'അവൻ ഞങ്ങളുടെ മരുമകനല്ല... മകൻ, ആലോചനയുമായി അജിത്ത് വന്നപ്പോൾ ആദ്യം ജാതകം നോക്കി'; ശാലിനിയുടെ പിതാവ്!

ഒരു സിനിമാ കഥപോലെ മനോഹരമാണ് തെന്നിന്ത്യൻ സൂപ്പർ കപ്പിൾ അജിത്ത്-ശാലിനി പ്രണയവും വിവാഹ ജീവിതവുമെല്ലാം. ഇരുവരുടെയും പ്രണയകഥ സിനിമ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതും രസകരവുമാണ്. 1999ല്‍ പുറത്തിറങ്ങിയ റൊമാന്‍സ്-ആക്ഷന്‍ ചിത്രം അമര്‍കളത്തിലാണ് അജിത്തും ശാലിനിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്.

സിനിമയിലെ ഒരു ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അജിത്തിന്റെ ശ്രദ്ധക്കുറവ് കൊണ്ട് ശാലിനിയുടെ കൈ ചെറുതായി മുറിഞ്ഞു. ഇത് അജിത്തിനെ ഏറെ വേദനിപ്പിച്ചു. അറിയാതെ സംഭവിച്ചതാണെന്നും പറഞ്ഞ് അജിത്ത് ശാലിനിയോട് മാപ്പ് ചോദിച്ചു.

പിന്നീട് സിനിമ ഷൂട്ടിങ് കഴിയുന്നതുവരെ കൈയില്‍ മുറിവേറ്റ ശാലിനിയെ ശുശ്രൂഷിച്ചിരുന്നത് അജിത്താണ്. ഇത് ശാലിനിയെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെയാണ് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുന്നതും പ്രണയത്തിലാകുന്നത്. 2000 ത്തിലാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കരുതെന്ന് അജിത്തിനും ശാലിനിക്കും നിര്‍ബന്ധമുണ്ടായിരുന്നു.

Shalini, Ajith Kumar

പൊതു പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കില്ലെന്ന് ഇരുവരും അക്കാലത്ത് തീരുമാനിച്ചിരുന്നു. ആളുകള്‍ കൂടുന്ന സ്ഥലത്ത് വെച്ചുള്ള കൂടിക്കാഴ്ചകളും നിര്‍ത്തി. സിനിമയിൽ വന്ന് പ്രണയത്തിലായി വിവാഹം കഴിക്കുന്ന താരദമ്പതികളെ കാണുമ്പോൾ അജിത്തിനേയും ശാലിനിയേയും പോലെ ആയിത്തീരട്ടെ എന്നാണ് ആരാധകർ ആശംസിക്കാറുള്ളത്.

ഇപ്പോഴിതാ അജിത്തിനെ കുറിച്ച് ശാലിനിയുടെ പിതാവ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അജിത്ത് മരുമകനല്ല മകനാണെന്നും അങ്ങനെ തങ്ങൾക്ക് തോന്നാൻ കാരണം അജിത്ത് തന്നെയാണെന്നും ശാലിനിയുടെ പിതാവ് പറയുന്നു.

'അജിത്തിന് എല്ലാ കാര്യങ്ങളിലും ഭയങ്കര സ്പീഡാണ്. ശാലിനിയെ പ്രണയിക്കാൻ തുടങ്ങിയപ്പോൾ തന്നെ വീട്ടുകാരോടൊപ്പം ഞങ്ങളുടെ വീട്ടിൽ വിവാഹആലോചനയുമായി വന്നിരുന്നു. അതിനുശേഷം ജാതക പൊരുത്തം എങ്ങനെയെന്ന് ഞങ്ങൾ ഉടനെ നോക്കി. രണ്ടുപേർക്കും പത്തിൽ പത്ത് പൊരുത്തം ഉണ്ടെന്നാണ് അന്ന് ജാതകം നോക്കിയപ്പോൾ മനസിലായത്.'

'ഇപ്പോൾ അത് സത്യമാണെന്ന് മനസിലായി. കാരണം ഇവരെപ്പോലെ സ്നേഹമുള്ള ദമ്പതികൾ എവിടെയും ഇല്ല. ഈ വിവാഹത്തിൽ ഏർപ്പെട്ടപ്പോൾ ഞങ്ങൾ രണ്ട് വീട്ടുകാരും ഒരുമിച്ച് സംസാരിച്ചതും ചിരിച്ചതുമായ രീതി ഇന്നും ഞങ്ങൾക്കിടയിൽ അതേപോലെ നിലനിൽക്കുന്നുണ്ട്.'

Shalini, Ajith Kumar

'അജിത്ത് ഇരുകുടുംബങ്ങളെയും അങ്ങനെയാണ് പിന്തുണയ്ക്കുന്നത്. അതുകൊണ്ട് അജിത്ത് ഞങ്ങളുടെ മരുമകനല്ല. അവൻ ഞങ്ങളുടെ മറ്റൊരു മകനാണ്', ശാലിനിയുടെ പിതാവ് പറഞ്ഞു. അജിത്തിന്റെയും ശാലിനിയുടെയും കുടുംബചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെയിഷ്ടമാണ്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ല അജിത്തും ശാലിനിയും.

സമീപകാലത്താണ് ശാലിനി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് പോലും ആരംഭിച്ചത്. ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. 'അഭിനയം ഇഷ്ടമായിരുന്നു... പക്ഷെ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം...' എന്നാണ് മുഴുവന്‍ സമയ കുടുംബിനിയായതിനെക്കുറിച്ച് 2009ല്‍ ജെഎഫ്ഡബ്ല്യൂ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ശാലിനി പറഞ്ഞത്.

ശാലിനിയെ വിവാഹം ചെയ്യുന്നതുവരെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന താരമായിരുന്നു അജിത്. എന്നാല്‍ അതിന് ശേഷം ഒരു കിംവദന്തിപോലും അജിത്തിനെ കുറിച്ച് വന്നിട്ടില്ല. ഭർത്താവിന്റെ എല്ലാ ആ​ഗ്രഹങ്ങളെയും പിന്തുണയ്ക്കുന്ന ഭാര്യയാണ് ശാലിനി. അതുകൊണ്ട് തന്നെയാണ് അജിത്തിന് ഇഷ്ടവിനോദമായ ബൈക്ക് റൈഡ് ഇപ്പോഴും ചെയ്യാൻ സാധിക്കുന്നത്.

ലോകം ചുറ്റി സഞ്ചരിക്കുന്ന ഭർത്താവിന്റെ ചിത്രങ്ങൾ ശാലിനിയും സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. തുനിവാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അജിത്ത് സിനിമ. വിടാമുയർച്ചിയാണ് അണിയറയിൽ ഒരുങ്ങുന്ന സിനിമ. മ​ഗിഷ് തിരുമേനിയാണ് വിടാമുയർച്ചി സംവിധാനം ചെയ്യുന്നത്.

Read more about: shalini ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X