എന്റെ പുരുഷന്‍ എനിക്ക് മാത്രം; ഭാര്യ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ചത് അതാണ്, പാര്‍ഥിപനെ പറ്റി നടി സീത

മലയാളത്തിനും തമിഴിനും ഒരുപോലെ പ്രിയപ്പെട്ട നടിയാണ് സീത. സിനിമയ്ക്ക് പുറമേ സീരിയലിലും അഭിനയിക്കുന്ന നടി നിര്‍മാതാവ് കൂടിയാണ്. 1985 മുതല്‍ അഭിനയത്തില്‍ സജീവമായ നടി രണ്ട് തവണ വിവാഹിതയായെങ്കിലും രണ്ടും വേര്‍പിരിഞ്ഞു. സിനിമയില്‍ തിളങ്ങി നിന്ന കാലത്താണ് നടന്‍ പാര്‍ഥിപനുമായി സീത വിവാഹിതയാവുന്നത്.

പത്ത് വര്‍ഷത്തിന് മുകളില്‍ സീതയും പാര്‍ഥിപനും ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോയെങ്കിലും 2001 ല്‍ വേര്‍പിരിഞ്ഞു. ഇപ്പോഴിതാ പാര്‍ഥിപനുമായിട്ടുള്ള പ്രണയകാലത്തെ കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ പറ്റിയും സീത പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

തന്നെക്കുറിച്ച് പാര്‍ഥിപന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് നടി സീത

പ്രണയം ആദ്യം തുറന്ന് പറഞ്ഞത് സീതയാണെന്ന് പല അഭിമുഖങ്ങളിലും പാര്‍ഥിപന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ എപ്പോള്‍ പ്രണയം തുറന്ന് പറഞ്ഞാലും അത് സ്വീകരിക്കാന്‍ സീതകാത്തിരിക്കുകയായിരുന്നു എന്നും പാര്‍ഥിപന്‍ പറഞ്ഞിരുന്നു. മാത്രമല്ല സീതയുടെ അമിത പ്രതീക്ഷകളാണ് തങ്ങളുടെ ദാമ്പത്യം തകരാന്‍ കാരണമെന്ന് പാര്‍ഥിപന്‍ പറഞ്ഞതും തെറ്റാണെന്നാണ് സീതയിപ്പോള്‍ പറയുന്നത്. തന്നെക്കുറിച്ച് പാര്‍ഥിപന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് നടി വെളിപ്പെടുത്തുന്നു.

ഞങ്ങള്‍ രണ്ട് പേരുടെ മനസ്സിലും പ്രണയം ഉണ്ടായിരുന്നെന്നത് സത്യമാണ്

'ഞങ്ങള്‍ രണ്ട് പേരുടെ മനസ്സിലും പ്രണയം ഉണ്ടായിരുന്നെന്നത് സത്യമാണ്. ഇല്ലന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ അത് എന്നെ കൊണ്ട് ആദ്യം പറയിപ്പിച്ചതാണ്. ഞാന്‍ പാര്‍ഥിപനെ എപ്പോള്‍ വിളിച്ചാലും, 'ആ മൂന്ന് വാക്ക് (I Love You) എപ്പോള്‍ പറയുമെന്ന് ചോദിക്കും. പ്ലീസ് ആ വാക്ക് ഒന്ന് പറയൂ, എന്ന് അദ്ദേഹം പറഞ്ഞ് കൊണ്ടേയിരിക്കും. പക്ഷെ അതെന്തോ എനിക്ക് ഉള്ളില്‍ നിന്ന് വന്നില്ല. മൂന്നാല് ആഴ്ചകളോളം കഴിഞ്ഞിട്ടാണ് ഞാനത് പറയുന്നതെന്ന്', സീത പറഞ്ഞു.

സംസാരത്തിനിടയില്‍ എന്റെ വായില്‍ നിന്നും ഐ ലവ് യൂ എന്ന വാക്ക് വന്ന് പോയി

അങ്ങനൊരു ദിവസം സംസാരത്തിനിടയില്‍ എന്റെ വായില്‍ നിന്നും ഐ ലവ് യൂ എന്ന വാക്ക് വന്ന് പോയി. ആദ്യമായി ഞാന്‍ അങ്ങനെ പറഞ്ഞത് ലൈന്‍ ഫോണിലൂടെ എന്റെ അച്ഛന്‍ കേട്ടു. അങ്ങനെ തുടക്കം മുതലേ അതൊരു വഴക്കായി മാറി. ഞങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷവും ഞാനാണ് ഇഷ്ടം പറഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

അതിന് പിന്നിലുള്ള സത്യം ഇങ്ങനെയാണ്. ആ സത്യത്തെ മറച്ച് വെച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സംസാരിക്കുന്നത്. പറഞ്ഞത് ഞാനാണെങ്കിലും പറയിപ്പിച്ചത് അദ്ദേഹമാണെന്ന് സീത കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവില്‍ നിന്നും സ്‌നേഹം കൂടുതല്‍ കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചു

പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണ് ദാമ്പത്യം തകര്‍ന്നത് എന്ന് അദ്ദേഹം പറയുന്നതിനോട് ഞാന്‍ യോജിക്കുന്നു. ഞാന്‍ വളരെ ശരാശരിയായിട്ടുള്ള പെണ്‍കുട്ടിയായിരുന്നു. മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നും വന്നതാണ്. പണവും സ്വത്തുമൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്റെ പുരുഷന്‍ എനിക്ക് മാത്രമെന്ന് ഒരു സിനിമയില്‍ സുഹാസിനി പാടിയിട്ടുണ്ട്. അത് മാത്രമേ ഞാനും ആഗ്രഹിച്ചുള്ളു. ഭര്‍ത്താവില്‍ നിന്നും സ്‌നേഹം കൂടുതല്‍ കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതില്ലെങ്കില്‍ പിന്നെ എന്ത് ജീവിതമാണെന്ന് സീത ചോദിക്കുന്നു..

More from Filmibeat

Read more about: seetha സീത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X