അജിത്തുമായിട്ടുള്ള വിവാഹശേഷം തന്റെ ഇഷ്ടം അതാണ്! ഒന്നിനും അജിത്ത് എതിര് പറയാറില്ലെന്ന് ശാലിനി
ബേബി ശാലിനിയായി ഒരുപാട് സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും നായികയായിട്ടുള്ള വരവോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ശാലിനി. അനിയത്തി പ്രാവിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടുള്ള അരങ്ങേറ്റം വലിയ ഭാഗ്യമായി മാറിയിരുന്നു. ഇതേ കൂട്ടുക്കെട്ടില്‍ പിറന്ന നിറം അടക്കമുള്ള സിനിമകള്‍ വലിയ വിജയം നേടിയതോടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നുമൊക്കെ ഗോസിപ്പുകള്‍ വന്നിരുന്നു.
എന്നാല്‍ തമിഴ് നടന്‍ അജിത്തുമായി അന്ന് പ്രണയത്തിലായിരുന്നു ശാലിനി. ഇരുവര്‍ക്കും എല്ലാവിധ പിന്തുണയും നല്‍കിയത് കുഞ്ചാക്കോ ബോബനായിരുന്നു. കഴിഞ്ഞ ദിവസം ശാലിനിയും അജിത്തിനൊപ്പം ഷോപ്പിങ് നടത്തി വരുന്ന വീഡിയോ പുറത്ത് വന്നിരുന്നു. വളരെ അപൂര്‍വ്വമായിട്ടേ ശാലിനിയും അജിത്തും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്താറുള്ളു.
അജിത്തുമായിട്ടുള്ള വിവാഹത്തോടെ ശാലിനി സിനിമ ഉപേക്ഷിച്ചങ്കെിലും തിരിച്ച് വരണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. എന്ത് കൊണ്ടാണ് സിനിമയിലേക്ക് എത്താത്തതെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി പറയുകയാണ് നടിയിപ്പോള്‍. കേരള കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തിനെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുന്നത്.

'അജിത്തുമായിട്ടുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്ടബോധമില്ല. ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനെക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്.
പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. എന്റെ ഇഷ്ടങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിര് പറയാറില്ല. അജിത്തിന് സിനിമയെക്കാള്‍ താല്‍പര്യം ബൈക്ക് റേസ്, കാര്‍ റേസ്, എന്‍ജിന്‍ സെറ്റ് ചെയ്ത് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് മിനിയേച്ചര്‍ വിമാനം പറത്തുകയൊക്കെയാണ്. കുടുംബ വിഷയങ്ങളിലും കുട്ടികളുടെ കുടുംബ കാര്യത്തിലുമൊക്കെ അജിത് പ്രത്യേകം ശ്രദ്ധ വെക്കാറുണ്ടെന്നും ശാലിനി പറയുന്നു.
മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ അജിത്ത് താല്‍പര്യം കാണിക്കാറുണ്ട്. പൊതുവായി അജിത്ത് പൊതുപരിപാടികളും മറ്റ് ചടങ്ങുകളും ഒവിവാക്കുകയാണ് പതിവ്. ഇതിന് കാരണം നമ്മാളാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന അജിത്തിന്റെ പോളിസിയാണെന്നും' ശാലിനി പറയുകയാണ്.


Click it and Unblock the Notifications