ചുണ്ടിന്റെ സൈസ് എത്രയാണ്? ശ്രുതി ഹാസനോടുള്ള ആരാധകന്റെ ചോദ്യം, അതിനും സൈസ് ഉണ്ടോന്ന് ചോദിച്ച് നടി

സിനിമാ താരങ്ങള്‍ പലപ്പോഴും പൊതുസമൂഹത്തിന് മുന്നില്‍ പരിഹസിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം സൈബര്‍ അക്രമണങ്ങള്‍ക്ക് വിധേയരാവുന്നതും താരങ്ങളാണ്. വസ്ത്രത്തിന്റെ പേരിലും മേക്കപ്പിന്റെ പേരിലുമൊക്കെ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നത് പതിവാണ്. തെന്നിന്ത്യന്‍ നടിയും താരപുത്രിയുമായ ശ്രുതി ഹാസന്‍ പലപ്പോഴും ഗോസിപ്പുകള്‍ക്ക് ഇരയാവാറുണ്ട്. അടുത്ത കാലത്തായി കാമുകന്‍ ശാന്തനു ഹന്‍സാരികയുമായിട്ടുള്ള പ്രണയത്തെ കുറിച്ചാണ് നടി പറഞ്ഞത്.

അത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. അതിന് മുന്‍പ് നടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കി. അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് കൊണ്ടും നടി എത്തിയിരുന്നു. ഒരുവിധം എല്ലാ ചോദ്യങ്ങള്‍ക്കും ശ്രുതി മറുപടി പറയുകയും ചെയ്തു. എന്നാല്‍ ആരാധകരില്‍ ഒരാള്‍ കളിയാക്കുന്നത് പോലെയുള്ള ചോദ്യവുമായിട്ടാണ് എത്തിയത്.

നിങ്ങളുടെ ചുണ്ടിന്റെ സൈസ് എത്രയാണ്

'നിങ്ങളുടെ ചുണ്ടിന്റെ സൈസ് എത്രയാണ്' എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. സ്ഥിരമായി കളിയാക്കി ചോദിക്കാറുള്ളത് പോലെ വന്ന ചോദ്യമാണെങ്കിലും അതിന് ക്ലാസായിട്ടുള്ള മറുപടിയാണ് ശ്രുതി നല്‍കിയത്. 'അങ്ങനെ ചുണ്ടിനും പ്രത്യേകം സൈസ് ഉണ്ടോ' എന്ന് മറുചോദ്യമായി നടി ചോദിച്ചു. മുന്‍പും ശരീരത്തെ കുറിച്ചുള്ള കളിയാക്കലുകളും വിമര്‍ശനങ്ങളും ഏറെ നേരിടേണ്ടി വന്ന നടിയാണ് ശ്രുതി. ശരീരഭാരം കൂടിയതിന്റെ പേരിലായിരുന്നു നേരത്തെ കമന്റുകള്‍ വന്നത്.

പത്ത് വര്‍ഷത്തോളമായിട്ട് എന്നെ തന്നെ പരിപാലിക്കാന്‍ വേണ്ടി ഞാന്‍ സമയം ചിലവഴിച്ചിട്ടില്ല

മുന്‍പൊരു അഭിമുഖത്തില്‍ അതിനുള്ള വിശദീകരണം ശ്രുതി നല്‍കിയിരുന്നു. 'അടുത്ത കാലത്തായി തന്നെ കുറിച്ച് കളിയാക്കലുകള്‍ അധികം വന്നിട്ടില്ല. പക്ഷേ ഞാന്‍ വിവാഹിതയാവുന്നു' എന്ന് ധാരാളം ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ തന്നെ തടിച്ചിയാണെന്ന് പറഞ്ഞ് വിളിച്ചിട്ടുള്ള കമന്റുകളാണ് ഏറെ വേദനിപ്പിച്ചിട്ടുള്ളത് എന്നാണ് ശ്രുതി പറഞ്ഞത്. കാരണം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ താന്‍ നേരിട്ടിരുന്നു. പത്ത് വര്‍ഷത്തോളമായിട്ട് എന്നെ തന്നെ പരിപാലിക്കാന്‍ വേണ്ടി ഞാന്‍ സമയം ചിലവഴിച്ചിട്ടില്ല. എല്ലാ മനുഷ്യരും അത് അര്‍ഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എനിക്ക് ഞാനാകാന്‍ കുറച്ച് നിശബ്ദതയും ആത്മപരിശോധനയും സ്‌നേഹവും ആവശ്യമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്രുതി

കുറച്ച് കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്രുതി. ഓരോ ദിവസവും താന്‍ എങ്ങനെയാണെന്ന് പറഞ്ഞുള്ള ചിത്രങ്ങള്‍ നടി പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം വിമര്‍ശനങ്ങള്‍ ലഭിക്കുന്നതും പതിവാണ്. മുന്‍പ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന്റെ പേരിലും ശ്രുതി ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ താന്‍ അത്തരം സര്‍ജറിയ്ക്ക് വിധേയ ആയിട്ടുണ്ടെന്നും അത് തുറന്ന് പറയാന്‍ മടിയില്ലെന്നും പറഞ്ഞ് രംഗത്ത് വരികയും ചെയ്തിരുന്നു.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
ശരീരത്തിലെ ഹോര്‍മോണ്‍ വ്യത്യാസങ്ങളുമായി വര്‍ഷങ്ങളോളം ശ്രുതി ഹാസന്‍ ബുദ്ധിമുട്ടിയിരുന്നു

ശരീരത്തിലെ ഹോര്‍മോണ്‍ വ്യത്യാസങ്ങളുമായി വര്‍ഷങ്ങളോളം ശ്രുതി ഹാസന്‍ ബുദ്ധിമുട്ടിയിരുന്നു. മാനസികമായും ശാരീരികമായും പോരാടേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ആ വേദന ചെറുതല്ലെന്നും ശാരീരിക മാറ്റം ഉണ്ടാവുന്നതും ചെറുതല്ലെന്നും അന്ന് ശ്രുതി പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന് പറയുന്നതില്‍ നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ല. അതിനെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി പറഞ്ഞതല്ലെങ്കിലും താന്‍ അതിന് എതിരല്ലെന്നുമാണ് ശ്രുതി പറഞ്ഞിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X