നിറ വയറുമായി സ്നേഹ, മാലാഖ കുഞ്ഞ് എത്തിയതിന് പിന്നാലെ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവെച്ച് താരം
ഗർഭകാല ആഘോഷ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതിന് സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത ഗർഭകാല ഫോട്ടോ ഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യ താരം സ്നേഹ. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ചിത്രങ്ങളാണ് താരം പുറത്തു വിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ഗർഭാകാല ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ താരം പുറത്തു വിട്ടിരിക്കുന്നത്.

ജനുവരി 24 നാണ് പ്രസന്ന- സ്നേഹ ദമ്പതികൾക്ക് രണ്ടാമതും കുഞ്ഞ് ജനിക്കുന്നത്. പെൺകുഞ്ഞ് ജനിച്ച വിവരം നടൻ പ്രസന്നയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. 2015 ൽ ആയിരുന്നു ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. വിവാഹൻ എന്നാണ് മകന്റെ പേര്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 മെയ് 11നാണ് ഇരുവരും വിവാഹിതരാകുന്നത് . സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം സ്നേഹ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു. തമിഴിൽ സജീവമായിരുന്ന സ്നേഹ മലയാളി പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ്. തുറുപ്പ് ഗുലാൻ, വന്ദേമാതരം, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയിരുന്നു, വിവാഹത്തിന് ശേഷം സ്നേഹ അഭിനയിച്ച മലയാള ചിത്രമാണ് ഗ്രേറ്റ് ഫാദർ. സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണെങ്കിലും റിയാലിറ്റി ഷോകളിലും പരസ്യ ചിത്രങ്ങളിലും നടി സജീവമാണ്.


Click it and Unblock the Notifications











