ഭര്‍ത്താവ് അജിത്തിനൊപ്പമുള്ള ശാലിനിയുടെ പുത്തന്‍ വീഡിയോ പുറത്ത്! ഷോപ്പിങ്ങിനിറങ്ങിയ താരദമ്പതിമാര്‍

ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തി ബേബി ശാലിനിയായി ഒട്ടനവധി സിനിമകളില്‍ അഭിനയിച്ച ശാലിനി ഇപ്പോഴൊരു താരപത്‌നിയായി കഴിയുകയാണ്. തമിഴിലെ സൂപ്പര്‍ നായകന്‍ തല എന്ന് വിളിക്കുന്ന അജിത് കുമാറും ശാലിനിയും തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് അടുത്തിടെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കുഞ്ചാക്കോ ബോബന്റെ മികച്ച ജോഡിയായി അഭിനയിക്കവേയാണ് ശാലിനി-അജിത് പ്രണയം നടക്കുന്നത്.

അന്ന് ആരുമറിയാതെ കുഞ്ചാക്കോ ബോബനായിരുന്നു പ്രണയിതാക്കള്‍ക്ക് ഫോണ്‍ വിളിക്കാനുള്ള അവസരമൊക്കെ ഒരുക്കി കൊടുത്തത്. അമര്‍കാലം എന്ന സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചതോടെയാണ് ശാലിനിയും അജിത്തും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. 2000 ല്‍ ഇരുവരും വിവാഹിതരായി. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച് കുടുംബിനിയായി കഴിയുകയാണ് ശാലിനി.

പ്രശസ്തരായ താരദമ്പതിമാരാണെന്നുള്ള ഭാവമോ അഹങ്കാരമോ ഇല്ലാത്തവരാണ് അജിത്തും ശാലിനിയും. ലളിതമായി ജീവിക്കുന്ന ഇരുവരെയും കുറിച്ച് മുന്‍പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. കുടുംബ ജീവിതത്തില്‍ വളരെയധികം സന്തുഷ്ടരായി കഴിയുന്ന അജിത്തിന്റെയും ശാലിനിയുടെയും ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അജിത്തിന്റെ ആരാധകര്‍ ഏറ്റെടുത്തതോടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി.

shalini-ajith

Recommended Video

Suriya's 'Soorarai Pottru' to release directly on Amazon Prime Video | FilmiBeat Malayalam

കാറിനടുത്തേക്ക് നടന്ന് രുന്ന ശാലിനി വീഡിയോ പകര്‍ത്തുന്നയാള്‍ക്ക് നന്ദി പറഞ്ഞതിന് ശേഷം കാറിലേക്ക് കയറി ഇരിക്കുന്നു. പിന്നാലെ മാസ്‌ക് ഒക്കെ വെച്ച് നടന്ന് വരുന്ന അജിത്തും കാറിലേക്ക് കയറുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ബ്രൗണ്‍ നിറമുള്ള കുര്‍ത്തയായിരുന്നു ശാലിനിയുടെ വേഷം. ഇരുവരം ഷോപ്പിങ്ങിന് പോയി തിരികെ വരുന്നതാണെന്ന മനസിലാവുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ അജിത്തും ശാലിനിയും ഒന്നിച്ച് ആശുപത്രിയില്‍ വന്ന വീഡിയോയും ഇതുപോലെ പ്രചരിച്ചിരുന്നു. താരങ്ങള്‍ എന്തിനാണ് ഹോസ്പിറ്റലില്‍ വന്നതെന്ന സംശയവും അന്ന് ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇരുവര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പിന്നീട് അറിഞ്ഞു. മാത്രമല്ല രണ്ട് മാസം മുന്‍പ് കേന്ദ്ര കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് 1.25 കോടി രൂപയോളം സഹായമായി അജിത്ത് നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു.

നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലാണ് അജിത്ത് അവസാനമായി അഭിനയിച്ചത്. ഇനി വലൈമെ എന്ന സിനിമയാണ് വരാനുള്ളത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഈ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. അതിനൊപ്പം ശാലിനിയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് കൂടി കാത്തിരിക്കുകയാണ് ആരാധകര്‍.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X