നീ ചെയ്ത തെറ്റിന് നിന്റെ അമ്മയെ മോശക്കാരിയാക്കുന്നില്ല! മാധ്യമപ്രവര്‍ത്തകന്റെ അധിക്ഷേപത്തിന് ഷക്കീലയുടെ മറുപടി

തമിഴ് സിനിമയിലെ ചില താരങ്ങളും മാധ്യമപ്രവര്‍ത്തകരുമൊക്കെ പരസ്പരം അനാവശ്യ വാക്കുതര്‍ക്കങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ഗായിക സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ കോളിളക്കം സൃഷ്ടിച്ചതിനൊപ്പം മാധ്യമപ്രവര്‍ത്തകനായ ബെയില്‍വാന്‍ രംഗനാഥന്റെ ആരോപണങ്ങളും വലിയ രീതിയിലാണ് ചര്‍ച്ചയാവുന്നത്.

ഇതിനിടെ നടി ഷക്കീല കൂടി രംഗത്ത് വന്നതോടെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായി. അടുത്തിടെ ബെയില്‍വാന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയവേ അദ്ദേഹത്തിന്റെ മകളെ കുറിച്ച് ഷക്കീല വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് മറുപടിയുമായി എത്തിയെ ബെയില്‍വാന്‍ ഇന്റര്‍നെറ്റില്‍ പൊട്ടിത്തെറിച്ച് കൊണ്ടാണ് സംസാരിച്ചത്. മാത്രമല്ല ഷക്കീലയ്‌ക്കെതിരായ ആരോപണങ്ങളും ഉന്നയിച്ചു.

shakeela

ഇതിന് പിന്നാലെ ബെയില്‍വാന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷക്കീല. മോശം വാക്കുകള്‍ ഉപയോഗിച്ചും അസഭ്യം പറഞ്ഞ ആള്‍ക്കെതിരെ കൃത്യമായ മറുപടിയുമായിട്ടാണ് ഷക്കീല എത്തിയത്. വിശദമായി വായിക്കാം...

നടനും പത്രപ്രവര്‍ത്തകനുമാണ് ബെയില്‍വാന്‍ രംഗനാഥന്‍. തമിഴിലെ നടന്മാരെയും നടിമാരെയും അവരുടെ വ്യക്തിജീവിതത്തെ കുറിച്ചുമൊക്കെയുള്ള അനാവശ്യ കാര്യങ്ങള്‍ പറഞ്ഞാണ് ഇദ്ദേഹം പ്രശസ്തനാവുന്നത്. അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സ്‌പെഷ്യല്‍ അതിഥിയായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. നടി ഷക്കീലയായിരുന്നു ഇതിന്റെ അവതാരക.

താരങ്ങളുടെ സ്വകാര്യ കാര്യങ്ങളെ കുറിച്ച് പറയുന്നത് ശരിയാണോ എന്ന് ഷക്കീല അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍ താന്‍ എന്തും പറയാറില്ലെന്നും അഭിനേതാക്കളും നടിമാരും അവരുടെ അഭിമുഖങ്ങളില്‍ പറഞ്ഞതിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. തെളിവില്ലാതെ ഞാനൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും ബെയില്‍വാന്‍ പറഞ്ഞതോടെ അങ്ങനെയെങ്കില്‍ നിങ്ങളുടെ വീട്ടില്‍ എന്താണ് നടക്കുന്നതെന്നും മറ്റുള്ളവര്‍ ചെയ്യുന്നതിനെക്കുറിച്ച് മാത്രമേ നിങ്ങള്‍ക്ക് അറിയുകയുള്ളോ എന്നും ഷക്കീല ചോദിച്ചു, 'നിങ്ങളുടെ മകള്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് അറിയാമോ' എന്ന് ഷക്കീല ചോദിച്ചതോടെ ബെയില്‍വാന്‍ വളരെ മോശമായ രീതിയില്‍ ഷക്കീലയ്ക്ക് എതിരെ സംസാരിച്ചു.

നിന്റെ നാവ് ചീഞ്ഞഴുകിപ്പോകും എന്നടക്കം ഷക്കീലയോട് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വലിയ വാക്കുതര്‍ക്കത്തിന് കാരണമായി. എന്നാല്‍ ആ ഷോയില്‍ തന്നോട് അനാവശ്യമായ വാക്കുകള്‍ പറഞ്ഞത് ഷക്കീലയാണ്. മാത്രമല്ല ഞാന്‍ സംസാരിച്ച പല കാര്യങ്ങളും ആ ഷോയില്‍ എഡിറ്റ് ചെയ്തിട്ടാണ് സംപ്രേക്ഷണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

shakeela

ഷോ യില്‍ ഷക്കീലയും മകളും തമ്മിലുള്ള വഴക്കിനെക്കുറിച്ച് ഞാന്‍ ഷക്കീലയോട് ചോദിച്ചിരുന്നു. അപ്പോഴാണ് അവര്‍ എന്റെ മകളെ കുറിച്ച് തെറ്റായി സംസാരിച്ചത്. ഞാനെന്റെ ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന ആളാണ്. എന്നാല്‍ ഷക്കീല അങ്ങനെയാണോ ജീവിക്കുന്നത്? എന്ന് തുടങ്ങി വീണ്ടും ഷക്കീലയെക്കുറിച്ച് വളരെ മോശവും അശ്ലീലവുമായ കമന്റുകളാണ് ബെയില്‍വാന്‍ പങ്കുവെച്ചത്.

വീണ്ടും ബെയില്‍വാന്റെ അധിഷേപത്തിന് മറുപടിയുമായി ഷക്കീലയുമെത്തി. ഒരു അഭിമുഖത്തില്‍ എന്നെക്കുറിച്ച് വളരെ മോശം വാക്കുകളില്‍ ബെയില്‍വാന്‍ സംസാരിച്ചിരുന്നു. ഞാന്‍ എല്ലാ കാര്യങ്ങള്‍ക്കും ഉടനെ മറുപടി കൊടുക്കാറുണ്ട്. പക്ഷേ ഇത്തവണ വിദേശത്ത് ആയതിനാല്‍ എനിക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല.

മറ്റുള്ളവരുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അയാള്‍ക്ക് നിരീക്ഷിക്കണം. കാരണം അയാളുടെ ജോലി അതാണ്. നീ ബെയില്‍വാന്‍ രംഗനാഥനല്ല, നിങ്ങളൊരു ഭ്രാന്തനാണ്. നീചമായ വാക്കുകള്‍ കൊണ്ട് നിങ്ങളെ ശകാരിക്കാന്‍ എനിക്ക് മടിയില്ല. പക്ഷേ നീ ചെയ്ത തെറ്റിന് നിന്റെ അമ്മയെ വൃത്തികെട്ടതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും പറഞ്ഞിരിക്കുകയാണ് ഷക്കീല.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X