അജിത്തിന് ഭാര്യ ശാലിനി ഒരുക്കിയ സര്‍പ്രൈസ്! ഭര്‍ത്താവിന്റെ ഇഷ്ടങ്ങളറിഞ്ഞ് ലക്ഷങ്ങളുടെ സമ്മാനവുമായി നടി

ഇന്ത്യന്‍ സിനിമ ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നടനാണ് അജിത് കുമാര്‍. സിനിമയില്‍ പാരമ്പര്യങ്ങളൊന്നുമില്ലാതെ അഭിനയത്തിലേക്ക് എത്തിയ നടന്‍ ഇന്ന് തമിഴകത്തിന്റെ 'തല' എന്നാണ് അറിയപ്പെടുന്നത്. സിനിമ പ്രേമികള്‍ക്കിടയില്‍ അത്രയധികം സ്വാധീനം ചെലുത്താന്‍ നടന് സാധിച്ചിരുന്നു.

നടന്‍ എന്നതിലുപരി സാഹസികതയോട് ഏറെ അടുപ്പമുള്ള ആളാണ് അജിത്ത്. ബൈക്കില്‍ റേസിംഗ് നടത്തിയും ഷൂട്ടിംഗ് നടത്തിയുമൊക്കെ താരം ശ്രദ്ധേയനായി. അതേസമയം ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് നടന്‍. ഇതിനോട് അനുബന്ധിച്ച് നടിയും അജിത്തിന്റെ ഭാര്യയുമായ ശാലിനി നല്‍കിയ പിറന്നാള്‍ സമ്മാനത്തെ കുറിച്ചുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്.

shalini-ajith

തമിഴ് ആരാധകര്‍ തല എന്ന് വിളിക്കുന്ന അജിത് കുമാറിന് ഇന്ന് 53-ാം പിറന്നാളാണ്. ഇന്റര്‍നെറ്റില്‍ അജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ആരാധകരും എത്തിയിരുന്നു. ഇതിനിടെയാണ് ഭര്‍ത്താവിന് ഇഷ്ടപ്പെട്ടൊരു സമ്മാനം നല്‍കി കൊണ്ട് ഭാര്യ ശാലിനി വന്നത്. അജിത്തിന്റെ ഇഷ്ടങ്ങള്‍ക്ക് കൂടെ നില്‍ക്കുന്ന ആളാണ് ശാലിനി.

പൊതുവേദികളില്‍ അത്ര സജീവമല്ലെങ്കിലും ഇത്തവണ ഭര്‍ത്താവിനൊരു സര്‍പ്രൈസ് സമ്മാനമാണ് നടി ഒരുക്കിയത്. അജിത്തിന് ഏറെ പ്രിയപ്പെട്ട ബൈക്ക് ആണ് ശാലിനി നല്‍കിയത്. പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന ഹൈ എന്‍ഡ് ബൈക്കായിരുന്നു നടിയുടെ സര്‍പ്രൈസ്. ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായതോടെ നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.

മാത്രമല്ല ഭാര്യയുടെ സ്‌നേഹത്തെ പറ്റിയും തിരികെയും അതേ പരിഗണന ശാലിനിയ്ക്കും കൊടുക്കണമെന്നുമൊക്കെയാണ് കമന്റുകള്‍. ബാലതാരമായി അമ്പത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശാലിനി മലയാളികളുടെ പ്രിയങ്കരിയായ നടിയായിരുന്നു. നായികയായി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചെങ്കിലും വിവാഹം കഴിഞ്ഞതോടെ പൂര്‍ണമായും അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്.

shalini-ajith

അജിത്തിനൊപ്പം അമര്‍ക്കളം എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുമ്പോഴായിരുന്നു ശാലിനി പ്രണയത്തിലാവുന്നത്. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. സെറ്റിലുണ്ടായ ഒരു അപകടത്തിന് ശേഷമാണ് താരങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടാവുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി ഒരേ മനസ്സുള്ള ദമ്പതികളായി ജീവിക്കുകയാണ്. മാത്രമല്ല രണ്ട് മക്കളും ദമ്പതിമാര്‍ക്കുണ്ട്.

വിവാഹത്തിന് ശേഷം ശാലിനി അഭിനയിക്കാനോ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടില്ല. വളരെ സാധാരണക്കാരെ പോലെയാണ് അജിത്തും കുടുംബവും താമസിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.അതേ സമയം പിറന്നാളിനോട് അനുബന്ധിച്ച് അജിത്തിനെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്.

1971 ലാണ് നടന്‍ അജിത് കുമാര്‍ ജനിച്ചത്. പത്താം ക്ലാസ് വരെ ആസോണ്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ച അദ്ദേഹം എന്‍ഫീല്‍ഡ് കമ്പനിയില്‍ മെക്കാനിക്കായി ആറുമാസം ജോലി ചെയ്തു. തുടര്‍ന്ന്, പിതാവിന്റെ നിര്‍ബന്ധത്തില്‍ ഒരു ടെക്‌സ്‌റ്റൈല്‍ കയറ്റുമതി കമ്പനിയില്‍ ചേര്‍ന്നു.

സിനിമയോടുള്ള തല്‍പര്യം കൊണ്ടാണ് അഭിനയത്തില്‍ ഒരു കൈ നോക്കാന്‍ അദ്ദേഹം ശ്രമിച്ചത്. അങ്ങനെ അമരാവതി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം പിന്നീട് തമിഴ് സിനിമകളില്‍ നായകനായി എത്തിയ അജിത് കുമാര്‍ പതുക്കെ തമിഴ് സിനിമയില്‍ ചുവടുറപ്പിക്കാന്‍ തുടങ്ങി, ഇന്ന് തമിഴ്‌നാട് കീഴടക്കിയ സൂപ്പര്‍താരമാണ് അജിത്ത്. നിരവധി മുന്‍നിര സംവിധായകര്‍ക്കൊപ്പം സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം.

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X