എന്നെ കണ്ടാല്‍ ചില നടിമാര്‍ കാണാത്തത് പോലെ അവഗണിക്കും! ഏറ്റവും ഇഷ്ടമുള്ള നടിയെ കുറിച്ച് രംഭ
ഗ്ലാമറസായിട്ടുള്ള വേഷങ്ങള്‍ ചെയ്ത് തൊണ്ണൂറുകളില്‍ പ്രശസ്തിയില്‍ നിന്ന നടിയായിരുന്നു രംഭ. മലയാളത്തില്‍ സജീവമായതിനൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിര നടിയായി തെന്നിന്ത്യന്‍ സിനിമയിലാകെ നിറസാന്നിധ്യമായിരുന്നു നടി. തമിഴിലേക്ക് നോക്കുകയാണെങ്കില്‍ രജനികാന്ത്, കമല്‍, വിജയകാന്ത്, അര്‍ജുന്‍, പ്രഭു, പ്രഭുദേവ തുടങ്ങി ഒരു കാലഘട്ടത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികായയിരുന്നു.
വിവാഹം കഴിച്ചതോട് കൂടിയാണ് രംഭ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം വിദേശത്ത് താമസിക്കുകയാണ് നടി. ഇതിനിടെ അടുത്തിടെ നടിയൊരു അഭിമുഖത്തിലൂടെ രസകരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതില്‍ തന്റെ പ്രിയപ്പെട്ട നടിയെ കുറിച്ച് രംഭ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുന്നത്.

ശ്രീലങ്കന്‍ വ്യവസായിയായ ഇന്ദ്രകുമാറുമായി 2010 ലാണ് രംഭ വിവാഹിതയാവുന്നത്. ഈ ബന്ധത്തില്‍ നടിയ്ക്ക് 2 പെണ്‍മക്കളും ഒരു മകനുമുണ്ട്. വിവാഹശേഷം രംഭ ഭര്‍ത്താവിനൊപ്പം കാനഡയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഇടയ്ക്ക് നടിയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളിലാണെന്നും വിവാഹബന്ധം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് കഥകള്‍ വന്നിരുന്നു.
എന്നാല്‍ ആ പ്രചരിച്ചതോക്കെ വെറും കെട്ടുകഥകളാണെന്ന് നടി പിന്നീട് വ്യക്തമാക്കി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ രംഭ പതിവായി ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. ഇതെല്ലാം ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കുന്നതും പതിവാണ്. കുറേ കാലത്തിന് ശേഷം ഇപ്പോള്‍ വീണ്ടും രംഭയെ കുറിച്ചുള്ള കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രംഭയോട് രസകരമായ പല ചോദ്യങ്ങളുമാണ് ചോദിച്ചത്. അതില്‍ പ്രധാനം സിനിമയിലുള്ള നടിയുടെ അടുത്ത സുഹൃത്ത് ആരാണെന്നും നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട നടി ആരാണെന്നുമായിരുന്നു. ചോദ്യത്തിനോട് പ്രതികരിക്കവേ 'സൗന്ദര്യയാണ് സിനിമാ മേഖലയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടിയെന്നാണ്', രംഭ പറഞ്ഞത്.
അവര്‍ സംസാരിക്കുന്നതും ഇടപഴകുന്നതും എനിക്ക് ഇഷ്ടമാണ്. അതുപോലെ മഹേശ്വരി എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഇതല്ലാതെ സിനിമാ മേഖലയില്‍ തനിക്ക് അടുത്ത സുഹൃത്തുക്കളൊന്നും ഇല്ലെന്നാണ് രംഭ പറയുന്നത്. ഇപ്പോഴുള്ള നടിമാരില്‍ ആരെയാണ് ഇഷ്ടമെന്ന ചോദ്യത്തിന് 'ഇപ്പോള്‍ ഒരുപാട് നടിമാരുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം തൃഷയെയാണ്.

ഞാന്‍ അവനെ ഒന്നു രണ്ടു തവണ കണ്ടിട്ടുണ്ട്. തൃഷ തന്നെ കണ്ടാല്‍ അടുത്ത് വരികയും സംസാരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ മറ്റു നടിമാര്‍ അങ്ങനെയല്ല. എന്നെ കണ്ടാലും അവഗണിക്കുകയാണ് ചെയ്യാറുള്ളതെന്നും രംഭ തുറന്നു പറയുന്നു. അതേ സമയം രംഭയെ അവഗണിക്കുന്ന നടിമാര്‍ ആരാണെന്ന് നടി വ്യക്തമാക്കിയിട്ടില്ല.
1992-ല്‍ പുറത്തിറങ്ങിയ ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് രംഭ ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. നിരവധി തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രംഭ 1993 ല്‍ പ്രഭു നായകനായ ഉഴവന്‍ എന്ന ചിത്രത്തിലൂടെ തമിഴിലും ചുവടുറപ്പിച്ചു. അവിടുന്നിങ്ങോട്ട് നിരവധി വിജയചിത്രങ്ങളില്‍ അഭിനയിച്ച രംഭ സൂപ്പര്‍താര പദവിയിലേക്ക് എത്തി.
2010ല്‍ പുറത്തിറങ്ങിയ ബെന്‍ സിങ്കം എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. തമിഴ് തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നിവയ്ക്ക് പുറമെ, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ തിരക്കുള്ളപ്പോഴും ഇടയ്ക്ക് നടി ടെലിവിഷന്‍ പരിപാടിയില്‍ വിധികര്‍ത്താവായിട്ടും പങ്കെടുത്തിട്ടുണ്ട്.


Click it and Unblock the Notifications











