ശ്രുതി ഹാസന്റെ 'ബി ദി ബിച്ച്' ശ്രദ്ധേയമാകുന്നു! വൈറലായി വീഡിയോ! കാണൂ
തെന്നിന്ത്യയിലും ബോളിവുഡിലുമായി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ച താരമാണ് ശ്രുതി ഹാസന്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നടി അഭിനയിച്ചിരുന്നു. നടിയെന്നതിലുപരി മികച്ചൊരു ഗായിക കൂടിയാണ് താനെന്ന് പല അവസരങ്ങളിലും ശ്രുതി തെളിയിച്ചിട്ടുണ്ട്. ശ്രുതി ഹാസന്‍റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ബി ദി ബിച്ച് എന്ന് പേരിട്ടിരിക്കുന്ന ഒരു വീഡിയോ ആണ് ശ്രുതിയുടെതായി പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചിലര്‍ ഉപയോഗിക്കുന്ന വാക്കിനെക്കുറിച്ചാണ് പറയുന്നത്. ഫെമിനിസം എന്നത് ഒരു വെറും വാക്കോ ശബ്ദമോ മാത്രമല്ലെന്നും തെളിയിക്കുകയാണ് ശ്രുതി ഹാസന്‍.

ബിച്ച് എന്ന വാക്ക് ഉപയോഗിച്ച് സ്ത്രീകളെ കളിയാക്കുന്ന എല്ലാവരെയും പരിഹസിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒരു വീഡിയോ ആണ് നടിയുടെതായി പുറത്തുവന്നിരിക്കുന്നത്. സമൂഹത്തില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകളെ ധാര്‍മ്മികമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബി ദി ബിച്ച് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെല്ലാം മികച്ച സ്വീകാര്യതയാണ് ശ്രുതി ഹാസന്റെ പുതിയ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ രംഗത്തെ സഹപ്രവര്‍ത്തകരും നടിയുടെ വീഡിയോയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.


Click it and Unblock the Notifications