നീല ചിത്രത്തില്‍ അഭിനയിക്കുന്നവള്‍ അല്ലേ? തന്നെ പറ്റി അറിയാതെയാണ് അയാള്‍ അങ്ങനെ പറഞ്ഞതെന്ന് നടി ഷക്കീല

നടി ഷക്കീലയും തമിഴ് മാധ്യമപ്രവര്‍ത്തകനായ ബെയില്‍വാന്‍ രംഗനാഥനും ചേര്‍ന്ന് പരസ്പരം ഉന്നയിച്ച ആരോപണങ്ങള്‍ വലിയ രീതിയിലാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ബെയില്‍വാന്റെ മകള്‍ വേറൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ് ഷക്കീല. നടിയുടെ പരാമര്‍ശം ബെയില്‍വാനെ ചൊടിപ്പിച്ചു.

ഇത് പരസ്പരമുള്ള വാക്കുതര്‍ക്കങ്ങൡലേക്കും വഴക്കിലേക്കും എത്തിച്ചിരിക്കുകയാണ്. മകളെ പറ്റി മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് ബെയില്‍വാന്‍ ഷക്കീലയോട് മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനോട് പ്രതികരിച്ച ഷക്കീല അദ്ദേഹത്തിനുള്ള മറുപടിയും നല്‍കിയിരിക്കുകയാണ്.

bayilvan

ഒരു ടെലിവിഷന്‍ ഷോ യില്‍ പങ്കെടുക്കുകയായിരുന്നു നടി ഷക്കീലയും ബെയില്‍വാനും. മറ്റ് താരങ്ങളെ പറ്റി വെളിപ്പെടുത്തല്‍ നടത്താറുള്ള ബെയില്‍വാന്‍ നിങ്ങളുടെ വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ എന്നായിരുന്നു ഷക്കീല ചോദിച്ചത്. മാത്രമല്ല നിങ്ങളുടെ മകള്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും അതൊക്കെ നിങ്ങള്‍ അറിഞ്ഞോണ്ട് ആണോ എന്നും ഷക്കീല ചോദിച്ചു.

ഇത് കേട്ടതോടെയാണ് ഷക്കീലയെ അപമാനിക്കുന്ന തരത്തില്‍ ബെയില്‍വാന്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. മലയാള സിനിമയ്ക്ക് നടിമാരെ നല്‍കിയത് താനാണെന്ന് രംഗനാഥന്‍ പറഞ്ഞിരുന്നു. അതുപോലെ എനിക്കും ഒരു അവസരം തരുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. അതൊന്നും സത്യമല്ല.

ബെയില്‍വാന്‍ അങ്ങനെയുള്ള ആളല്ല, സിനിമയില്‍ ചെറിയ വേഷം ചെയ്തു എന്ന് മാത്രം. ഇപ്പോള്‍ യൂട്യൂബില്‍ വന്നിരുന്ന് സംസാരിക്കുന്നു. സുചി ലീക്ക്‌സിലൂടെ ശ്രദ്ധേയായ സുചിത്രയും ബെയില്‍വാനും ഒരുപോലെയാണ്. സുചിത്രയും അവളുടെ മുന്‍ ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം അവള്‍ക്ക് പൊതുസ്ഥലത്ത് സ്വതന്ത്രമായി സംസാരിക്കുന്നു.

shakeela

അതുപോലെ മറ്റുള്ളവരുടെ വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് പൊതുവേദിയില്‍ സംസാരിക്കുന്നത് എന്തിനാണ്. തെളിവില്ലാതെ ഞാന്‍ ഒന്നും പറയാറില്ല. മറ്റുള്ളവരെ കുറിച്ച് പറഞ്ഞ് ഉപജീവനം നടത്തുകയാണ് അവര്‍. അങ്ങനെ ഇരുവരും ചേര്‍ന്ന് സിനിമയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഷക്കീല പറയുന്നു.

ബെയില്‍വാന്‍ എന്നെ അപമാനിക്കുകയും ഞാന്‍ നീലച്ചിത്രത്തില്‍ അഭിനയിച്ചുവെന്ന് പറയുകയും ചെയ്തു. ബ്ലൂ ഫിലിമല്ല അതെന്ന് ആദ്യം അറിഞ്ഞിട്ട് വേണം സംസാരിക്കാന്‍. ഇത്രയും നാളുകളായട്ട് ഞാന്‍ അവനെ സഹോദരന്‍ എന്നേ വിളിച്ചിരുന്നുള്ളു. എന്നാല്‍ ഇനി മുതല്‍ അവനെ നീ എന്നേ വിളിക്കുകയുള്ളു. കാരണം വൃത്തികെട്ട വാക്കുകളിലൂടെയാണ് അദ്ദേഹം എന്നെ ശപിച്ചത്.

അതേ വാക്കുകള്‍ തിരികെ പറഞ്ഞ് എനിക്കും അവനെ ശപിക്കാമായിരുന്നു, പക്ഷേ അവന്റെ അമ്മയെ വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ലെന്നും ഷക്കീല പറയുന്നു. മാത്രമല്ല ഒരുപെണ്‍കുട്ടിയുമായി പ്രണയത്തിലായ ബെയില്‍വാന്റെ മകളെ പറ്റി ഞാന്‍ വെറുതെ പറഞ്ഞതല്ല. അത് സത്യമല്ലെന്ന് ഏതെങ്കിലും മാധ്യമങ്ങളില്‍ പറയാമോ... ഞാന്‍ കണ്ണുകൊണ്ട് കണ്ടത് പറഞ്ഞുള്ളൂ എന്നും നടി കൂട്ടിച്ചേര്‍ത്തു.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X