ഗൗതമിയുമായി കമല്‍ ഒരുമിച്ച് ജീവിക്കുകയാണെന്ന് അറിഞ്ഞ് സരിക ബാല്‍ക്കണിയില്‍ നിന്നും ചാടി! നടി രക്ഷപ്പെട്ട കഥ
ഇന്ത്യന്‍ സിനിമയിലെ വലിയ താരം ആണെങ്കിലും നടന്‍ കമല ഹാസന്‍ വിമര്‍ശനങ്ങള്‍ നേരിട്ടത് വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ കൊണ്ടാണ്. നടി ശ്രീവിദ്യയുമായി പ്രണയത്തിലിരിക്കുന്ന സമയത്താണ് നര്‍ത്തകി വാണിഗണപതിയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. വാണി ആയിട്ടുള്ളപ്പോള്‍ തന്നെ നടി സരികയുമായി ഇഷ്ടത്തിലായി.
സരികയുമായിട്ടുള്ള ദാമ്പത്യബന്ധത്തില്‍ രണ്ട് പെണ്‍മക്കള്‍ ജനിക്കുകയും ചെയ്തു. എന്നാല്‍ സരികയുമായി പിരിയുന്നതിന് മുന്‍പ് തന്നെ കമല്‍ ഹാസന്‍ നടി ഗൗതമിയുമായി അടുപ്പത്തിലായി. ഈ സംഭവം സരികയുടെ ജീവിതം തന്നെ തകര്‍ത്തു കളഞ്ഞു. അന്ന് സരിക ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

നടി ശ്രീവിദ്യയെ വിവാഹം കഴിപ്പിച്ച് തരില്ലെന്ന് നടിയുടെ അമ്മ പറഞ്ഞതോടെയാണ് കമല്‍ ഹാസന്‍ വാണി ഗണപതിയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തത്. എന്നാല്‍ ഈ വിവാഹം പാതിവഴിയില്‍ അവസാനിപ്പിച്ചു. ബന്ധം വേര്‍പ്പെടുത്തുന്നതിന് മുന്‍പ് അന്ന് നടിയായി അഭിനയിച്ചിരുന്ന സരികയുമായി ജീവിച്ച് തുടങ്ങി.
മകളും നടിയുമായ ശ്രുതി ഹാസന്‍ ജനിച്ചതിന് ശേഷമായിരുന്നു കമലും സരികയും വിവാഹിതരാവുന്നത്. പിന്നീട് അക്ഷര ഹാസന്‍ എന്ന മകള്‍ കൂടി ജനിച്ചു. രണ്ട് പെണ്‍മക്കളും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. എന്നാല്‍ കമല്‍ ഹാസനും സരികയും തമ്മിലുള്ള ജീവിതവും വിവാഹമോചനത്തില്‍ കലാശിച്ചു. മാതാപിതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത കുട്ടിയായിരുന്ന തന്നെ ബാധിച്ചതായി നടി ശ്രുതി ഹാസന്‍ അടുത്തിടെയും പറഞ്ഞിരുന്നു.

സരികയെ വേര്‍പിരിയുന്നതിന് മുന്‍പ് തന്നെ കമല്‍ നടി ഗൗതമിയെ പരിചയപ്പെട്ടു. വിവാഹം എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി നിന്ന് ഇരുവരും ലിവിംഗ് ടുഗതറായി ജീവിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ സരിക വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആ അപകടത്തില്‍ നിന്നും ഭാഗ്യവശാല്‍ പരിക്കുകളോടെ നടി രക്ഷപ്പെട്ടു. ഈ പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു കമലുമായുള്ള വിവാഹബന്ധം സരിക അവസാനിപ്പിക്കുന്നത്.
അങ്ങനെ സരിക മക്കളെയും കൂട്ടി വേര്‍പിരിഞ്ഞ പോയതിന് ശേഷം കമല്‍ ഗൗതമിയുമായി വര്‍ഷങ്ങളോളം ലിവിംഗ് ടുഗദറായി ജീവിച്ചു. നേരത്തെ വിവാഹിതയായിരുന്ന ഗൗതമി ആ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് കമലുമായി ഒരുമിക്കുന്നത്. ഒപ്പം ആദ്യ ബന്ധത്തിലെ മകളും നടിയുടെ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഗൗതമിയുമായിട്ടും കമല്‍ ഹാസന്‍ ബന്ധം അവസാനിപ്പിച്ചു. മോശമായ രീതിയിലാണ് താരങ്ങള്‍ വേര്‍പിരിയുന്നത്.
ഇടയ്ക്ക് കമല്‍ ഹാസനെതിരെ ഗുരുതരമായ ചില ആരോപണങ്ങള്‍ ഗൗതമി ഉന്നയിച്ചിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. നിലവില്‍ സിംഗിളായി ജീവിക്കുകയാണ് നടന്‍.


Click it and Unblock the Notifications