വിജയ് പെട്ടെന്ന് അങ്ങനെ ചെയ്തപ്പോള്‍ വിശ്വസിക്കാനായില്ല! തുറന്ന് പറഞ്ഞ് നടി സംഗീത

By Midhun

തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് സംഗീത കൃഷ്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തായിരുന്നു നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സുരേഷ് ഗോപി നായകനായ ഗംഗോത്രി എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത സിനിമയിലെത്തിയിരുന്നത്. മലയാളത്തില്‍ രസിക എന്ന പേരിലാണ് സംഗീത അറിയപ്പെട്ടിരുന്നത്.

സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം അടുത്തിടെ ആര്യയ്ക്ക് പരിണയം എന്ന റിയാലിറ്റി ഷോയില്‍ അവതാരികയായി എത്തിയിരുന്നു. ഇളയദളപതി വിജയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് സംഗീത.
അടുത്തിടെ വിജയുമായുളള തന്റെ സൗഹൃദത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടി മനസ് തുറന്നിരുന്നു. വിജയുമായുളള അടുത്ത ബന്ധത്തെക്കുറിച്ചായിരുന്നു സംഗീത അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ താരം

തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ താരം

ഗംഗോത്രി എന്ന മലയാളചിത്രത്തിലൂടെ തുടങ്ങിയ സംഗീത തുടര്‍ന്നാണ് തമിഴ്,കന്നഡ,തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നത്. തമിഴില്‍ ബാല സംവിധാനം ചെയ്ത പിതാമകന്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് സംഗീതയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പിതാമകനില്‍ ഗോമതി എന്നൊരു കഥാപാത്രമായിട്ടായിരുന്നു നടി എത്തിയിരുന്നത്. പിതാമകനിലെ പ്രകടനത്തിനായിരുന്നു വിക്രമിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നത്. വിക്രം,സൂര്യ എന്നിവര്‍ക്കൊപ്പം സംഗീതയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2008ല്‍ പുറത്തിറങ്ങിയ ധനം എന്ന ചിത്രമായിരുന്നു സംഗീതയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം. ലൈംഗിക തൊഴിലാളിയായിട്ടായിരുന്നു ചിത്രത്തില്‍ സംഗീത അഭിനയിച്ചിരുന്നത്.

വിജയുമായുളള സൗഹൃദം

വിജയുമായുളള സൗഹൃദം

ഇളയദളപതി വിജയുമായി തനിക്ക് അടുത്ത സൗഹൃദമാണുളളതെന്ന് അടുത്തിടെ സംഗീത ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ കാര്യത്തില്‍ വിജയ് വളരെ ശ്രദ്ധ ചെലുത്തിയിരുന്നെന്നും പ്രണയത്തില്‍ പോയി ചാടരുതെന്ന് ഉപദേശിച്ചിരുന്നുവെന്നുമാണ് സംഗീത പറഞ്ഞിരുന്നത്. ഒരു സിനിമ നടിയെന്നതിലുപരി ഒരു നല്ല നര്‍ത്തകിയെന്ന നിലയിലാണ് വിജയ് തന്നെ ആരാധിക്കുന്നതെന്നും സംഗീത പറഞ്ഞു. താന്‍ അവതരിപ്പിക്കാറുളള നൃത്തം കാണുവാനെല്ലാം വലിയ താല്‍പര്യമാണ് വിജയ് കാണിച്ചിരുന്നത്. മുന്‍പ് ഏതൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയാലും വിജയുടെ ഭാര്യ താന്‍ നൃത്തം ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചറിയുമായിരുന്നുവെന്നും തന്റെ നൃത്തം കണ്ട ശേഷം മാത്രമാണ് വിജയ് മടങ്ങാറുളളുവെന്നും സംഗീത പറയുന്നു

വിജയ് കുടുംബത്തിലെ ഒരംഗം

വിജയ് കുടുംബത്തിലെ ഒരംഗം

ഞങ്ങള്‍ തമ്മിലുളള സൗഹൃദത്തെക്കുറിച്ച് പറയണമെങ്കില്‍ ഒരു തലമുറ പിന്നിലേക്ക് പോകണമെന്ന് സംഗീത പറയുന്നു. വിജയുടെ അച്ഛന്‍ എന്റെ മുത്തശ്ശന്റെ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. അതിനാല്‍ ഒരു കുടുംബം എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പരസ്പരം നന്നായിട്ട് അറിയാം. വിജയുടെ രണ്ടാമത്തെയോ മൂന്നാമത്തെ സിനിമയില്‍ എന്നെയായിരുന്നു നായികയായി തീരുമാനിച്ചത്. എന്നാല്‍ ഒന്നും വിചാരിച്ച പോലെ നടന്നില്ല.എനിക്ക് ആ ചിത്രം ചെയ്യാന്‍ സാധിച്ചില്ല. കോയമ്പത്തൂര്‍ മാപ്പിളെളയാണ് ആ ചിത്രമെന്ന് തോന്നുന്നു

പ്രണയത്തില്‍ ചെന്ന് ചാടരുതെന്ന് ശാസിച്ചു

പ്രണയത്തില്‍ ചെന്ന് ചാടരുതെന്ന് ശാസിച്ചു

പ്രണയത്തില്‍ ചെന്ന് ചാടരുതെന്ന് വിജയ് എപ്പോഴും തന്നോട് പറയുമായിരുന്നു. നല്ല രീതിയില്‍ വിവാഹം കഴിച്ച് സെറ്റിലാകണമെന്നാണ് അദ്ദേഹം എന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. വല്ല ചുറ്റിക്കളിയെങ്ങാനുമുണ്ടെന്ന് താന്‍ കേട്ടുപോകരുതെന്നും വിജയ് പറയുമായിരുന്നു. ഞാന്‍ എപ്പോഴും സുരക്ഷിതയായി ഇരിക്കണമെന്നാണ് വിജയ് ആഗ്രഹിച്ചത്. ഒരു പ്രത്യേക സ്‌നേഹവും കരുതലും വിജയ്ക്ക് ഏന്നോട് എപ്പോഴുമുണ്ടാകാറുണ്ട്. തന്നെക്കുറിച്ചുളള ഗോസിപ്പുകളെന്തെങ്കിലും കേട്ടാല്‍ അത് വിജയ് വിളിച്ചന്വേഷിക്കുമായിരുന്നുവെന്നും സംഗീത പറയുന്നു.

കൃഷിനെ കണ്ടപ്പോള്‍ വിജയ് എന്നെ കെട്ടിപ്പിടിച്ചു

കൃഷിനെ കണ്ടപ്പോള്‍ വിജയ് എന്നെ കെട്ടിപ്പിടിച്ചു

പ്രണയിക്കരുതെന്ന് വിജയ് ശാസിച്ചെങ്കിലും ഭര്‍ത്താവായ കൃഷുമായി താന്‍ കടുത്ത പ്രണയത്തിലാവുകയായിരുന്നു. ഒരു ദിവസം കൃഷിനെ പരിചയപ്പെടാന്‍ പറ്റുമോയെന്ന് ഞാന്‍ വിജയോട് ചോദിച്ചിരുന്നു. കൃഷിനെ കണ്ട വിജയ് എന്നെ കെട്ടിപ്പിടിച്ച ശേഷം നിന്നെക്കുറിച്ചോര്‍ത്ത് സന്തോഷിക്കുന്നുവെന്ന് പറഞ്ഞു. കൃഷ് വളരെ നല്ല വ്യക്തിയാണെന്നു തോന്നിയെന്നും നിങ്ങള്‍ വളരെ നല്ല ജോഡികളാണെന്നും വിജയ് പറഞ്ഞു. വിജയ് നല്ലൊരു അഭ്യൂദയകാംഷിയാണ്. എന്നെ നല്ല പോലെ സംരക്ഷിക്കുമായിരുന്നു. പിന്നെ കൃഷിന്റെ യഥാര്‍ത്ഥ പേര് വിജയ് എന്നാണ്. വിജയുടെ ഭാര്യയുടെ പേര് സംഗീത എന്നും. അത് വല്ലാത്തൊരു യാദൃശ്ചികതയായി തോന്നുന്നു. അഭിമുഖത്തില്‍ സംഗീത പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X