സായ് പല്ലവിയുടെ ആദ്യ ചിത്രം ജയം രവിയ്ക്കൊപ്പം, സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു ആറാം ക്ലാസുകാരി

തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സായ് പല്ലവി. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വളരെ പെട്ടെന്ന് തന്നെ വലിയൊരു ആരാധക സമൂഹത്തെ ഉണ്ടാക്കി എടുക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. 2015 ൽ പറത്ത് വന്ന അൽഫോൺസ് പുത്രൻ ചിത്രമായ പ്രേമത്തിലൂടെയാണ് സായ് പല്ലവി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായത്.

sai pallavi

നിവിൻ പോളിയുടെ നായികയായി എത്തിയ തമിഴ് പറയുന്ന മലർ മിസിനെ മലയാളി പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകവും ഇരു കൈകൾ നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നീട് വളരെ വേഗത്തിലായിരുന്നു താരത്തിന്റെ വളർച്ച. തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് താരം ചുവട് ഉറപ്പിക്കുകയായിരുന്നു.‌‌‌‌ അഭിനയിച്ച എല്ലാ ഭാഷകളിലും തന്റേതായ ഇടം സൃഷ്ടിക്കാൻ സായ്ക്ക് ആയി. 2015 ൽ പുറത്തു വന്ന പ്രേമമായിരുന്നില്ല സായ് പല്ലവിയുടെ ആദ്യ ചിത്രം. അതിന് മുൻപ് തന്നെ നടി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

നായികയായി ചുവട് ഉറപ്പിക്കുന്നതിന് മുൻപ് തന്നെ ബാല താരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 2008 ൽ പുറത്തു വന്ന ജയം രവി ചിത്രമായ ധാം ധൂവിലൂടെയായിരുന്നു താരത്തിന്റെ എൻട്രി. ഛായാഗ്രാഹകൻ ജീവ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ജയംരവി, കങ്കണ , ലക്ഷ്മി റായ് എന്നിവർ പ്രധാന വേഷത്തിലെത്തിയ റൊമന്റിക് ചിത്രമായിരുന്നു. സായ് പല്ലവി ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ പഴയ സ്റ്റില്ലുകൾ സിനിമ കോളങ്ങളിൽ ഇപ്പോൾ വൈറലാണ്.

പുറത്തിറങ്ങാനുള്ള സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രമാണ് വിരാടപർവ്വം.. ചിത്രത്തിൽ ഒരു എക്സട്ര ഓഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സ്ത്രീകൾ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ക്രൂരനായ ഒരു രാഷ്ട്രീയ നേതാവിന്റേയും ഒരു വിദ്യാർഥി നേതാവിന്റേയും ഗെറ്റപ്പിൽ റാണ എത്തുന്നുണ്ട്. താബു, പ്രിയാമണിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുങ്ങുന്നത്. ഇത് നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തെലങ്കാനയിലെ കരിംനഗർ, വാറങ്ക് എന്നീ ജില്ലകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. തെലുങ്കിൽ പുറത്തു വരുന്ന ചിത്രം മറ്റ് ഭാഷകളിലും മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരേഷ് ബാബു ദഗ്ഗുബാട്ടി, സുധാകർ ചെറുകുറി, എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. വേണു ഉദുഗാലയാണ് ചിത്രം സംവിധാനം ചെയ്യുന്നുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X