്‍ അവര്‍ കാണിച്ച ആറ്റിറ്റ്യൂഡിന് അഭിനന്ദനങ്ങള്‍ നേരുകയാണ്. ചില ഓര്‍മ്മകള്‍ ഈ ചിത്രം ഇവിടെ പങ്കുവെക്കുന്നതിനൊപ്പം വീണ്ടും ഓര്‍മപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പിന്നെ ഞങ്ങളുടെ ഡിസൈനറായിരുന്ന വാണി ഗണപതിയുടെ ശരിയായ കൈകളില്‍ തന്നെ എത്തിയതിനാല്‍ ഈ മനോഹരമായ വസ്ത്രങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അതില്‍ സന്തുഷമുണ്ടെന്നുമാണ്,' രാധ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
ഓര്‍മ്മകള്‍, നായികമാരുടെ ജീവിതം, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നടി ഹാഷ് ടാഗിലും സൂചിപ്പിച്ചിരിക്കുകയാണ്. രാധയുടെ ഫോട്ടോയും കുറിപ്പും വന്നതോടെ ആരാധകരും സെലിബ്രിറ്റികളുമടക്കം ഒട്ടേറെ പേർ കമന്റുമായി എത്തിയിരിക്കുകയാണ്. '80കളിലെ സുന്ദരിമാരായ നായികമാര്‍.
ടിക് ടിക് ടിക്കില്‍ മാധവിയും രാധയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചവരായിരുന്നു. വീണ്ടും ആ ഓര്‍മ്മകളിലേക്ക് പോയി. ശരിക്കും മാധവിയുടെ ആറ്റിറ്റിയൂഡ് അഭിനന്ദനാര്‍ഹമാണ്. ഇങ്ങനൊരു ലുക്ക് ഇപ്പോള്‍ കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നു', എന്നിങ്ങനെ നിരവധി കമന്റുകളാണ് ഫോട്ടോയുടെ താഴെ വരുന്നത്.
ഭാരതിരാജ സംവിധാനം ചെയ്ത് 1981-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ടിക് ടിക് ടിക്. കമല്‍ഹാസന്‍ നായകനായിട്ടെത്തിയ ചിത്രത്തില്‍ മാധവി, സ്വപ്ന രാധ എന്നിവരായിരുന്നു നായികമാര്‍. മോഡലുകളും ഒരു ഫോട്ടോഗ്രാഫറും ചേര്‍ന്നുള്ള കഥയാണ് സിനിമയിലൂടെ പറഞ്ഞത്. തെന്നിന്ത്യയില്‍ നിന്നും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഹിന്ദിയിലേയ്ക്കും റീമേക്ക് ചെയ്തിരുന്നു. ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ് പലരും രാധയുടെ പോസ്റ്റിന് താഴെ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











