തന്നോട് ചോദിക്കാതെ കമല്‍ ഹാസന്‍ ചുംബിച്ചു! നടി രേഖയുടെ വെളിപ്പെടുത്തല്‍ വീണ്ടും വൈറാലവുന്നു
നിലപാടുകളുടെ കാര്യത്തില്‍ എന്നും വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള സൂപ്പര്‍താരമാണ് കമല്‍ ഹാസന്‍. ഇപ്പോഴിതാ നടി രേഖ അഭിമുഖത്തില്‍ പറഞ്ഞ കാര്യം ഏറ്റുപിടിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍. 2019 മേയ് മാസം പുറത്തിറങ്ങിയ ഏകദേശം ഒരു വര്‍ഷത്തോളം പഴക്കമുള്ള വീഡിയോ ആണ് വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്.
ആ അഭിമുഖത്തില്‍ തന്നോട് ചോദിക്കാതെ ചുംബനരംഗം അവതരിപ്പിച്ചു എന്ന് രേഖ ചൂണ്ടി കാണിച്ചിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സിനിമയിലെ കാര്യമായിരുന്നു വര്‍ഷങ്ങള്‍ക്കിപ്പുറം രേഖ പറഞ്ഞത്. സിനിമയില്‍ രേഖയും കമല്‍ ഹാസനും കമിതാക്കളായിട്ടായിരുന്നു അഭിനയിച്ചത്. വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് ചാടുന്ന രംഗത്തിലാണ് കമല്‍ ഹാസന്‍ രേഖയെ ചുംബിച്ചത്.

'എന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കെ ബാലചന്ദ്രര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതേ കുറിച്ച് സംസാരിക്കാനാവു. പുന്നഗൈ മന്നന്‍ തനിക്ക് തമിഴ് സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ നേടി തന്ന ചിത്രമായിരുന്നു. വിവാദമുണ്ടാക്കാന്‍ വേണ്ടിയല്ല താന്‍ ഇപ്പോള്‍ ഇത് പറയുന്നതെന്നും യാഥാര്‍ഥ്യം എന്തായിരുന്നുവെന്ന് പറഞ്ഞതാണെന്നുമൊക്കെ രേഖ സൂചിപ്പിച്ചു.


Click it and Unblock the Notifications