ഭര്‍ത്താവിന്റെ സിനിമ കാണാന്‍ നിറവയറുമായി ശാലിനി തിയറ്ററിലെത്തി

By Sruthi K M

അജിത്തിന്റെ പുതിയ ചിത്രമായ എന്നൈ അറിന്താല്‍ കാണാന്‍ ഭാര്യ ശാലിനി നിറവയറുമായിട്ടാണ് തിയറ്ററില്‍ എത്തിയത്. അജിത്തിന്റെ എന്നൈ അറിന്താല്‍ കാണാന്‍ ആരാധകര്‍ക്കുള്ള ആകാംഷ തന്നെയായിരുന്നു ശാലിനിക്കും. ആരാധകരുടെ കുറേ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അജിത്ത് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

ഗംഭീര ആഘോഷത്തോടെയാണ് തമിഴ് ലോകം സിനിമയെ വരവേറ്റത്. ശാലിനിയും അജിത്തും ഇപ്പോള്‍ രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണ്. ശാലിനിക്ക് ആരോഗ്യപരമായി ബുദ്ധിമുട്ടുണ്ടെങ്കിലും ഭര്‍ത്താവിന്റെ സിനിമ ആദ്യ ദിനം കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു.

shalini

ശാലിനിക്കൊപ്പം സഹോദരന്‍ റിച്ചാര്‍ഡും ഉണ്ടായിരുന്നു. ആല്‍ബര്‍ട്ട് തിയറ്ററിലാണ് ശാലിനി സിനിമ കാണാന്‍ എത്തിയത്. തലയുടെ എന്നൈ അറിന്താല്‍ ആരാധകരുടെ മനസ്സ് കീഴടക്കി എന്നു തന്നെ പറയാം. സംവിധായകന്‍ ഗൗതം വാസുദേവിന്റെയും അജിത്തിന്റെയും മറ്റു അണിയറ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനം വിജയിച്ചു എന്നു തന്നെ പറയാം.

ചിത്രം പുറത്തിറങ്ങിയ ആദ്യം ദിനം തന്നെ നല്ല പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെയായിരുന്നു ഇതിനു പിന്നില്‍ അണിയറ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. എല്ലാവരുടെയും കഠിനമായ പരിശ്രമം ഫലം കണ്ടു എന്നു തന്നെ പറയാം. തല കസറി എന്നായിരുന്നു തിയറ്ററുകളില്‍ നിന്നും പുറത്തിറങ്ങിയവര്‍ പ്രതികരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X