എന്ത് വേഷമാണെങ്കിലും കബലിയില്‍ അഭിനയിക്കും!!
ബോളിവുഡ് താരം രാധിക ആപ്‌തേ ഇപ്പോള്‍ ഹാപ്പിയാണ്. കാരണം രാധിക ഏറെ നാള്‍ സ്വപ്‌നം കണ്ടിരുന്ന ഒരു കാര്യമാണ് സാധിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം അഭിനയിക്കുക, ഏത് നടിമാരും ആഗ്രഹിക്കുന്ന കാര്യമാണ്. ഇനി നായികയല്ലാതെ ചെറിയ റോള്‍ ലഭിച്ചാല്‍ പോലും താന്‍ കബലിയില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നുവെന്ന് രാധിക ആപ്‌തേ പറയുന്നു.
രജനികാന്ത് സാറിനെ ഒന്ന് നേരില്‍ കാണാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നതാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിക്കുമ്പോഴുള്ള സന്തോഷം പറയേണ്ടതില്ലല്ലോ. മലേഷ്യയില്‍ വച്ചുള്ള ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞു. ഇപ്പോള്‍ ഗോവയിലാണ് ചിത്രീകരണം നടക്കുന്നത്. ഒരു വ്യത്യസ്തമായ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

ചെന്നൈ മാഫിയ ഡോണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെലെപുലി എസ് താണുവാണ്. എആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications











