Don't Miss!
- Sports
IND vs NZ: വിജയവഴിയില്‍ ഇന്ത്യ, ലഖ്നൗവില്‍ നേടിയത് അഞ്ച് വമ്പന്‍ റെക്കോഡുകള്‍-അറിയാം
- News
'ത്രിപുരയിൽ ഓപ്പറേഷൻ താമര', ഐപിഎഫ്ടി നേതാക്കൾ ഫോണെടുക്കുന്നില്ലെന്ന് തിപ്ര മോത്ത
- Lifestyle
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- Automobiles
ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അള്‍ട്രാവയലറ്റ് F77; റിവ്യൂ വിശേഷങ്ങള്‍
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
'നന്ദമൂരി ബാലകൃഷ്ണ വളരെ പോസിറ്റീവും ഊർജസ്വലനുമായ വ്യക്തി, അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് ഭാഗ്യം'; ശ്രുതി ഹാസൻ
കൈ നിറയെ സിനിമകളാണ് ശ്രുതി ഹാസന് 2022ൽ ലഭിച്ചത്. അവയിൽ പലതും റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഹോളിവുഡ് സിനിമ ദി ഐ, പ്രഭാസിന്റെ കൂടെ അഭിനയിക്കുന്ന സലാർ, നന്ദമൂരി ബാകൃഷ്ണയുടെ കൂടെ വീരസിംഹ റെഡ്ഡി, ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യ എന്നിവയാണ് പോസ്റ്റ് പൊഡക്ഷനിലുള്ള ശ്രുതി ഹാസൻ സിനിമകൾ.
പ്രൊഫഷണൽ രംഗത്ത് മികച്ച വർഷങ്ങളിലൊന്നാണ് ശ്രുതിക്ക് 2022. സ്ത്രീകളുടെ പോരാട്ടങ്ങളെ കുറിച്ചും വിജയങ്ങളെ കുറിച്ചും പറയുന്ന ഷീ ഈസ് ഹീറോ എന്ന ശ്രുതിയുടെ ഗാനവും ഈ വർഷമാണ് പുറത്തിറങ്ങിയത്.

ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ആ വീഡിയോ നേടിയത്. ഇപ്പോഴിത തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് ശ്രുതി ഹാസൻ. 'ഒരു ഹോളിവുഡ് പ്രോജക്‌റ്റിന്റെ ഭാഗമായതിൽ ഞാൻ അതീവ സന്തോഷവതിയാണ്. അതിമനോഹരമായ കഥയും സുന്ദരമായ കഥാപാത്രവുമാണ് ദി ഐയിലേത്.'
'ഒരു വനിതാ സംവിധായിക എഴുതിയതും ഒരു സ്ത്രീ നിർമ്മിച്ചതുമായ ഒരു സ്ത്രീ കഥാപാത്രമാണിത്. കഥാപാത്രത്തിൽ നിന്ന് ഞാൻ മനസിലാക്കിയ ഒരു കാര്യം, എല്ലാ സ്ത്രീകൾക്കും ആ കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ കഴിയും എന്നതാണ്. നമ്മൾ സിനിമയെക്കുറിച്ച് പരിഭ്രാന്തരായിട്ട് കാര്യമില്ല. പക്ഷെ നാം സെറ്റിൽ ആയിരിക്കുമ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യണം.'
'ഞങ്ങൾ എല്ലാവരും ശരിക്കും കഠിനാധ്വാനം ചെയ്തുവെന്ന് ഞാൻ കരുതുന്നു. വലിയ മാസ് ഫാൻസ് ഫോളോവേഴ്‌സുള്ള രണ്ട് സൂപ്പർ സ്റ്റാറുകളാണ് നന്ദമൂരി ബാലകൃഷ്ണയും ചിരഞ്ജീവിയും. അതിനാൽ അവരുടെ സിനിമയുെട ഭാഗമാകാൻ കഴിഞ്ഞത് എനിക്ക് സന്തോഷം നൽകി. വീരസിംഹ റെഡ്ഡിയിൽ ബാലയ്യ സാറിനൊപ്പം പ്രവർത്തിച്ചത് ശരിക്കും രസകരമായിരുന്നു. അദ്ദേഹം വളരെ പോസിറ്റീവും ഊർജ്ജസ്വലനുമായ വ്യക്തിയാണ്.'
'അതിനാൽ അത്തരം ഊർജ്ജം പകർച്ചവ്യാധിയാണ്. അത് ശരിക്കും രസകരമായിരുന്നു. ചുറ്റുമുള്ള എല്ലാവർക്കും അദ്ദേഹത്തിന്റെ ഊർജ്ജവുമായി പൊരുത്തപ്പെട്ട് പോകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.'

'ചിരഞ്ജീവി സാറിനെ പോലെയുള്ള ഒരു ഇതിഹാസത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വളരെ അത്ഭുതകരമാണ്. സിനിമയുടെ അവസാനഭാഗം യൂറോപ്പിൽ ചിത്രീകരിച്ച് ഞങ്ങൾ ആസ്വദിച്ചു. പ്രായമായ ഒരു പുരുഷൻ ചെറുപ്പക്കാരിയെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താൽ സമൂഹം ചോദ്യം ചെയ്യില്ല.'
'അതേസമയം ഒരു മുതിർന്ന സ്ത്രീ ഒരു ചെറുപ്പക്കാരനെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താൽ അത് ചോദ്യം ചെയ്യും. കുട്ടിക്കാലം മുതലുള്ള എന്റെ സ്വഭാവം കൊണ്ടാണോ എന്നറിയില്ല. ഞാൻ ആരാണെന്ന് തുറന്ന് കാണിച്ചാണ് ഞാൻ ജീവിക്കുന്നത്. ഞാൻ ഇൻഡസ്ട്രിയിൽ ചേരുമ്പോൾ നിങ്ങൾക്ക് ഈ രീതിയിൽ വസ്ത്രം ധരിക്കാനോ സംസാരിക്കാനോ കഴിയില്ല എന്ന മട്ടിലായിരുന്നു ആളുകൾ.'
'ഞാൻ ആരെയും വേദനിപ്പിക്കാതെയും ആളുകളുടെ വാതിലിൽ ചവിട്ടാൻ ശ്രമിക്കാതെയുമാണ് ഞാനാരാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത്. സോഷ്യൽ മീഡിയ നമുക്ക് നമ്മളാകാനുള്ള ഒരു വഴി നൽകുന്നു. എല്ലാവരും ഇത് ചെയ്യണമെന്ന് പറയുന്നില്ല. എന്നാൽ ഞാൻ ആസ്വദിക്കുന്നുണ്ട്' ശ്രുതി ഹാസൻ പറഞ്ഞു.
വളരെ നാളുകളായി ശ്രുതി ഡൂഡിൽ ആർട്ടിസ്റ്റ് ശാന്തനു ഹസാരികയുമായി പ്രണയത്തിലാണ്. ഇടയ്ക്കിടെ ശാന്തനുവിനൊപ്പമുള്ള പ്രണയാർദ്രമായ ചിത്രങ്ങളും വീഡിയോകളും ശ്രുതി ഹാസൻ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. ശ്രുതിക്കൊപ്പം തന്നെയാണ് ശാന്തനുവും താമസിക്കുന്നത്. വളരെ നാളുകളായി ഇരുവരും ലിവിൻ റിലേഷനിലാണ്.
ഇരുവരുടേയും പ്രണയത്തിന് രണ്ട് വർഷത്തോളം പഴക്കമുണ്ട്. പാട്ട്, നൃത്തം, അഭിനയം, സംഗീത സംവിധാനം എന്നിവയിലെല്ലാം ശ്രുതിയും സജീവമാണ്. ശ്രുതി ഹാസനിപ്പോൾ മുംബൈയിലാണ് താമസം. ശ്രുതിയുടെ വീടിനോട് ചേർന്നാണ് അമ്മ സരികയും അനിയത്തി അക്ഷര ഹാസനുമുള്ളത്.
-
പ്ലാന്‍ ചെയ്തത് ഇതായിരുന്നില്ല; ഭാര്യയെ ഞെട്ടിച്ച് കൊണ്ട് അനൂപ് ഒരുക്കിയ വിവാഹ വാര്‍ഷിക സമ്മാനം
-
ഇത്രയും വിവാഹങ്ങൾ? പവൻ കല്യാണിന്റെ കല്യാണ വിശേഷങ്ങൾ ചോദിച്ച് ബാലകൃഷ്ണ; ആകാംക്ഷയോടെ ആരാധകർ
-
ഭര്‍ത്താവ് ഹിന്ദി നായകനെ പോലെ പെരുമാറി; തന്റെ നെറ്റിയില്‍ സിന്ദൂരം അണിയിച്ച നിക്കിനെ കുറിച്ച് പ്രിയങ്ക ചോപ്ര