അതെന്റെ മകളല്ല, എത്ര തവണ പറയണം; നടനെ വിവാഹം ചെയ്തത് പണത്തിന് വേണ്ടിയല്ല; സംഗീത
ഡാന്‍സ് ടീച്ചറായി ജോലി ചെയ്ത് തുടങ്ങി സിനിമകളിലും നൃത്ത രംഗങ്ങളില്‍ കണ്ടിരുന്ന നടനായിരുന്നു റെഡിന്‍ കിങ്സ്ലി. ചില സിനിമകളില്‍ ഡാന്‍സ് അസിസ്റ്റ്ന്റ് ആയും റെഡിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ നൃത്തം മാത്രം ചെയ്യുന്ന അധ്യാപകനല്ല അറിയപ്പെടുന്ന കോമഡി താരം കൂടിയാണ് റെഡിന്‍ കിങ്സ്ലി.
2018ല്‍ പുറത്തിറങ്ങിയ കോലമാവ് കോകിലയെന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാ രംഗത്തേക്കുള്ള റെഡിന്റെ തുടക്കം. തുടര്‍ന്ന് നെട്രിക്കണ്‍, ഡോക്ടര്‍ തുടങ്ങി നെല്‍സണ്‍ ചിത്രങ്ങളുടെയും ഭാഗമായി. ബീസ്റ്റ് കത്തുവാക്കുള്ള രണ്ട് കാതല്‍, ദ വാരിയര്‍, കോഫീ വിത്ത് കാതല്‍, ഏജന്റ് കണ്ണായിരം, ഗാട്ട കുസ്തി, പത്തു തല, ജയിലര്‍, മാര്‍ക്ക് ആന്റണി അന്നപൂരണി തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു.

നെല്‍സണ്‍ ചിത്രങ്ങളില്‍ സ്ഥിര സാന്നിധ്യമാണ് റെഡിന്‍ കിങ്സ്ലി. ആറ് വര്‍ഷത്തെ സിനിമാ കരിയറില്‍ മികച്ച കൊമേഡിയന്‍ എന്ന പദവിയിലേക്ക് എളുപ്പം എത്തിയ നടന്‍ കൂടിയാണ് അദ്ദേഹം. 2023ല്‍ മാത്രം നടന്റേതായി 13 ചിത്രങ്ങളാണ് റിലീസ് ചെയ്തത് എന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
കഴിഞ്ഞ വര്‍ഷമാണ് ടെലിവിഷന്‍ നടിയായ സംഗീതയുമായി റെഡിന്റെ വിവാഹം നടന്നത്. പലരും പറയുന്നത് താന്‍ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമല്ലെന്നും നടി പറയുന്നു. ജയിലറില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് 46 കാരനായ റെഡിനും 45 കാരിയായ സംഗീതയും വിവാഹിതരാകുന്നത്.
ഇപ്പോഴിതാ തന്റെ മകളുടേതെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ മീഡിയകളിലും മറ്റും വരുന്ന പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നടി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. അത് തന്റെ മകളല്ല സഹോദരിയുടെ മകളാണെന്നാണ് സംഗീത പറയുന്നത്. എത്രയോ തവണ താന്‍ ഇത് തന്നെ പറഞ്ഞിട്ടുള്ളതാണെന്നും സംഗീത പറഞ്ഞു.
റെഡിന്‍ കിങ്സ്ലിയുമായുള്ള വിവാഹത്തിന് പിന്നാലെയാണ് നടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്. റെഡിനെ നടി വിവാഹം കഴിച്ചത് സ്‌നേഹം കൊണ്ടല്ല, അദ്ദേഹത്തിന്റെ പണം ആഗ്രഹിച്ചിട്ടാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. പലരും തന്നോട് ഈ പ്രായത്തില്‍ വിവാഹം വേണമോ എന്ന് ചോദിച്ചിരുന്നു എന്നും നടി തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവെ വ്യക്തമാക്കി.

'എന്റെ മനസില്‍ എനിക്ക് ഇപ്പോഴും 18 വയസ്സും അദ്ദേത്തിന് 22 വയസുമാണ് പ്രായം. ഞങ്ങള്‍ അങ്ങനെയാണ് ഇപ്പോഴും സംസാരിക്കാറ്. ഇത് ഇവിടുത്തെ ആള്‍ക്കാര്‍ക്ക് മനസിലാകില്ല. ഈ കാരണം കൊണ്ട് ഞങ്ങള്‍ രണ്ട് പേരും പോയി ഇനി വിദേശത്ത് സെറ്റില്‍ ആകണോ?,' നടി ചോദിച്ചു.
ഞാന്‍ ഒന്നുമില്ലാത്ത സ്ത്രീയൊന്നുമല്ല. ഇതിനൊന്നും മറുപടി പോലും നല്‍കേണ്ട ആവശ്യമില്ല. എനിക്ക് അദ്ദേഹത്തില്‍ ഇഷ്ടം തോന്നിയ കാര്യം അദ്ദേഹത്തിന്റെ സൗഹൃദവും ഊഷ്മളതയുമൊക്കെയാണ്. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അല്ലാതെ പണത്തിന് വേണ്ടിയല്ലെന്നും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications