'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
അമ്പിയുടെ സ്വന്തം നന്ദിനിയെ മറക്കാൻ സിനിമാപ്രേമികൾക്ക് കഴിയില്ല. അതുകൊണ്ട് തന്നെയാണ് സിനിമയിൽ സജീവമല്ലാതിരുന്നിട്ടും സദയെ പ്രേക്ഷകർ ഇപ്പോഴും ആരാധിക്കുന്നതും അവരുടെ വിശേഷങ്ങൾ അറിയാൻ താൽപര്യം പ്രകടിപ്പിക്കുന്നതും. സദ തമിഴ് നടിയാണെങ്കിൽ കൂടിയും ഭാഷാ അതിരുകൾക്ക് അപ്പുറം സിനിമാ ആസ്വാദകരുടെ ഇഷ്ടം നേടി അന്യനിൽ അഭിനയിച്ചതിലൂടെ ലഭിച്ചു. ഒരുപിടി സിനിമകളിലൂടെ ഇഷ്ടം നേടിയ നടി സദ സ്വന്ത ബിസിനസും ടെലിവിഷൻ പരിപാടികളിൽ ജഡ്ജായും യാത്രകളും എല്ലാമായി തൻ്റെ ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ് ഇപ്പോൾ.
താരത്തിൻ്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടവും മൃഗസ്നേഹവുമൊക്കെ നേരത്തെ തന്നെ പ്രശസ്തമായിട്ടുള്ളതാണ്. മഹാരാഷ്ട്ര രത്നഗിരിയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് സദയുടെ ജനനം. സദാഫ് മുഹമ്മദ് സയദ് എന്നതായിരുന്നു സദയുടെ ശരിയായ പേര്.

രത്നഗിരിയിലെ സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഹൈസ്കൂളിലെ പഠനത്തിനുശേഷം മുംബൈയിലേക്ക് താമസം മാറിയ സമയത്താണ് ജയം എന്ന തെലുങ്ക് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം നടിയെ തേടിയെത്തുന്നത്. തേജയുടെ സംവിധാനത്തിൽ കൗമാരക്കാരുടെ പ്രണയകഥ പറഞ്ഞ ചിത്രം 2002ലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. അതോടെ തമിഴ്, തെലുങ്ക് ഭാഷകളിൽ നിറയെ അവസരം തുറന്നുകിട്ടി.
ജയത്തിൻ്റെ റീമേക്കിലൂടെ ജയം രവിക്ക് നായികയായി തമിഴിൽ തുടക്കം ലഭിച്ചതോടെ ഒരുപിടി തമിഴ് ചിത്രങ്ങളിലും നായികയായി മാറി. ശങ്കർ സംവിധാനം ചെയ്ത് വിക്രം നായകനായി എത്തിയ അന്ന്യൻ്റെ വിജയം വളരെ പെരുമ നേടിക്കൊടുത്തു സദയ്ക്ക്. പിന്നീട് ഹിന്ദിയിലും കന്നടയിലും അഭിനയിച്ച സദ നോവൽ എന്ന ചിത്രത്തിൽ ജയാറാമിന്റെ നായികയായി മലയാളത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.
കന്നഡ ചിത്രമായ മൊണാലിസ, ബോളിവുഡ് ചിത്രമായ ക്ലിക്ക് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റ് എന്ന തമിഴ് സിനിമയിൽ ഒരു ലൈംഗികത്തൊഴിലാളിയായി സദ അഭിനയിച്ചിരുന്നു. ചിത്രത്തിലെ പ്രകടനം വളരെ പ്രശംസ നേടിയിരുന്നു. പിന്നീട് അഭിനയത്തിൽ നിന്നും പൂർണമായും മാറി മുംബൈയിൽ ബിസിനസിലായിരുന്നു സദയുടെ ശ്രദ്ധ.
നാൽപ്പതുകളിൽ എത്തി നിൽക്കുന്ന സദ ഇപ്പോഴും അവിവാഹിതയാണ്. എന്തുകൊണ്ടാണ് സദ വിവാഹത്തിന് തയ്യാറാകാത്തതെന്ന ചോദ്യം നാളുകളായി ആരാധകർ ചോദിക്കാറുള്ളതാണ്. ഇപ്പോഴിതാ അതിന് വ്യക്തമായ ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് സദ. വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നതുകൊണ്ടാണ് താൻ വിവാഹം കഴിക്കാത്തതെന്നാണ് സദ പറയുന്നത്.

വിവാഹം കഴിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും. നമ്മൾ ആരുടെയെങ്കിലും നിയന്ത്രണത്തിൽ അകപ്പെടും. അതുകൊണ്ടാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കാതിരുന്നത്. തനിച്ചായതിൽ ഞാൻ വളരെ സന്തോഷവതിയാണ്. എനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാം.
പക്ഷെ വിവാഹം കഴിച്ചാൽ ഞാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ സാധിച്ചെന്ന് വരില്ലെന്നാണ് നടി സദ പറഞ്ഞത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ മുമ്പൊരിക്കൽ സദ പങ്കുവെച്ചിരുന്നു. ഭര്‍ത്താവ് എന്റെ അധ്വാനത്തില്‍ ആശ്രയിക്കുന്ന ആളായിരിക്കരുതെന്നാണ് ഒന്നാമത്തെ കണ്ടീഷന്‍.
ഭര്‍ത്താവ് സമ്പന്നനാകാന്‍ പാടില്ല. സാധാരണക്കാരനായാലും അത്യാവശ്യം ജീവിക്കാനുള്ളത് മതി. മാത്രമല്ല എന്നെ ആശ്രയിക്കുന്ന ആളാവാനും പാടില്ല. എന്നെ പോലെ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ആളായിരിക്കണം എന്നതാണ് സദയുടെ കണ്ടീഷനുകൾ.


Click it and Unblock the Notifications











