തമന്ന കാരണം ഭര്‍ത്താവിനെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല! രംഭയും ഭര്‍ത്താവും തമ്മിലുണ്ടായ പ്രശ്‌നമിത്
വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ നടി രംഭ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. രംഭയ്‌ക്കൊപ്പം ഭര്‍ത്താവും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. മുന്‍പ് നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്നും താരദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നം നടന്നതായിട്ടും തുടങ്ങി പല കഥകളും വന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ് നടിയിപ്പോള്‍.
അടുത്തിടെ തന്റെ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുമൊക്കെ നടി അഭിമുഖങ്ങളിലൂടെ സംസാരിച്ചു. ഇതിലൊരു അഭിമുഖത്തില്‍ ഭര്‍ത്താവിനെ താന്‍ സോഷ്യല് മീഡിയയില്‍ ഫോളോ ചെയ്യാറില്ലെന്നും അണ്‍ഫോളോ ചെയ്തിരിക്കുകയാണെന്നും നടി പറഞ്ഞത്. അതിന് കാരണം തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ ആണെന്നുമാണ് രംഭ പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ ഭാര്യയെ മാറ്റി നിര്‍ത്തി മറ്റൊരാള്‍ക്ക് പ്രധാന്യം കൊടുത്താല്‍ ഏതൊരു സ്ത്രീയ്ക്കും വിഷമം തോന്നും. അതുപോലെ ഭര്‍ത്താവില്‍ നിന്നും തനിക്കുണ്ടായ ഒരു അനുഭവമാണ് തിരികെ താനും ഫോളോ ചെയ്യത്തതിന് കാരണമെന്നാണ് രംഭ പറഞ്ഞത്.
തൊണ്ണൂറുകളില്‍ തെന്നിന്ത്യയിലാകെ സൂപ്പര്‍ താരമായി നിറഞ്ഞ് നിന്ന നടി രംഭ വിവാഹിതയായതോടെയാണ് ഇടവേള എടുക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ നിന്ന് മാറി കുടുംബജീവിതത്തിന്റെ തിരക്കിലാണ് നടി. രംഭയുടെ ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറന്നപ്പോള്‍ ആദ്യം തന്നെ ഫോളോ ചെയ്യാന്‍ രംഭ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം നടി തമന്ന ഭാട്ടിയയെയാണ് ആദ്യം ഫോളോ ചെയ്തത്. ഇത് രംഭയെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇപ്പോഴും നടി ഭര്‍ത്താവിനെ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

എനിക്ക് തമന്നയെ ഇഷ്ടമല്ലെന്ന് അല്ലെന്നല്ല അതിനര്‍ഥം. തമന്നയെ പിന്തുടരരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. എന്നാല്‍ ഒരു ഭാര്യയെന്ന നിലയില്‍ എനിക്ക് മുന്‍ഗണന നല്‍കണമെന്നേ പറഞ്ഞുള്ളു. ഭാര്യയായ തന്നെ പിന്തുടരാന്‍ പറഞ്ഞിട്ടും ഭര്‍ത്താവ് കേട്ടില്ല. അതുകൊണ്ടാണ് ഞാന്‍ എന്റെ ഭര്‍ത്താവിനെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യാത്തതെന്നും നടി കൂട്ടിച്ചേര്‍ത്തു.
സ്‌നേഹിക്കുന്നവര്‍ തങ്ങളുടെ പങ്കാളികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്. അത് തെറ്റല്ല. ശരിക്കും രംഭയുടെ ആവശ്യം ന്യായമാണെന്നാണ് നടിയുടെ വാക്കുകള്‍ കേട്ടതിന് ശേഷം ആരാധകര്‍ പറയുന്നത്. ഇതുപോലെയുള്ള കാരണങ്ങള്‍ കൊണ്ട് ഭര്‍ത്താക്കന്മാരുടെ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നില്ലെന്ന് പറഞ്ഞും ധാരാളം സ്ത്രീകള്‍ നടിയ്ക്ക് അനുകൂലമായി പറയുകയാണ്.
കനേഡിയന്‍ ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഥനും രംഭയും 2010 ലാണ് വിവാഹം കഴിക്കുന്നത്. ശേഷം നടിയും ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയി. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമടക്കം മൂന്ന് മക്കളാണ് താരങ്ങള്‍ക്കുള്ളത്. ഇടക്കാലത്ത് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നം നടക്കുന്നതായിട്ടും രംഭയും ഭര്‍ത്താവും അടിച്ച് പിരിഞ്ഞെന്നും തുടങ്ങി നിരവധി കഥകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കുടുംബ ജീവിതം ആസ്വാദിക്കുകയാണ് നടി.


Click it and Unblock the Notifications











