5 ബ്യൂട്ടി പാർലറും 3 ജ്വല്ലറികളും! പ്രതിമാസം കോടികൾ വരുമാനം, സിനിമയിൽ നിന്നല്ലാതെ ആസ്തിയുണ്ടാക്കി രമ്യ കൃഷ്ണൻ

തെന്നിന്ത്യന്‍ സിനിമാലോകത്ത് സൂപ്പര്‍ താരപദവിയിലുള്ള നായികമാരില്‍ പ്രധാനിയാണ് രമ്യ കൃഷ്ണന്‍. ഒത്തിരി വര്‍ഷങ്ങളായി അഭിനയ രംഗത്തുള്ള രമ്യ രജനികാന്തിനൊപ്പം പടയപ്പ എന്ന സിനിമയില്‍ അഭിനയിച്ചാണ് ജനപ്രീതി നേടുന്നത്. തന്റെ പ്രായത്തെക്കാളും ഒത്തിരി വ്യത്യാസമുള്ള കഥാപാത്രമായിരുന്നു പടയപ്പയില്‍ നടി അവതരിപ്പിച്ചത്.

പിന്നീട് ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ സിനിമയിലും അതിശയിപ്പിക്കുന്ന പ്രകടനമാണ് നടി കാഴ്ച വെച്ചത്. ബാഹുബലിയിലെ ശിവകാമി എന്ന രമ്യയുടെ കഥാപാത്രവും നടിയുടെ പ്രായവുമായി ഒത്തിരി വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അത് മനോഹരമാക്കാനും നടിയ്ക്ക് സാധിച്ചു. അങ്ങനെ ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാന്‍ രമ്യ കൃഷ്ണന് സാധിക്കാറുണ്ട്.

ramya-krishnan

ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന രമ്യ കൃഷ്ണന്റെ കഥ സിനിമാലോകത്തിന് സുപരിചിതമാണ്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അനശ്വരമാക്കുന്നതിലൂടെ താരമൂല്യമുള്ള നടിയായി വളരാന്‍ രമ്യയ്ക്ക് സാധിച്ചു. ഇതിന് പുറമേ ചില ബിസിനസുകളും നടത്ത വരികയാണ് താരം. ഏറ്റവും പുതിയതായി നടിയുടെ സാമ്പത്തികം സംബന്ധിച്ചുള്ള ചില കണക്ക് വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

സിനിമയില്‍ അഭിനയിക്കുന്നതിന് പുറമേ ബ്യൂട്ടി പാര്‍ലറുകളും ജ്വല്ലറികളുമൊക്കെ രമ്യ നടത്തുന്നുണ്ട്. ഇതില്‍ നിന്നെല്ലാം ഓരോ മാസവും കോടികള്‍ പ്രതിഫലമായി കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം അഞ്ച് ബ്യൂട്ടി പാര്‍ലറുകളാണ് രമ്യ കൃഷ്ണന് സ്വന്തമായുള്ളതെന്ന് പറയപ്പെടുന്നു. ഇതിന് പുറമേ ഹൈദരാബാദില്‍ മൂന്ന് ജ്വല്ലറികളുണ്ട്.

ഇവയില്‍ നിന്ന് പ്രതിമാസം 5 കോടി രൂപ വരെ നടി സമ്പാദിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഈ കണക്കുകൂട്ടല്‍ പ്രകാരം രമ്യ കൃഷ്ണന്‍ അത്യാവശ്യം വരുമാനമുള്ള തെന്നിന്ത്യന്‍ നടിയാണ്. എന്നാല്‍ മുന്‍നിര അഭിനേതാക്കളുടെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവുമാണ്.

ramya-krishnan

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വിവരങ്ങളാണ് എന്നതിനാല്‍ നടിയുടെ സ്വത്ത് വിവരം സംബന്ധിച്ച് കൃത്യമായ സൂചനയില്ല. അതേ സമയം സിനിമയ്ക്ക് വേണ്ടി അത്ര വലിയ പ്രതിഫലമൊന്നും നടി വാങ്ങിക്കുന്നില്ലെന്നും കഥകളുണ്ട്.

കാലാകാലങ്ങളായി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് രമ്യ കൃഷ്ണന്‍ സിനിമയില്‍ സജീവമാകുന്നത്. 'ബാഹുബലി' നടിയുടെ കരിയറില്‍ ഒരു വഴിത്തിരിവായിരുന്നു. ശിവകാമി എന്ന കഥാപാത്രത്തിലൂടെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടി കാഴ്ച വെച്ചത്. 54 വയസ്സുള്ള രമ്യ കൃഷ്ണന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളില്‍ മാത്രമേ അഭിനയിക്കുന്നുള്ളൂ. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്താണ് രമ്യ അഭിനയിക്കുന്നത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കാതെയും ബിസിനസുകളിലൂടെ വലിയൊരു വരുമാനം നടി ഉണ്ടാക്കുന്നതായിട്ടാണ് സൂചന.

സിനിമയ്‌ക്കൊപ്പം കുടുംബജീവിതവും മനോഹരമായി കൊണ്ട് പോവുകയാണ് നടി. തെലുങ്കിലെ പ്രമുഖ സംവിധായകന്‍ കൃഷ്ണ വംശിയാണ് രമ്യയുടെ ഭര്‍ത്താവ്. സിനിമാ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ 2003 ലാണ് വിവാഹിതരാവുന്നത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്.

More from Filmibeat

Read more about: ramya krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X