വിക്രമിന്റെ നായിക സദ ഇനി മുതല്‍ ലൈംഗിക തൊഴിലാളിയായി അറിയപ്പെടും! വെളിപ്പെടുത്തലുമായി സംവിധായകന്‍!!
തമിഴ്‌നാട്ടില്‍ തരംഗമായി മാറിയ സിനിമയായിരുന്നു അന്യന്‍. വിക്രം നായകനായി അഭിനയിച്ച സിനിമയിലെ നായിക സദ എല്ലാവരുടെയും പ്രിയങ്കരിയായ നടിയായിരുന്നു. അന്യന് ശേഷം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും നടി അത്രയധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ നടി എല്ലാവരെയും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി ഗ്ലാമര്‍ വേഷം ചെയ്ത ലക്ഷ്മി റായിയെ പോലെ ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍ സദ അഭിനയിക്കാന്‍ പോവുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍. അബ്ദുല്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സദ ശക്തമായ കഥാപാത്രവുമായി എത്തുന്നത്.

സദ
തെന്നിന്ത്യന്‍ സുന്ദരിയായ സദ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ വളരെ കുറച്ച് മാത്രമെ നടിയെ തേടി എത്തിയിരുന്നുള്ളു. എന്നാല്‍ ശക്തമായ കഥാപാത്രത്തിലൂടെ വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് സദ ഇപ്പോള്‍.

ലൈംഗിക തൊഴിലാളി
അബ്ദുല്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സദ ശക്തമായ കഥാപാത്രവുമായി എത്തുന്നത്. ലൈംഗിക തൊഴിലാളിയുടെ വേഷമാണ്
സിനിമയില്‍ സദ അവതരിപ്പിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടോര്‍ച്ച്‌ലൈറ്റ്
ലൈംഗിക തൊഴിലാളികളുടെ ജീവിതം പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമകളില്‍ നിന്നും വ്യത്യസ്തത തന്റെ സിനിമയിലുണ്ടാവുമെന്നാണ് സംവിധായകന്‍ പറയുന്നത്. ടോര്‍ച്ച്‌ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ രാത്രിയില്‍ റോഡിലിറങ്ങി ഇടപാടുകാരെ കാത്തിരിക്കുന്ന സ്ത്രീകളുടെ കഥ അല്ലെന്നാണ് പറയുന്നത്.

ലൈംഗിക തൊഴിലാളികളുടെ അനുഭവം
സിനിമയ്ക്ക വേണ്ടി സംവിധായകന്‍ ലൈംഗിക തൊഴിലാളികളെ നേരിട്ട് കാണുകയും അവരുടെ കഥകള്‍ കേട്ട് സിനിമയ്ക്ക് തിരക്കഥ ഒരുക്കുകയുമായിരുന്നു. പരിതാപകരമായ ജീവിതമാണ് പലരുടെയും. കുടുംബം പുലര്‍ത്താന്‍ മറ്റ് വഴികളില്ലാതെ വന്നപ്പോഴാണ് പലരും ഈ തൊഴിലിലേക്ക് എത്തിയതെന്നാണ് സംവിധായകന്‍ പറയുന്നത്.

നായികമാരെ കിട്ടിയില്ല
സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി പല നടിമാരെ തേടി നടന്നിരുന്നെങ്കിലും ആരും കഥാപാത്രത്തെ ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ സദയ്ക്ക് കഥ വളരെ ഇഷ്ടപ്പെടുകയും സിനിമ ഏറ്റെടുക്കുകയുമായിരുന്നു.

കേന്ദ്ര കഥാപാത്രങ്ങള്‍
സദയ്‌ക്കൊപ്പം റിത്വികയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം പുതുമുഖങ്ങളായ ഉദയ, ശിവശക്തി, ദിനേശ, സംവിധായകനായ വെങ്കിടേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











