കമല്‍ ഹാസനെ ഉപേക്ഷിച്ച് പോകുമ്പോള്‍ 60 രൂപയേ ഉണ്ടായിരുന്നുള്ളു! രാത്രിയില്‍ തീരുമാനം എടുക്കരുത്; സരിക പറഞ്ഞത്

നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, എഴുത്തുകാരന്‍, ഡാന്‍സര്‍, എന്നിങ്ങനെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന നടനെ ഉലകനായകന്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതേസമയം നവംബര്‍ ഏഴിന് ജന്മദിനം ആഘോഷിക്കുകയാണ് താരം. ഇതിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ കമല്‍ ഹാസനെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്.

കരിയറില്‍ എത്രയൊക്കെ വളര്‍ന്നാലും ദാമ്പത്യ ജീവിതത്തിന്റെ കാര്യത്തില്‍ പരാജയമായിരുന്നു കമല്‍ ഹാസന്‍. സിനിമയില്‍ അഭിനയത്തിന്റെ തുടക്കകാലങ്ങളില്‍ പല പ്രമുഖ നടിമാരുമായിട്ടും നടന്‍ ഇഷ്ടത്തിലായി. നടി ശ്രീവിദ്യ അടക്കമുള്ളവരുമായി ഉണ്ടായിരുന്ന പ്രണയം ഇപ്പോഴും ചര്‍ച്ചയാവാറുണ്ട്.

sarika

ആദ്യ ഭാര്യയായ വാണി ഗണപതിയും ആയിട്ടുള്ള ബന്ധം നിലനില്‍ക്കുകയാണ് കമല്‍ ഹാസന്‍ നടി സരികയുമായി പ്രണയത്തിലാകുന്നത്. അക്കാലത്ത് സിനിമയില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുകയായിരുന്നു സരിക. നടിയുമായി കടുത്ത പ്രണയത്തിലായ കമല്‍ ഹാസന്‍ ഭാര്യയെ ഉപേക്ഷിച്ച് സരികയുടെ കൂടെ ജീവിക്കാന്‍ തുടങ്ങി. ഇതിനിടെ ലിവിങ് ടുഗറായി ജീവിച്ചിരുന്ന താരങ്ങള്‍ക്ക് മകളായ ശ്രുതി ഹാസനും ജനിച്ചു. ശ്രുതിയുടെ ജനനത്തിനുശേഷം 1988 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. ശേഷം മകള്‍ അക്ഷര ഹാസനും ജന്മം കൊടുത്തു.

പാന്‍ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ താരങ്ങളില്‍ ഒരാളാണ് കമല്‍ ഹാസന്‍. സരികയുമായിട്ടുള്ള വിവാഹത്തിന് ശേഷവും നടന്റെ പേരിനൊപ്പം പല നടിമാരുടെ പേരുകള്‍ ചേര്‍ത്ത് കഥകള്‍ വന്നു. അതില്‍ ഒരാള്‍ നടി ഗൗതമിയായിരുന്നു. അങ്ങനെ ഗൗതമിയുടെ പേരിനെ ചൊല്ലി സരികയും കമലും വേര്‍പിരിഞ്ഞു.

sarika

കരിയറിന്റെ ഏറ്റവും പീക്ക് ലെവലില്‍ നില്‍ക്കുമ്പോഴായിരുന്നു സരിത വിവാഹം കഴിക്കുന്നത്. ഭര്‍ത്താവിന് വേണ്ടി എല്ലാം ഉപേക്ഷിച്ചിട്ടാണ് അവര്‍ ചെന്നൈയിലേക്ക് പോരുന്നത്. ഒടുവില്‍ 2002 താരങ്ങള്‍ വേര്‍പിരിയാമെന്ന് തീരുമാനത്തിലെത്തി. അന്ന് വെറും 60 രൂപ കൊണ്ടാണ് താന്‍ ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നതെന്ന് പിന്നീട് ഒരിക്കല്‍ സരിക വെളിപ്പെടുത്തിയിരുന്നു.

'എനിക്കും എന്റെ അമ്മയ്ക്കും വേണ്ടി ഞാന്‍ സത്യസന്ധമായി നല്ലൊരു കാര്യം ചെയ്തു. അത് ചെയ്യണമായിരുന്നു. എന്നാല്‍ രാത്രിയില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കരുത്. എന്റെ കാറും ആകെ 60 രൂപയുമായിട്ടാണ് ഞാന്‍ അന്ന് തിരിച്ചിറങ്ങി പോരുന്നത്. എല്ലാം സഹിച്ചു. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അടുത്ത ഭക്ഷണം എവിടെ നിന്നാണെന്ന് പോലും അറിയില്ലായിരുന്നു. ഞാന്‍ എന്റെ സുഹൃത്തുക്കളുടെ അടുത്തേക്കാണ് പോയത്. അവരുടെ വീട്ടില്‍ പോയി കുളിച്ചു, രാത്രിയില്‍ ഞാന്‍ എന്റെ കാറില്‍ ഉറങ്ങി...

More from Filmibeat

Read more about: kamal hassan sarika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X