ഗര്‍ഭിണിയായിട്ടാണോ ഇങ്ങനെ തുള്ളുന്നത്! സിനിമ കിട്ടാന്‍ വേണ്ടിയുള്ള കാട്ടിക്കൂട്ടലാണ്, നടി സയേഷയ്ക്ക് വിമര്‍ശനം

തമിഴ് സിനിമയിലെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ആര്യയും നടി സയേഷയും. ഇരുവരും വിവാഹിതരായത് വലിയ വാര്‍ത്തകള്‍ ആയിരുന്നു. ആര്യയെക്കാള്‍ വളരെ പ്രായവ്യത്യാസം ഉള്ളതിനാല്‍ താരദമ്പതിമാര്‍ വിമര്‍ശിക്കപ്പെട്ടത് ഈ കാരണത്താല്‍ ആയിരുന്നു. എന്നിരുന്നാലും സന്തുഷ്ടരായി ജീവിക്കുകയാണ് ഇരുവരും.

ഇതിനിടെ താരങ്ങള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും സയേഷ അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നിരുന്നാലും സയേഷയ്ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. ഇപ്പോഴിതാ നടി വീണ്ടും ഗര്‍ഭിണിയായോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. മാത്രമല്ല നടിയെ വിമര്‍ശിച്ചുള്ള ചില കമന്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

sayyeshaa

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് ഡാന്‍സ് വീഡിയോ വൈറലാവുകയാണിപ്പോള്‍. ഈ പാട്ടും ഇതിന്റെ കൊറിയ ഗ്രാഫിയും വളരെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാണ് 'ആംങ്ക് ' എന്ന പാട്ടിനൊപ്പം നടി ചുവടുവെച്ചത്. എന്നാല്‍ ഇതിന് നെഗറ്റീവ് ആയ പ്രതികരണങ്ങളും ലഭിച്ചിരിക്കുകയാണ്.

സിനിമയില്‍നിന്ന് അവസരങ്ങളൊക്കെ നഷ്ടപ്പെട്ടതോടുകൂടി വീട്ടും ഒരു അവസരത്തിനു വേണ്ടി സയേഷ ശ്രമിക്കുന്നതാണ് ഈ കോപ്രായം എന്നാണ് ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത്. അങ്ങനെ നടി ശ്രമിക്കുന്നതില്‍ തെറ്റില്ലല്ലോ അവരൊരു നടിയല്ലേ എന്ന് മറുപടിയായി ആരാധകരും പറയുന്നു.

സയേഷ റോക്ക് ആയെങ്കില്‍ ആര്യ ഇവിടെ ഷോക്ക് ആയിട്ടുണ്ടാവും. നടി വീണ്ടും ഗര്‍ഭിണിയാണെന്ന് തോന്നുന്നു, അവരുടെ വയര്‍ കണ്ടാല്‍ അത് മനസിലാവും. മാതൃത്വത്തിനൊപ്പം ഉള്ള നടിയുടെ ഡാന്‍സിന് പ്രത്യേക ഭംഗിയാണ്. ഈ വീഡിയോ പകര്‍ത്തുന്നത് ആരാണെന്ന് അറിയാന്‍ വളരെ ആകാംക്ഷയുണ്ട്... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

sayyeshaa

2005ല്‍ ബാലതാരം ആയിട്ടാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നായികയായിട്ടും അരങ്ങേറ്റം കുറിച്ചു.2018 ല്‍ ഗജനികാന്ത് എന്ന സിനിമയില്‍ ആര്യയും സയേഷയും നായിക, നായകന്മാരായി അഭിനയിച്ചപ്പോഴാണ് താരങ്ങള്‍ ഇഷ്ടത്തിലാവുന്നത്. വിവാഹത്തിന് ശേഷം ടെഡി എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും പിന്നീട് കാര്യമായ സിനിമകളിലൊന്നും നടി അഭിനയിച്ചിരുന്നില്ല.

വധുവിനെ ആവശ്യമുണ്ട് എന്ന പരിപാടിയിലൂടെ ജനകീയനായ നടന്‍ ആര്യ വിവാഹം കഴിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നടന്‍ ആ പരിപാടിയില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ വഞ്ചിച്ചെന്ന് തുടങ്ങിയ ആരോപണങ്ങളാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്. എന്നാല്‍ വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് വിവാഹം നടന്നത്.

രണ്ട് മതാചാരപ്രകാരമാണെങ്കിലും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിപുലമായ ആഘോഷത്തിലാണ് താരങ്ങള്‍ വിവാഹിതരായത്. പിന്നാലെ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു. ആര്യ ഇപ്പോഴും സിനിമയില്‍ നായകനായി നിറഞ്ഞുനില്‍ക്കുകയാണെങ്കിലും സയേഷ കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍ ഗ്യാപ്പ് എടുത്തിരുന്നു. വീണ്ടും നടിയോട് സിനിമയിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെടുകയാണ് ആരാധകര്‍.

നടിയുടെ വീഡിയോ കാണാം

More from Filmibeat

Read more about: sayyesha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X