എന്റെ എല്ലാം നൽകി; എന്നിട്ടുമിത് സംഭവിച്ചു; ലൈവിൽ കരഞ്ഞ് കൊണ്ട് സദ; ആശ്വസിപ്പിച്ച് ആരാധകർ

തെന്നിന്ത്യൻ സനിമകളിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് സദ. അന്യൻ എന്ന തമിഴ് സിനിമയിലൂടെയാണ് സദയെ മലയാളി പ്രേക്ഷകരും ആദ്യമായി ശ്രദ്ധിക്കുന്നത്. വിക്രം നായകനായ സിനിമ വൻ ഹിറ്റായിരുന്നു. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. പിന്നീട് അതേവിജയം തമിഴിൽ മറ്റ് സിനിമകളിൽ സദയ്ക്ക് ലഭിച്ചില്ല. നടി കൂടുതൽ സജീവമായിരുന്നത് തെലുങ്ക് സിനിമയിലാണ്. സിനിമാ രം​ഗത്ത് സദ എന്ന പേരിലറിയപ്പെടുന്ന നടിയുടെ യഥാർത്ഥ പേര് സദഫ് മുഹമ്മദ് സയിദ് എന്നാണ്.

ജയം എന്ന സിനിമയിലൂടെ 2002 ലാണ് സദ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. 2005 ൽ അന്യൻ എന്ന സിനിമയും ലഭിച്ചു. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും തുടരെ നടി നായികയായെത്തി. 2018 ൽ ടോർച്ച് ലൈറ്റ് എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സദ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ലൈവ് വീഡിയോയിൽ കരയുകയാണ് സദ.

തന്റെ കുറച്ച് വർഷങ്ങളായുള്ള അധ്വാനം കൊണ്ട് വളർത്തിയെടുത്ത കഫേ പൂട്ടേണ്ടി വന്നതിനെക്കുറിച്ചാണ് സദ സംസാരിച്ചത്. ഏർത്ത്ലിങ്സ് കഫേ എന്ന പേരിൽ കഴിഞ്ഞ നാല് വർഷമായി കഫേ നടത്തി വരികയായിരുന്നു സദ. എന്നാൽ ഒരു മാസത്തിനുള്ളിൽ സ്ഥലം ഒഴിയണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്ഥലമുടമയെന്ന് സദ പറയുന്നു. ഇക്കാര്യം പറയുന്നതിനിടയിൽ സദ ഇടയ്ക്ക് കരയുകയും ചെയ്തു.

Actress Sadha

2019 ലാണ് ഈ കഫേ ചെയ്തത്. വാർഷികിത്തിന് തന്നെ കഫേ അടയ്ക്കണമെന്ന നോട്ടീസ് എനിക്ക് ഷോക്കായി. ഒരു മാസത്തിനുള്ളിൽ ഇവിടെ നിന്നും പോവണം. കഴിഞ്ഞ ഒരാഴ്ചയായി താൻ കരയുകയായിരുന്നു. കരയാതെ ഇത് പറയാൻ പറ്റുമെന്നാണ് കരുതിയെങ്കിലും അതിന് കഴിയുന്നില്ലെന്ന് സദ വ്യക്തമാക്കി.

ഞാനിവിടെ വരുമ്പോൾ ഈ സ്ഥലം ഇത് പോലെയായിരുന്നില്ല. മോശം സാഹചര്യത്തിലായിരുന്നു. ഞാനിതിന് വേണ്ടി എല്ലാം ചെയ്തു. എന്റെ എല്ലാം നൽകി. എന്റെ ഹൃദയം തന്നെ നൽകിയിരുന്നു. കൊവിഡിന് മുമ്പ് ദിവസനേ 12 മണിക്കൂർ ഇവിടെ ശരിയാക്കാൻ ചെലവഴിച്ചു.

Actress Sadha

ഈ സ്ഥലം പൂട്ടാതിരിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ചെയ്യുമായിരുന്നു. ബിസിനസിനപ്പുറം ഇതെന്റെ കുഞ്ഞായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് കഫേ തുടങ്ങുന്നില്ല. കാരണം ഞാൻ മാനസികമായി തകർന്നിരിക്കുകയാണെന്നും സദ വ്യക്തമാക്കി. നടിയെ ആശ്വസിപ്പിച്ച് കൊണ്ട് നിരവധി പേർ കമന്റുകളുമായെത്തി. വിഷമിക്കാതിരിക്കൂ, നിങ്ങൾ മറ്റൊരു സ്ഥലത്ത് കഫേ വീണ്ടും തുറക്കുമ്പോൾ ഞങ്ങൾ അവിടെയും എത്തുമെന്ന് ചിലർ കമന്റ് ചെയ്തു.

മഹാരാഷ്ട്രയിലെ രത്ന​ഗിരിയിൽ ഒരു മുസ്ലിം കുടുംബത്തിലാണ് സദ ജനിച്ചത്. സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സദ വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫിക്കും പ്രാധാന്യം നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളിൽ കൂടുതലും ഇവയാണ്. നടി അവസാനമായി അഭിനയിച്ച ടോർച്ച് ലൈറ്റ് എന്ന സിനിമ ചർച്ചയായിരുന്നു. ലൈം​ഗികതൊഴിലാളിയുടെ വേഷമാണ് സദ ഈ സിനിമയിൽ ചെയ്തത്. ഡയലോ​ഗുകൾ കാരണം 87 രം​ഗങ്ങൾ ഈ സിനിമയിൽ നിന്നും സെൻസർ ചെയ്തിട്ടുണ്ടത്രെ.

മലയാളത്തിൽ നോവൽ എന്ന സിനിമയിലും സദ അഭിനയിച്ചിട്ടുണ്ട്. ജയറാമായിരുന്നു സിനിമയിലെ നായകൻ. കരിയറിൽ ഇന്നും എടുത്ത് പറയുന്ന സിനിമ അന്യൻ തന്നെയാണ്. നന്ദിനി എന്ന കഥാപാത്രമാണ് സിനിമയിൽ സദ ചെയ്തത്. ശങ്കറായിരുന്നു സിനിമ ഒരുക്കിയത്. സിനിമയിലെ ​ഗാനരം​ഗങ്ങളിലെല്ലാം സ​ദ തിളങ്ങിയിരുന്നു. പല ​ഗാനങ്ങളും ഇന്നും പ്രേക്ഷക മനസ്സിലുണ്ട്.

More from Filmibeat

Read more about: sadha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X