സല്‍മാന്‍ ഖാനെ കെട്ടിപ്പിടിച്ചതിന് രജനികാന്ത് വഴക്ക് പറഞ്ഞു! തനിക്കന്ന് കരയേണ്ടി വന്നിരുന്നുവെന്ന് നടി രംഭ

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപോലെ നിറഞ്ഞ് നിന്നിരുന്ന താരസുന്ദരിയാണ് രംഭ. മലയാളത്തിലും തമിഴിലുമൊക്കെ നായികയായിട്ടും വില്ലത്തിയായിട്ടുമൊക്കെ നടി അഭിനയിച്ചിരുന്നു. എന്നാലിപ്പോള്‍ സിനിമയും അഭിനയവുമൊക്കെ ഉപേക്ഷിച്ച് കുടുംബിനിയായി ജീവിക്കുകയാണ് രംഭ. മുന്‍പ് നടിയെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് നടി. ഇതിനിടെ രംഭയും സൂപ്പര്‍താരം രജനികാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അരുണാചലം എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില രസകരമായ സംഭവങ്ങളെ പറ്റിയുള്ള കഥ വൈറലാവുകയാണ്.

rambha

ഷൂട്ടിങ്ങിനിടെ കര്‍ക്കശക്കാരനായിരുന്ന രജനികാന്ത് അരുണാചലത്തിന്റെ സെറ്റില്‍ വച്ച് തന്നെ കളിയാക്കിയെന്നും അന്ന് തനിക്ക് കരയേണ്ടി വന്നുവെന്നുമാണ് രംഭ പറഞ്ഞിരുന്നത്. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.

1997 ല്‍ പുറത്തിറങ്ങിയ സിനിമയാണ് അരുണാചലം. രജനികാന്തിനൊപ്പം രംഭയും അന്തരിച്ച നടി സൗന്ദര്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നന്ദിനി രംഗചാരി എന്ന കഥാപാത്രത്തെയാണ് രംഭ അവതരിപ്പിച്ചത്. ഈ സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് ചില അനുഭവങ്ങള്‍ ഉണ്ടായെന്നും രജനികാന്തിന്റെ കളിയാക്കല്‍ തന്നെ കരയിപ്പിച്ചെന്നുമാണ് മുന്‍പ് പലപ്പോഴായി രംഭ പറഞ്ഞിട്ടുള്ളത്.

'അരുണാചലത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ഹിന്ദി നടന്‍ സല്‍മാന്‍ ഖാന്‍ സിനിമയുടെ സെറ്റില്‍ എത്തിയിരുന്നു. സല്‍മാന്‍ ഖാന്‍ പോയതിന് ശേഷം, രജനി സാര്‍ ദേഷ്യപ്പെട്ടു. അരുണാചലത്തിന്റെ സെറ്റില്‍ എന്തോ കുഴപ്പം സംഭവിച്ചെന്നാണ് ഞാനും കരുതിയത്. മാത്രമല്ല അദ്ദേഹം എല്ലാവരോടും ദേഷ്യത്തോടെയാണ് സംസാരിച്ചത്. മുന്‍പൊരിക്കലും അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല.

ഇതിനിടെ അവിടെയുണ്ടായിരുന്ന ആളുകളെല്ലാം എന്നെ തുറിച്ചു നോക്കാന്‍ തുടങ്ങി. ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്കും മനസിലായില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് ഞാനും ചിന്തിക്കുകയായിരുന്നു. പിന്നീടാണ് കാര്യം മനസിലാകുന്നത്.

ഉത്തരേന്ത്യയില്‍ പരസ്പരം കെട്ടിപ്പിടിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. സല്‍മാന്‍ ഖാന്‍ വന്നപ്പോള്‍ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. രജനി സാര്‍ അതെല്ലാം നോക്കി ഇരിക്കുകയായിരുന്നു. ഇത് കണ്ടതാണ് അദ്ദേഹത്തിന് ദേഷ്യം വരാനുണ്ടായ കാരണമെന്ന് ക്യാമറാമാന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു.

rambha

'നീ എന്തിനാണ് അങ്ങനെ ചെയ്തത്? രജനി സാറിന് നിങ്ങളോട് ദേഷ്യമുണ്ടെന്നും പറഞ്ഞു. അപ്പോഴും എന്താണ് തെറ്റെന്ന് എനിക്ക് മനസ്സിലായില്ല. സെറ്റിലുള്ള മുഴുവന്‍ ആളുകളും അങ്ങനെയാണ് കണ്ടതെന്നും കേട്ടതോടെ രജനി സാര്‍ എന്നോട് ദേഷ്യപ്പെട്ടു. ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ് ഞാന്‍ കരയാന്‍ തുടങ്ങി.

അപ്പോള്‍ രജനി സാര്‍ ഓടി വന്നിട്ട് എന്നെ ആശ്വസിപ്പിച്ചു. പിന്നെ എന്നോട് ചില കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. 'എങ്ങനെയാണ് സല്‍മാന്‍ ഖാനെ നിങ്ങള്‍ സ്വാഗതം ചെയ്തത്? എങ്ങനെയാണ് നീ അവനെ കണ്ടതും ഓടി അടുത്തെത്തിയത്?' എന്നൊക്കെ അദ്ദേഹം ചോദിച്ചു.

ഇങ്ങനെ നിന്നെ മുന്‍പ് ഞങ്ങളാരും കണ്ടിട്ടില്ല. മാത്രമല്ല ഇത്രയും ദിവസം ഈ സിനിമയുടെ സെറ്റിലേക്ക് വന്ന നീ ഞങ്ങളെ അഭിവാദ്യം ചെയ്യുന്നത് എങ്ങനെയായിരുന്നു? എന്നെ കണ്ടാല്‍ 'ഹായ്, സാര്‍' എന്ന് പറയും. ശേഷം അവിടെ എവിടേലും ഇരുന്നു ഒരു നോവല്‍ വായിക്കും. അത്രയല്ലേ ചെയ്യാറുള്ളു.

അതിനര്‍ഥം വടക്കന്‍ ജനതയെ ബഹുമാനിക്കുകുയും തെക്കന്‍ ജനത നിങ്ങള്‍ക്ക് വളരെ ചെറുതുമാണെന്നല്ലേ... എന്നൊക്കെ രജനി സാര്‍ ചോദിച്ചു. അപ്പോഴാണ് തനിക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായതെന്നും അത് വലിയൊരു അനുഭവമായിരുന്നു എന്നുമാണ് രംഭ പറഞ്ഞത്.

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X