'വെപ്രാളത്തിൽ ഞാൻ വിജയിയുടെ കവിളിൽ ആഞ്ഞ് അടിച്ചു, ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്ന് പറഞ്ഞു'; സംഘവി!
തൊണ്ണൂറുകളിലെ തമിഴ് സിനിമാ ആസ്വാദകർക്ക് സുപരിചിതമായ പേരും മുഖവുമാണ് നടി സംഘവിയുടേത്. നടിയും മോഡലുമായ സംഘവിയുടെ യഥാർത്ഥ പേര് കാവ്യ രമേശ് എന്നാണ്. പ്രധാനമായും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് താരസുന്ദരി അഭിനയിച്ചിട്ടുള്ളത്.
1993ൽ പുറത്തിറങ്ങിയ അമരാവതി എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് സംഘവി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 22 വർഷത്തെ അഭിനയജീവിതത്തിനിടയിൽ 95ൽ അധികം ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചു.
സംഘവിയുടെ ആദ്യ സിനിമ തന്നെ തല അജിത്തിന്റെ നായികയായിട്ടായിരുന്നു. സംഘവിയുടെ സിനിമകളെ കുറിച്ച് സംസാരിക്കുമ്പോൾ ആരാധകർ ആദ്യം എടുത്ത് പറയുന്ന സിനിമാ പേരും അമരാവതിയാണ്. അമരാവതിയിൽ അഭിനയിക്കുമ്പോൾ അജിത്തും പുതുമുഖമായിരുന്നു. തമിഴ് സിനിമയിൽ താരം ചുവടുറപ്പിച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു.

ആദ്യ സിനിമ അജിത്തിനൊപ്പമാണെങ്കിൽ രണ്ടാമത്തെ സിനിമ സാക്ഷാൽ ദളപതി വിജയ്ക്കൊപ്പമായിരുന്നു. രസിഗൻ എന്നായിരുന്നു സിനിമയുടെ പേര്. വിജയ് നായകനായ മൂന്നാമത്തെ സിനിമയായിരുന്നു ഇത്. ചിത്രം സംവിധാനം ചെയ്തത് വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖർ ആയിരുന്നു.
തൊണ്ണൂറുകളിൽ നിരവധി മുൻനിര താരങ്ങൾക്കൊപ്പം സംഘവി അഭിനയിച്ചിട്ടുണ്ട്. ദളപതി വിജയ്‌ക്കൊപ്പം വിഷ്ണു, കോയമ്പത്തൂർ മാപ്പിളൈ, നിലവേ വാ തുടങ്ങിയ ചിത്രങ്ങളിൽ അമിതമായ റൊമാന്റിക് രംഗങ്ങൾ ചെയ്തും അക്കാലത്ത് സംഘവി വാർത്തകളിൽ നിറഞ്ഞിരുന്നു.
സംഘവി അഭിനയിച്ച സിനിമകളിൽ ഒരുപൊടിക്ക് ഗ്ലാമർ രംഗങ്ങൾ കൂടുതലായിരുന്നുവെങ്കിൽ ഒരു തരത്തിലും അശ്ലീലമായി അതിനെ ആരാധകർ കണ്ടിരുന്നില്ല. മുപ്പത്തിയഞ്ചാം വയസിലായിരുന്നു സംഘവിയുടെ വിവാഹം. 2016ൽ വെങ്കിടേഷാണ് സംഘവിയെ വിവാഹം ചെയ്തത്. വിവാഹശേഷം ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു സംഘവി.
എന്നാൽ രണ്ട് തവണ ഉദരത്തിൽ വെച്ച് തന്നെ നടിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. അങ്ങനെ കാത്തിരുന്ന് 42-ാം വയസിൽല സംഘവി ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞ് കൂടി ജീവിതത്തിലേക്ക് വന്നതോടെ സിനിമയോട് സംഘവി അകലം പാലിച്ചു.

വളരെ വിരളമായും സെലക്ടീവായും മാത്രമാണ് സംഘവി ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ കോയമ്പത്തൂർ മാപ്പിളൈ ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന രസകരമായ ഒരു സംഭവം സംഘവി പങ്കുവെച്ചു. 'കോയമ്പത്തൂർ മാപ്പിളൈ എന്ന സിനിമയിലെ ഒരു പാട്ട് സീനിൽ വിളക്ക് കൊടുത്തുന്നതിനിടയിൽ എന്റെ സാരിക്ക് തീപിടിക്കുന്ന രംഗമുണ്ട്.'
'ആ സമയത്ത് വിജയ് ഓടി വന്ന് സാരി വലിച്ച് ഊരുകയും നടന്നത് എന്താണെന്ന് മനസിലാക്കാതെ ഞാൻ വിജയിയുടെ കരണത്ത് അടിക്കുകയും ചെയ്യുന്ന രംഗമുണ്ട്. അതിന്റെ ഷൂട്ടിങിനിടയിൽ വിജയ് സാരി വലിച്ച് ഊരിയപ്പോൾ ഞാൻ കവിളത്ത് അടിച്ചു.'
'ഒരു വെപ്രാളം മുഖത്ത് വരുത്തി അടിച്ചതിനാൽ അടിക്ക് അൽപം ശക്തി കൂടിപ്പോയി. ആ രംഗം കഴിഞ്ഞ് വിജയ് പറഞ്ഞത് കവിളിൽ അടികിട്ടിയാൽ ചെവിയിൽ നിന്നും ശബ്ദം വരുമെന്ന് കേട്ടിട്ടുണ്ട്. അത് ഞാനിപ്പോൾ അനുഭവിച്ചുവെന്നാണ്. അദ്ദേഹം അല്ലാതെ പരാതിയൊന്നും പറഞ്ഞിരുന്നില്ല...', അനുഭവം പങ്കിട്ട് സംഘവി പറഞ്ഞു. വിജയ്-സംഘവി ജോഡിയുടെ സിനിമകളിൽ ആരാധകർക്ക് പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് കോയമ്പത്തൂർ മാപ്പിളൈ.
വിജയ് നായകനായി സിനിമയിൽ അരങ്ങേറിയപ്പോൾ പലരും താരത്തെ കുറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻ ഫോളോയിങും താരമൂല്യവുമുള്ള സൂപ്പർ സ്റ്റാറാണ് വിജയ്. താരത്തിന്റെ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള സിനിമ ലിയോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ നായിക തൃഷയാണ്.


Click it and Unblock the Notifications