മക്കളുടെ മതം ഏതാണെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ക്കും അറിയില്ല! അവര്‍ ചൈനക്കാരെ കെട്ടിയാലും കുഴപ്പമില്ല; നടി ശരണ്യ

മലയാള സിനിമയ്ക്കും തമിഴിനും ഒരുപോലെ പ്രിയപ്പെട്ട നടിയാണ് ശരണ്യ പൊന്‍വണ്ണന്‍. മലയാളത്തിലെ മുതിര്‍ന്ന സംവിധായകനായിരുന്ന എ ബി രാജിന്റെ മകളായ ശരണ്യ തമിഴിലൂടെയാണ് അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. കമല്‍ ഹാസനൊപ്പം നായകന്‍ എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് തമിഴിലും മലയാളത്തിലും ഒരുപോലെ സജീവമായി. ഒരു കാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന നടി വിവാഹത്തോട് കൂടി ചെറിയൊരു ഇടവേള എടുത്തെങ്കിലും വൈകാതെ അഭിനയത്തിലേക്ക് തിരികെ വന്നു. ഇപ്പോള്‍ സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

saranya-ponvannan

സൂപ്പര്‍ നായികമാരില്‍ ഒരാളായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് ശരണ്യ വിവാഹതയാവുന്നത്. നടനും സംവിധായകനുമായ പൊന്‍വണ്ണനുമായി പ്രണയത്തിലായ നടി അദ്ദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളും ജനിച്ചിരുന്നു. കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ശരണ്യയിപ്പോള്‍.

അതേ സമയം രണ്ട് മതവിഭാഗത്തില്‍ നിന്നും വിവാഹിതയായതിനെ പറ്റി ശരണ്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ശരണ്യ ഹിന്ദുവായ പൊന്‍വണ്ണനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ മതത്തിന്റെ പേരിലൊരു ചര്‍ച്ച ഉണ്ടാവാറില്ലെന്നാണ് നടി പറയുന്നത്. താനും ഭര്‍ത്താവും മക്കളുടെ മതത്തിന്റെ കാര്യത്തില്‍ ഒട്ടും ശ്രദ്ധിച്ചിട്ടില്ലെന്നും അവര്‍ക്കിഷ്ടമുള്ളത് പോലെ ജീവിക്കാമെന്നും ശരണ്യ പറഞ്ഞു.

മതത്തെ കുറിച്ചുള്ള മക്കളുടെ ചോദ്യത്തിനുള്ള മറുപടി എന്തായിരിക്കുമെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലൂടെ പറഞ്ഞിരുന്നത്. ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്. ഒപ്പം നടിയെയും കുടുംബത്തെയും അഭിനന്ദിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.

'എന്റെ ഭര്‍ത്താവ് ഒരു ഹിന്ദുവും ഞാനൊരു റോമന്‍ കാത്തോലിക്കുമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ഇരുപത്തിരണ്ട് വര്‍ഷമായി. ഇതുപോലെ രണ്ട് മതത്തില്‍ ഇരുന്നിട്ട് പോലും റിലീജിയനെ പറ്റി ഒരു വാക്ക് പോലും ഞങ്ങള്‍ രണ്ട് പേര്‍ക്കുമിടയില്‍ ഉണ്ടായിട്ടില്ല.

saranya-ponvannan

ഞങ്ങള്‍ ഏത് മതത്തിലാണെന്ന് മക്കള്‍ ചോദിച്ചാല്‍ അവരോട് എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞങ്ങളിരുവരും ചിരിക്കുകയാണ് ചെയ്യാറുള്ളത്. കാരണം അവരോട് ഏത് മതമാണെന്ന് പറയാന്‍ പോലും അറിയില്ല. എല്ലാം ഒന്നാണെന്ന് പറയും.

നിങ്ങളൊരു ചൈനക്കാരനെ കല്യാണം കഴിച്ചാല്‍ പോലും എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് ഞാന്‍ മക്കളെ കളിയാക്കാറുണ്ട്. അത്രയും ഞങ്ങള്‍ ഓപ്പണായിട്ടുള്ളവരാണ്. ഞങ്ങള്‍ക്ക് എല്ലാ മതവും ഒരുപോലെയാണ്. എല്ലാ ദൈവവും ഒന്നാണ്. എല്ലാ അമ്പലങ്ങളിലും പള്ളിയിലുമൊക്കെ പോകും.

എല്ലാം സന്തോഷത്തോടെ ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്. അതുപോലെ റംസാന്‍, ദീപാവലി, ക്രിസ്തുമസ്, ഈസ്റ്റര്‍ എന്നിങ്ങനെ എല്ലാ ഫെസ്റ്റിവലും ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും.' ശരണ്യ പറയുന്നു.

More from Filmibeat

Read more about: saranya ponvannan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X