നിന്നെ എപ്പോഴും സ്‍നേഹിക്കുന്നു, ഭര്‍ത്താവിന് പിറന്നാൾ ആശംസകളുമായി നടി ശ്രിയ ശരൺ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരിയാണ് ശ്രിയ ശരൺ, പോക്കിരി രാജ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ എത്തുന്നത്. പിന്നീട് മോഹൻലാലിന്റെ നായികയായും മലയാളത്തിൽ തിളങ്ങിയിരുന്നു. തെലുങ്ക് സിനിമയിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. ടോളിവുഡിനോടൊപ്പം തന്നെ തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ശ്രിയയ്ക്ക് കഴിഞ്ഞിരുന്നു. തമിഴിലും തെലുങ്കിലുമായി ഓട്ടേറെ ഹിറ്റുകളുടെ ഭാഗമാകാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി വിവാഹിതയാകുന്നത്. വിദേശിയായ ആൻഡ്രൂവിനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. ഭർത്താവിനോടൊപ്പം വിദേശത്താണ് നടിയിപ്പോൾ. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രിയ. ഭർത്താവിന്റേയും തന്റേയും ചെറിയ വിശേഷങ്ങൾ പോലും നടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഭർത്താവിന് പിറന്നാൾ ആശംസ നേരുകയാണ് നടി.
സന്തോഷകരമായ ജന്മദിന ആശംസകള്‍ ആൻഡ്രൂ. നിങ്ങള്‍ എന്നും ഭാര്യയെ സന്തോഷവതിയാക്കുന്നു, കാരണം അവളാണ് ശരി. എപ്പോഴും നിന്നെ സ്‍നേഹിക്കുന്നു എന്നും ശ്രിയ ശരണ്‍ എഴുതിയിരിക്കുന്നു. വിവാഹ ദിനത്തിലെ ചിത്രമാണ് നടി പിറന്നാൾ ആശംസയ്ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്. കുറച്ചുകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ശ്രിയ ശരണിന്റെയും ആൻഡ്രൂവും വിവാഹിതരാകുന്നത്. ഇന്ത്യൻ വിവാഹാചാരപ്രകാരമായിരുന്നു ഇവർ വിവാഹിതരായത്. വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ഗമനം എന്ന സിനിമയാണ് ശ്രിയ ശരണിന്റെ റിലീസിനെത്താനുള്ള ചിത്രം.


Click it and Unblock the Notifications