അവർക്ക് വേണ്ടി ഞാൻ വിട്ടുനിന്നു; സഹപ്രവർത്തകർ‌ സിനിമയിൽ സജീവം, രംഭ മാത്രം തിരികെ എത്തിയില്ല; കാരണം പറഞ്ഞ് നടി!

​ഗ്ലാമർ നായികയായി മാറും മുമ്പ് മലയാളത്തിൽ‌ സർ‌​ഗം പോലെ നിരവധി കലാമൂല്യമുള്ള സിനിമകളും കഥാപാത്രങ്ങളും ചെയ്തിട്ടുള്ള അഭിനേത്രിയാണ് രംഭ. നടി എന്ന രീതിയിൽ രംഭ അം​ഗീകരിക്കപ്പെട്ടതും മലയാള സിനിമയുടെ ഭാ​ഗമായശേഷമാണ്. എല്ലാ നായിക നടിമാരും ചെയ്യാറുള്ളതുപോലെ വിവാഹശേഷമാണ് താരവും സിനിമയിൽ നിന്നും ഇടവേളയെടുത്തത്. ഭർത്താവിനൊപ്പം കാനഡയിലേക്ക് പറന്ന നടിക്ക് പിന്നീട് മൂന്ന് കുഞ്ഞുങ്ങൾ കൂടി പിറന്നു.

അതോടെ ഉത്തരവാദിത്വങ്ങൾ കൂടി. കുടുംബജീവിതം നയിക്കുന്ന കാലയളവിലും സിനിമ രംഭയുടെ മനസിലുണ്ടായിരുന്നു. രംഭയുടെ സമപ്രായക്കാരായ നടിമാർ അപ്പോഴും അഭിനയത്തിൽ സജീവമായിരുന്നു. എന്നാൽ അപ്പോഴൊന്നും സിനിമയിലേക്ക് രണ്ടാം വരവ് നടത്താൻ രംഭയ്ക്ക് കഴിയാതെ പോയതിന് ചില കാരണങ്ങളുണ്ട്.

Actress Rambha

അടുത്തിടെ താരം സിനിമയിൽ നിന്നും വിട്ടുനിന്ന സമയത്തെ തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരുന്നു. രണ്ടാം വരവിന് തയ്യാറെടുക്കുന്ന രംഭയ്ക്ക് നായിക വേഷങ്ങൾ തന്നെ ചെയ്യണമെന്ന വാശിയൊന്നുമില്ല. സുഹൃത്തായ മീനയൊക്കെ ചെയ്യുന്നത് പോലെ സഹനടി കഥാപാത്രങ്ങൾ ചെയ്യാൻ‌ നടിയും തയ്യാറാണ്. സിനിമയിലേക്ക് തിരികെ എത്തിയിട്ടില്ലെങ്കിലും മിനിസ്ക്രീനിൽ രംഭ സജീവമാണ്.

നിരവധി റിയാലിറ്റി ഷോകളിൽ ഇതിനോടകം ജഡ്ജായി രംഭ എത്തിയിട്ടുണ്ട്. അടുത്തിടെ ഒരു ഷോയിൽ ജഡ്ജായി എത്തിയപ്പോഴാണ് സിനിമയിൽ നിന്നും വിട്ടുനിന്ന കാലത്തെ കുറിച്ച് രംഭ മനസ് തുറന്നത്. മക്കൾക്ക് വേണ്ടിയാണ് സിനിമ ജീവിതത്തിൽ നിന്നും വിട്ടുനിന്നതെന്ന് താരം പറയുന്നു. ഇപ്പോൾ മക്കൾ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ പ്രാപ്തിയുള്ളവരാണെന്നും നടി പറയുന്നു.

വിവാഹശേഷം ഞാൻ കാനഡയിൽ സ്ഥിര താമസമാക്കിയിരുന്നു. കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ് ഞാൻ സിനിമകളിൽ നിന്ന് വിട്ടുനിന്നത്. ഒരു അമ്മ എന്ന നിലയിൽ അവർക്ക് ഒരു പ്രായമാകുന്നത് വരെ എന്റെ കുട്ടികളുടെ കാര്യങ്ങൾ കൃത്യമായി ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഇപ്പോൾ എന്റെ മകന് ആറ് വയസായി. അവനും മുമ്പ് എനിക്ക് പിറന്ന മൂത്ത രണ്ട് പെൺകുഞ്ഞുങ്ങൾക്ക് പതിനാലും പത്തും വയസാണ് പ്രായം.

അവർക്ക് മൂന്നുപേർക്കും ഇപ്പോൾ ആരുടെ ജോലികൾ ഒറ്റയ്ക്ക് കൃത്യമായി ചെയ്യാൻ കഴിയും. അതുകൊണ്ട് കൂടിയാണ് വീണ്ടും സിനിമകളിൽ സജീവമാകാമെന്ന തീരുമാനത്തിൽ ഞാൻ എത്തിയത്. എനിക്ക് സിനിമകളോടും അഭിനയത്തോടുമുള്ള താൽപര്യം എന്റെ ഭർത്താവിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ഞാൻ വീണ്ടും അഭിനയത്തിലേക്ക് തിരികെ പോകാൻ സമ്മതിച്ചത്.

Actress Rambha news

മുമ്പ് ഞാൻ ഒരു നൃത്ത പരിപാടിയിൽ വിധികർത്താവായപ്പോൾ എന്തുകൊണ്ടാണെന്ന് അറിയില്ല. അപ്പോൾ എനിക്ക് വളരെ ഭയമായിരുന്നു. പക്ഷെ ഷോ സുഗമമായി നടന്നു. പ്രേക്ഷകരുടെ ആർപ്പുവിളികൾ എന്നെ വീണ്ടും ആവേശഭരിതയാക്കി. അങ്ങനെയാണ് ഞാൻ വീണ്ടും അഭിനയിക്കാൻ തയ്യാറായത്. എന്റെ കൂടെ പ്രവർത്തിച്ച നിരവധി പേർ ഇപ്പോഴും ഇൻഡസ്ട്രിയിലുണ്ട്.

എന്റെ കയ്യിലും ചില ഓഫറുകളുണ്ട്. ഞാൻ ചെയ്യാൻ പോകുന്ന സിനിമയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും എന്നുമാണ് രംഭ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. നാൽപ്പത്തിയെട്ടുകാരിയായ രംഭയുടെ യഥാർത്ഥ പേര് വിജയലക്ഷ്മി എന്നാണ്. സിനിമയിൽ എത്തിയശേഷമാണ് അത് രംഭമായി മാറിയത്. 1992ലാണ് രംഭയുടെ ആദ്യ സിനിമ സംഭവിക്കുന്നത്.

ആ ഒക്കട്ടി അഡക്കുവാണ് രംഭയുടെ ആദ്യ സിനിമ. അതേവർഷം തന്നെ മലയാളത്തിലും രംഭ സിനിമ ചെയ്തു. ഹരിഹരൻ സംവിധാനം ചെയ്ത സർ​ഗമായിരുന്നു സിനിമ. സിനിമയും ഒപ്പം രംഭയും മലയാളത്തിൽ ഹിറ്റായി. ശേഷം ചമ്പക്കുളം തച്ചൻ, സിദ്ധാർത്ഥ, ക്രോണിക്ക് ബാച്ച്ലർ തുടങ്ങി ഒമ്പതോളം മലയാള സിനിമകൾ രംഭ ചെയ്തു.

More from Filmibeat

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X