ആ ചിത്രത്തില്‍ രജനീകാന്ത് എന്റെ കാല് പിടിച്ചു,തുടര്‍ന്ന് ആരാധകരില്‍ നിന്നും ഭീഷണി സന്ദേശങ്ങള്‍ വന്നു

By Prashant V R

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് നടി ശോഭന. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് ശോഭന സിനിമയില്‍ തിളങ്ങിയത്. വിവിധ ഇന്‍ഡസ്ട്രികളിലായി മുന്‍നിര താരങ്ങള്‍ക്കൊപ്പവും സംവിധായകര്‍ക്കൊപ്പവും എല്ലാം ശോഭന പ്രവര്‍ത്തിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭന വീണ്ടും മലയാളത്തിലേക്ക് എത്തിയത്.

shobhana-rajinikanth

അതേസമയം തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ കുറിച്ച് ഒരഭിമുഖത്തില്‍ ശോഭന പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. രജനീകാന്തിനൊപ്പമുളള രസകരമായ ഓര്‍മ്മ പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ശിവ എന്ന ചിത്രത്തില്‍ രജനീകാന്ത് ശോഭനയുടെ കാലുപിടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. സംവിധായകന്‍ ഈ രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അത് വേണ്ട എന്ന നിലപാടിലായിരുന്നു രജനി.

രജനീകാന്ത് ആ സീന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും സംവിധായകന്‍ അദ്ദേഹത്തെ എങ്ങനെയൊക്കെയോ പറഞ്ഞ് മനസിലാക്കി അത് ചെയ്യിച്ചു. രജനിക്ക് കാലുപിടിക്കുന്നതില്‍ പ്രശ്‌നമുണ്ടായിട്ടല്ല. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അത് ഇഷ്ടമാകില്ല. അതുകൊണ്ടാണ് അദ്ദേഹം അത് മാറ്റണമെന്ന് പറഞ്ഞത്. പിന്നീട് ആ ചിത്രം ഇറങ്ങിയതിന് ശേഷം തനിക്ക് കുറെ ഭീഷണി സന്ദേശങ്ങള്‍ വന്നതായി ശോഭന പറയുന്നു.

തലൈവര്‍ എന്തിന് നിങ്ങളുടെ കാല്‍ പിടിക്കണം.എന്നൊക്കെയായിരുന്നു സന്ദേശം. അപ്പോള്‍ എനിക്ക് മനസിലായി രജനി വിസമ്മതിച്ചതിനുളള കാരണം. വളരെ നല്ല വ്യക്തിയാണ് രജനീകാന്ത്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുളള ആര്‍ക്കും മറിച്ചൊരു അഭിപ്രായം പറയാന്‍ കഴിയില്ല. അഭിമുഖത്തില്‍ ശോഭന വ്യക്തമാക്കി. രജനീകാന്തിനൊപ്പം ദളപതിയിലും നായികയായി ശോഭന അഭിനയിച്ചിരുന്നു.

മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മലയാളം, തെലുങ്ക് തമിഴ് ഭാഷകളിലാണ് ശോഭന തന്റെ കരിയറില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നത്. രണ്ട് തവണയാണ് നടി മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിയിരുന്നത്. മണിച്ചിത്രത്താഴ്, മിത്ര് മൈ ഫ്രണ്ട് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് ശോഭനയ്ക്ക് അവാര്‍ഡ് ലഭിച്ചിരുന്നത്. സിനിമകള്‍ക്കൊപ്പം തന്നെ നൃത്തരംഗത്തും തിളങ്ങിയിരുന്നു ശോഭന. മലയാളത്തിലേക്കുളള തിരിച്ചുവരവിലും മികച്ച പ്രകടനമായിരുന്നു ശോഭന കാഴ്ചവെച്ചിരുന്നത്.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X