സ്‌നേഹയും അമ്മയാകാന്‍ ഒരുങ്ങുന്നു
സിനിമാ ഇന്റസ്ട്രിയില്‍ നിന്ന് എല്ലാം ശുഭകരമായ വാര്‍ത്തകള്‍. ഇത്തവണ സന്തോഷം സ്‌നേഹ- പ്രസന്നന്‍ ആരാധകര്‍ക്കാണ്. സ്‌നേഹ ആദ്യകുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുകയാണത്രെ. അതെ, സ്‌നേഹ ഗര്‍ഭിണിയാണെന്ന്.
വാര്‍ത്തകള്‍ സത്യമാണെങ്കില്‍ 2015 ല്‍ സ്‌നേഹ ഒരു കുഞ്ഞിന്റെ അമ്മയാകും. സ്‌നേഹ ഗര്‍ഭിണിയാണെന്ന് നേരത്തെ ഗോസിപ്പികള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ എല്ലാം ഗോസിപ്പുകളായി മാത്രമൊതുങ്ങി. പക്ഷെ ഇത്തവണ അങ്ങനെയല്ലെന്നാണ് സൂചന.

2012 മെയ് 11 നാണ് സ്‌നേഹയും പ്രസന്നനും വിവാഹിതരായത്. 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിയത്. 2009 ലാണ് സ്‌നേഹയും പ്രസന്നനും അടുക്കുന്നത്.
കോളിവുഡില്‍ വേറെയുമുണ്ട് ഗര്‍ഭിണികളായ നടികള്‍. ജെനീലിയയും ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്ന സന്തോഷത്തിലാണ്. അജിത്തും ശാലിനിയും രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.


Click it and Unblock the Notifications











